Diplomacy | അമേരിക്കയിൽ തുടരാൻ ട്രംപ് കനിയുമോ? 'ഫ്രണ്ടിനെ' കാണാൻ മോദിയെത്തുമ്പോൾ പ്രതീക്ഷയിൽ പ്രവാസികൾ

 
Prime Minister Modi and President Trump’s upcoming meeting in February
Prime Minister Modi and President Trump’s upcoming meeting in February

Photo Credit: X/ Narendra Modi

●  നരേന്ദ്ര മോദിയുമായി ദീർഘനേരം ഫോണിൽ സംസാരിച്ചതായി ട്രംപ്. 
● കുടിയേറ്റം, വ്യാപാരം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തിയെന്ന്  സൂചന. 
● അനധികൃത കുടിയേറ്റക്കാരിൽ 20000ത്തോളം ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 
● ഫെബ്രുവരിയിലെ മോഡി-ട്രംപ് കൂടിക്കാഴ്ച ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷ.

വാഷിംഗ്ടൺ: (KVARTHA) അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫെബ്രുവരിയിൽ അമേരിക്ക സന്ദർശിക്കും. ട്രംപിന്റെ പ്രസിഡന്റായുള്ള രണ്ടാം വരവിലെ ആദ്യ കൂടിക്കാഴ്ചയാണിത്. ഫെബ്രുവരിയിൽ കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസിൽ എത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെയാണ് അറിയിച്ചത്. 

ഫ്ലോറിഡയിൽനിന്നും മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയുമായി ദീർഘനേരം ഫോണിൽ സംസാരിച്ചതായും ട്രംപ് വ്യക്തമാക്കി. ട്രംപ്-മോഡി ടെലിഫോൺ സംഭാഷണത്തിൽ കുടിയേറ്റ പ്രശ്നങ്ങളും വ്യാപാര ബന്ധങ്ങളും ചർച്ചയായതായി റിപ്പോർട്ടുകളുണ്ട്.

കുടിയേറ്റം, വ്യാപാരം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തിയെന്നാണ്  സൂചന. ഇൻഡോ-പസിഫിക് മേഖലയിലെ സുരക്ഷ, മധ്യപൂർവേഷ്യയിലെയും യൂറോപ്പിലെയും സമാധാനം തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ ഇടംപിടിച്ചു. ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ അമേരിക്കയുടെ പങ്കാളിത്തം ശക്തമാക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തുവെന്നാണ് റിപോർട്ടുകൾ. 

ഫെബ്രുവരിയിലെ മോഡി-ട്രംപ് കൂടിക്കാഴ്ച ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷയാണുള്ളത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ തീരുമാനത്തെ തുടർന്ന് ശക്തമായ നടപടിയാണ് അമേരിക്കൻ സർക്കാർ സ്വീകരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരിൽ 20000ത്തോളം ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 

മതിയായ രേഖകളോ, മറ്റു തെളിവുകളോ ഇല്ലാത്ത പക്ഷം അവരെ നാടുകടത്താൻ സാധ്യതയുണ്ട്. 20000ത്തോളം ഇന്ത്യക്കാരെ തിരിച്ചയക്കുമെന്ന റിപ്പോർട്ടുകൾ മോദി സർക്കാരിനും വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ മോദി-ട്രംപ് കൂടിക്കാഴ്ചയിൽ ഈ വിഷയം പ്രധാന ചർച്ചാവിഷയമാകും. ഇതിലൂടെ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ വെച്ചുപുലർത്തുകയാണ് അമേരിക്കൻ പ്രവാസികൾ.

ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. 

Prime Minister Modi will visit the US in February, and discussions with President Trump will cover key issues like immigration, trade, and international security.

#TrumpModiMeeting, #USIndiaRelations, #ImmigrationNews, #ModiInAmerica, #USPolitics, #IndiaAmericaRelations
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia