Govt. Scheme | സീറോ ബാലന്‍സ് ആണെങ്കിലും 10,000 രൂപ വരെ പിന്‍വലിക്കാം! ഈ കേന്ദ്ര സര്‍കാര്‍ അകൗണ്ട് തുറക്കൂ; അറിയാം കൂടുതല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) സാധാരണയായി സേവിംഗ്സ് ബാങ്ക് അകൗണ്ടില്‍ ഓരോ മാസവും ശരാശരി മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന് അകൗണ്ട് ഉടമ പിഴ അടയ്ക്കേണ്ടി വരുന്നു. എന്നാല്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ട ആവശ്യമില്ലാത്ത ചില അകൗണ്ടുകളും ഉണ്ട്. പ്രധാനമന്ത്രി ജന്‍ ധന്‍ യോജന (PMJDY-Pradhanmantri Jan Dhan Yojna) അത്തരത്തിലൊന്നാണ്. ഇത് കൂടാതെ നിരവധി സൗകര്യങ്ങളും ജന്‍ ധന്‍ യോജന അകൗണ്ടില്‍ ലഭ്യമാണ്. ഇതില്‍ അപകട ഇന്‍ഷുറന്‍സ്, ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം തുടങ്ങി നിരവധി ആനുകൂല്യങ്ങളും ലഭിക്കും.
                  
Govt. Scheme | സീറോ ബാലന്‍സ് ആണെങ്കിലും 10,000 രൂപ വരെ പിന്‍വലിക്കാം! ഈ കേന്ദ്ര സര്‍കാര്‍ അകൗണ്ട് തുറക്കൂ; അറിയാം കൂടുതല്‍

10,000 രൂപ നേടാം:

ജന്‍ ധന്‍ യോജനയ്ക്ക് കീഴില്‍, നിങ്ങളുടെ അകൗണ്ടില്‍ ബാലന്‍സ് ഇല്ലെങ്കിലും, 10,000 രൂപ വരെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ലഭ്യമാണ്. ഈ സൗകര്യം ഹ്രസ്വകാല വായ്പ പോലെയാണ്. നേരത്തെ ഈ തുക 5000 രൂപയായിരുന്നു. സര്‍കാര്‍ ഇപ്പോള്‍ അത് 10,000 ആയി ഉയര്‍ത്തി. ഓവര്‍ഡ്രാഫ്റ്റ് സൗകര്യത്തിനുള്ള പരമാവധി പ്രായപരിധി 65 വയസാണ്.കൂടാതെ നിങ്ങളുടെ ജന്‍ധന്‍ അകൗണ്ടിന് കുറഞ്ഞത് ആറ് മാസമെങ്കിലും പഴക്കമുണ്ടായിരിക്കണം. നിബന്ധനകളില്ലാതെ 2000 രൂപ വരെയുള്ള ഓവര്‍ഡ്രാഫ്റ്റ് ലഭ്യമാണ്. ഓവര്‍ഡ്രാഫ്റ്റ് സൗകര്യം ലഭിക്കുമ്പോള്‍ അകൗണ്ട് ഉടമയില്‍ നിന്ന് നാമമാത്രമായ പലിശ നിരക്ക് ഈടാക്കുന്നു.

എന്താണ് ജന്‍ ധന്‍ അകൗണ്ട്?:

ബാങ്കിംഗ്/സേവിംഗ്‌സ്, ഡെപോസിറ്റ് അകൗണ്ടുകള്‍, പണമയയ്ക്കല്‍, ലോണുകള്‍, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ എന്നിവ ലഭ്യമാക്കുന്നതിനുള്ള ഏറ്റവും വലിയ സാമ്പത്തിക പരിപാടിയാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന. ഈ അക്കൗണ്ട് ഏതെങ്കിലും ബാങ്ക് ശാഖയിലോ ബിസിനസ് കറസ്പോണ്ടന്റിലോ (ബാങ്ക് മിത്ര) ഔട്‌ലെറ്റിലോ തുറക്കാവുന്നതാണ്. 2014 ലെ സ്വാതന്ത്ര്യ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്‍ ധന്‍ യോജനയുടെ പ്രഖ്യാപനം നടത്തിയത്. ശേഷം, അതേവര്‍ഷം ഓഗസ്റ്റ് 28ന് ഈ പദ്ധതി ആരംഭിച്ചു. ഇപ്പോള്‍ 42 കോടിയിലധികം ആളുകള്‍ ഈ പദ്ധതിയുടെ ഭാഗമാണ്.

എങ്ങനെ അകൗണ്ട് തുറക്കാം?:

പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയ്ക്ക് കീഴില്‍ പൊതുമേഖലാ ബാങ്കുകളിലാണ് കൂടുതല്‍ അകൗണ്ട് തുറക്കുന്നത്. പക്ഷേ, നിങ്ങള്‍ക്ക് വേണമെങ്കില്‍, സ്വകാര്യ ബാങ്കിലും ജന്‍ധന്‍ അകൗണ്ട് തുറക്കാം. നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും സേവിംഗ്‌സ് അകൗണ്ട് ഉണ്ടെങ്കില്‍ അത് ജന്‍ധന്‍ അകൗണ്ടാക്കി മാറ്റുകയും ചെയ്യാം. 10 വയസോ അതില്‍ കൂടുതലോ പ്രായമുള്ള, ഇന്‍ഡ്യയില്‍ താമസിക്കുന്ന ഏതൊരു പൗരനും ജന്‍ധന്‍ അകൗണ്ട് തുറക്കാം.

Keywords:  Latest-News, National, Top-Headlines, Central Government, Banking ,Bank, PMJDY-Pradhanmantri Jan Dhan Yojna, Government of India, Withdraw Rs 10,000 even on zero balance, know how PM Jan Dhan account holders can do it.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia