Wipro CEO | വിപ്രോ സിഇഒ തിയറി ഡെലാപോർട്ടെ രാജിവച്ചു; കമ്പനിക്ക് ഇനി പുതിയ മേധാവി
Apr 7, 2024, 11:04 IST
ന്യൂഡെൽഹി: (KVARTHA) പ്രമുഖ ഐടി കമ്പനിയായ വിപ്രോയുടെ മാനേജിംഗ് ഡയറക്ടറും (MD) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ (CEO) തിയറി ഡെലാപോർട്ടെ രാജിവച്ചു. പകരം കമ്പനിയുടെ അമേരിക്കൻ മേധാവി ശ്രീനിവാസ് പല്ലിയയെ സിഇഒ ആയി നിയമിച്ചതായി കമ്പനി അറിയിച്ചു. അദ്ദേഹത്തിൻ്റെ നിയമനം ഏപ്രിൽ ഏഴ് മുതൽ അഞ്ച് വർഷത്തേക്ക് പ്രാബല്യത്തിൽ വരും.
വിപ്രോ ബോർഡ് യോഗം ഏപ്രിൽ ആറിന് ഡെലാപോർട്ടിൻ്റെ രാജി പരിഗണിച്ചുവെന്നും 2024 മെയ് 31 ന് കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുമെന്നും കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു. ശ്രീനിവാസ് പല്ലിയയുടെ നിയമനത്തിന് ഓഹരി ഉടമകളിൽ നിന്നും കേന്ദ്ര സർക്കാരിൽ നിന്നും ആവശ്യമായ അനുമതികൾ വാങ്ങേണ്ടതുണ്ടെന്നും വിപ്രോ വ്യക്തമാക്കി.
1992ൽ വിപ്രോയിൽ ചേർന്ന ശ്രീനിവാസ് പല്ലിയ വിപ്രോയുടെ കൺസ്യൂമർ ബിസിനസ് യൂണിറ്റ് പ്രസിഡൻ്റ്, ബിസിനസ് ആപ്ലിക്കേഷൻ സർവീസസ് ഗ്ലോബൽ ഹെഡ് തുടങ്ങി നിരവധി നേതൃപരമായ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നേരത്തെ കാപ്ജെമിനി ചീഫ് ഓപ്പറേറ്റിങ് ഓഫിസറും (സിഒഒ) ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോർഡ് അംഗവുമായിരുന്ന തിയറി, സന്നദ്ധ സംഘടനയായ ലൈഫ് പ്രോജക്ട് ഫോർ യൂത്തിന്റെ സഹസ്ഥാപകനും പ്രസിഡന്റും കൂടിയാണ്.
'ഞങ്ങളുടെ കമ്പനിക്കും വ്യവസായത്തിനും ഈ സുപ്രധാന നിമിഷത്തിൽ വിപ്രോയെ നയിക്കാൻ അനുയോജ്യമായ വ്യക്തിയാണ് ശ്രീനിവാസ്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ, ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ വിപ്രോ ഒരു വലിയ മാറ്റത്തിന് വിധേയമായി. ഈ യാത്രയുടെ അവിഭാജ്യ ഘടകമാണ് ശ്രീനിവാസ്', വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി പ്രസ്താവനയിൽ പറഞ്ഞു.

Keywords: Wipro, Thierry Delaporte, Srinivas Pallia, New Delhi, IT Company, MD, CEO, Resignation, Stock Exchange, Shares, Wipro CEO Thierry Delaporte resigns, Srinivas Pallia succeeds him.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.