ഷീലാ ദീക്ഷിതിനും അംബാനിക്കുമെതിരെയുള്ള നിയമ നടപടി തുടരും: സിസോദിയ

 


ഡെല്‍ഹി: (www.kvartha.com 14/02/2015) ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ആം ആദ്മി ശനിയാഴ്ച അധികാരമേല്‍ക്കാനിരിക്കേ അഴിമതിക്കെതിരെയുള്ള പോരാട്ടം കര്‍ശനമാക്കുമെന്ന ഉറച്ച തീരുമാനം എടുത്തിരിക്കയാണ്.

ഇതിന്റെ ഭാഗമെന്നോണം ഡെല്‍ഹി  മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും റിലയന്‍സ് ചെയര്‍മാനും വ്യവസായിയുമായ മുകേഷ് അംബാനിക്കുമെതിരായ നിയമ നടപടി തുടരുമെന്ന് ഡെല്‍ഹിയില്‍ നിയുക്ത ഉപമുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ പോകുന്ന മനീഷ് സിസോദിയ വ്യക്തമാക്കി.

2013 ഡിസംബര്‍ 28 നാണ് കന്നി തെരഞ്ഞെടുപ്പില്‍ തന്നെ ഡെല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരമേറ്റെടുത്തത്. എന്നാല്‍ വെറും 49 ദിവസം മാത്രമേ ഡെല്‍ഹി ഭരിക്കാന്‍ ആം ആദ്മി സര്‍ക്കാരിന് കഴിഞ്ഞുള്ളൂ. തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ രാജിവെക്കുകയായിരുന്നു.

അധികാരത്തിലിരുന്ന ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്, മുകേഷ് അംബാനി, മുന്‍ കേന്ദ്ര പെട്രോളിയം മന്ത്രിമാരായിരുന്ന വീരപ്പ മൊയ്‌ലി, മുരളീ ദിയോറ എന്നിവര്‍ക്കെതിരെ ആംആദ്മി സര്‍ക്കാര്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിനു  മുമ്പ് അന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കെതിരെയുള്ള അന്വേഷണം തുടരുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സിസോദിയ.

ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ ഡെല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തെരുവ് വിളക്കുകള്‍ വാങ്ങിയതില്‍  ക്രമക്കേടുകള്‍ കണ്ടെത്തിയതിനെതിരെയാണ് ആപ് സര്‍ക്കാര്‍ അന്വേഷണം തുടങ്ങിവെച്ചത്.

ഷീലാ ദീക്ഷിതിനും അംബാനിക്കുമെതിരെയുള്ള നിയമ നടപടി തുടരും: സിസോദിയകൃഷ്ണാ- ഗോദാവരി(കെജി) തടത്തില്‍ നിന്ന് ഉദ്പദിപ്പിക്കുന്ന പ്രകൃതി വാതകത്തിന്റെ വില വര്‍ധിപ്പിച്ചതിനാണ് 2013 ഫെബ്രുവരി 11ന് അംബാനിക്കും വീരപ്പമൊയ്‌ലിക്കും മുരളീ ദിയോറയ്ക്കുമെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അന്വേഷണം പ്രഖ്യാപിച്ചത്.

കെ.ജി തട വാതക ഉദ്പാദന കരാര്‍ റിലൈയന്‍സ് ഇന്‍ഡസ്ട്രീസ് ലംഘിച്ചതായും  വന്‍തുക കമ്പനി വകമാറ്റിയതായും അന്വേഷണത്തില്‍ സി.എ.ജി കണ്ടെത്തിയിരുന്നു. ബൊഫോഴ്‌സ് ഇടപാടിനെക്കാളും വലിയ അഴിമതിയാണ് കെ ജി തട വാതക ഉല്‍പാദന കരാറില്‍ ഉണ്ടായിരിക്കുന്നതെന്നായിരുന്നു എ.എ.പിയുടെ  ആരോപണം.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Will pursue corruption charges against Sheila, Mukesh Ambani: Manish Sisodia, Am Admi, Chief Minister, New Delhi, Resignation, Election, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia