Mamata Banerjee | വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാമെന്ന പ്രഖ്യാപനവുമായി മമത ബാനര്‍ജി
May 15, 2023, 20:02 IST
കൊല്‍കത: (www.kvartha.com) വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കാമെന്ന പ്രഖ്യാപനവുമായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. ഇത് ആദ്യമായാണ് ലോക് സഭാ തിഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷ സാധ്യതകളെ മമത ബാനര്‍ജി പിന്തുണയ്ക്കുന്നത്. പിന്തുണയ്ക്ക് മമത നിബന്ധനയും മുന്നോട്ടുവച്ചു.
കോണ്‍ഗ്രസിന് ശക്തിയുള്ള ഇടങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കും. അവരുടെ ശക്തികേന്ദ്രങ്ങളില്‍ അവര്‍ പോരാട്ടം നടത്തട്ടേ. അതില്‍ എന്താണ് പ്രശ്‌നം. പക്ഷെ അവരും മറ്റ് രാഷ്ട്രീയ പാര്‍ടികളെ പിന്തുണയ്ക്കണമെന്നും മമത ആവശ്യപ്പെട്ടു.
സീറ്റുകള്‍ സംബന്ധിച്ച ചര്‍ചകള്‍ നടക്കുമ്പോള്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ടികളുടെ ശക്തി കേന്ദ്രങ്ങളില്‍ അവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നും മമത അഭിപ്രായപ്പെട്ടു. നേരത്തെ മമത ബാനര്‍ജി ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കിയതിന് കര്‍ണാടകയിലെ ജനങ്ങളെ അഭിനന്ദിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ കോണ്‍ഗ്രസിന്റെ പേര് പറയാതെയായിരുന്നു അവരുടെ പ്രശംസ.
കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കുള്ള സാധ്യതകളാണ് തെളിയുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
Keywords: 'Will Support Congress, But': Mamata Banerjee On Opposition Unity, Kolkata-News, West Bengal, Politics, Congress, Karnataka Election, BJP, News, Mamata Banerjee, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.