Mallikarjun Kharge | എനിക്കും ക്ഷണം ലഭിച്ചിട്ടുണ്ട്; അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ
Jan 6, 2024, 18:02 IST
ന്യൂഡെല്‍ഹി: (KVARTHA) അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ.'എനിക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയും മുന്‍ പ്രിന്‍സിപല്‍ സെക്രടറിയും ക്ഷേത്രത്തിന്റെ ട്രസ്റ്റ് സെക്രടറിക്കൊപ്പമെത്തിയാണ് ക്ഷണിച്ചത്.
ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങ്. ചടങ്ങിലേക്ക് ഖാര്‍ഗെയെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും ക്ഷണിച്ചിരുന്നു. ശരിയായ സമയത്ത് ഇരുവരും ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് അറിയിച്ചത്. നേതാക്കള്‍ പരസ്യ പ്രതികരണം നടത്തരുതെന്നും അറിയിച്ചിരുന്നു. സോണിയയെയും ഖാര്‍ഗെയെയും കൂടാതെ ലോക്‌സഭ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ജനുവരി 22ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടക്കമുള്ളവരാണ് പങ്കെടുക്കുന്നത്. 6000 ത്തോളം ആളുകള്‍ ചടങ്ങിനുണ്ടാകുമെന്നാണ് കരുതുന്നത്.
Keywords: Will take decision on Ram Temple consecration ceremony invite 'very soon': Mallikarjun Kharge, New Delhi, News, Ram Temple Consecration Ceremony, Mallikarjun Kharge, Cogress, Religion, Politics, Press Meet, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.