സുഷമ നിങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു; പാക് യുവതിയുടെ ട്വീറ്റ് ശ്രദ്ദേയമാകുന്നു
Jul 28, 2017, 11:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 28.07.2017) വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രവര്‍ത്തനങ്ങള്‍ അങ്ങ് അതിര്‍ത്തി കടന്നും പ്രശംസിക്കപ്പെടുകയാണ്. ജാതിയോ മതമോ പാര്‍ട്ടിയോ രാജ്യമോ ഒന്നും നോക്കാതെയാണ് സഹായം അഭ്യര്‍ത്ഥിച്ച് എത്തുന്നവരെ സുഷമ സഹായിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു മന്ത്രി എന്ന നിലയിലല്ല, ഒരു കുടുംബാഗം എന്ന നിലയിലാണ് സുഷമയെ ഓരോരുത്തരും കാണുന്നത്.
ഇപ്പോള്‍ സുഷമയ്ക്ക് ആശംസയുമായി എത്തിയിരിക്കുന്നത് പാക് വനിതയാണ്. സുഷമ, നിങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു എന്നാണ് പാക് യുവതിയുടെ ട്വീറ്റ്. ഹിജാബ് ആസിഫ് എന്ന പാകിസ്താനി വനിതയാണ് ട്വിറ്ററിലൂടെ ഈ അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ ചികിത്സ തേടുന്നതിനായി പാകിസ്താന്‍ പൗരന് മെഡിക്കല്‍ വിസ നല്‍കുന്നതിന് സുഷമ സ്വരാജ് ഇടപെടണമെന്ന് ഹിജാബ് ആസിഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ ഇടപെട്ട സുഷമ ഉടന്‍ തന്നെ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടു. അപേക്ഷകനുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇതിന്റെ നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇതിനു ശേഷമായിരുന്നു ഹിജാബ് ആസിഫ് സുഷമ സ്വരാജിനെ അഭിനന്ദിച്ചു കൊണ്ട് ട്വീറ്റ് ചെയ്തത്. താങ്കളോടുള്ള സ്‌നേഹവും ബഹുമാനവും കൂടി വരികയാണെന്നും താങ്കള്‍ ഞങ്ങളുടെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുകയാണെന്നും പറഞ്ഞ ഹിജാബ് പാകിസ്താനില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നും ട്വീറ്റ് ചെയ്തു.
പാകിസ്താനില്‍ നിന്ന് ഒട്ടനവധി പേര്‍ ചികിത്സാപരമായ ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലെത്തുന്നുണ്ട്. എന്നാല്‍ കുല്‍ഭൂഷണ്‍ ജാദവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ വിസ അനുവദിക്കുന്നതില്‍ കാലതാമസം നേരിട്ടിരുന്നു. മെഡിക്കല്‍ വിസയ്ക്ക് അപേക്ഷിക്കുന്ന പാകിസ്താന്‍ പൗരന്‍ന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള കത്ത് നിര്‍ബന്ധമാക്കുകയും ചെയ്തിയിരുന്നു.
കഴിഞ്ഞ മാസം പാക് അധിനിവേശ കാശ്മീരിലെ ഒസ്മാ അലി എന്നയാള്‍ക്ക് കരള്‍ സംബന്ധമായ ചികിത്സയ്ക്കായി ഡെല്‍ഹിയിലെത്തുന്നതിനും സുഷമ സഹായിച്ചിരുന്നു. പാക് അധിനിവേശ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും അവര്‍ക്ക് പാകിസ്താനില്‍ നിന്നുള്ള കത്തിന്റെ ആവശ്യമില്ലെന്നുമായിരുന്നു സുഷമയുടെ വാദം.

Also Read:
പോലീസിനെ നിലക്ക് നിര്‍ത്താന്‍ നടപടി സ്വീകരിക്കണം: എ അബ്ദുര്‍ റഹ് മാന്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 'Wish You Were Our PM', Pak Woman Tweets Sushma Swaraj, New Delhi, News, Twitter, Family, Treatment, Visa, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.