MK Stalin | 'നമ്മുടെ സഹോദരങ്ങളായ ഇതര സംസ്ഥാന തൊഴിലാളികള്‍ ഭയപ്പെടേണ്ടതില്ല; സംരക്ഷിക്കാന്‍ തമിഴ്‌നാട് സര്‍കാറും ജനവും കൂടെയുണ്ടാകും'; അതിഥി തൊഴിലാളികളോട് മുഖ്യമന്ത്രി സ്റ്റാലിന്‍

 


ചെന്നൈ: (www.kvartha.com) മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സംസ്ഥാനത്തെ ബിഹാര്‍ തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇതര സംസ്ഥാന തൊഴിലാളികള്‍ ഭയപ്പെടേണ്ടതില്ലെന്നും ആരെങ്കിലും നിങ്ങളെ ഭീഷണിപ്പെടുത്തിയാല്‍, ഹെല്‍പ് ലൈനില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. നമ്മുടെ സഹോദരങ്ങളായ ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കാന്‍ തമിഴ്‌നാട് സര്‍കാരും ജനവും കൂടെയുണ്ടാകുമെന്നും സ്റ്റാലിന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

MK Stalin | 'നമ്മുടെ സഹോദരങ്ങളായ ഇതര സംസ്ഥാന തൊഴിലാളികള്‍ ഭയപ്പെടേണ്ടതില്ല; സംരക്ഷിക്കാന്‍ തമിഴ്‌നാട് സര്‍കാറും ജനവും കൂടെയുണ്ടാകും'; അതിഥി തൊഴിലാളികളോട് മുഖ്യമന്ത്രി സ്റ്റാലിന്‍

തമിഴ്‌നാട്ടില്‍ ബിഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ അക്രമിക്കപ്പെട്ടാക്കാമെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് തൊഴിലാളികള്‍ക്കിടയില്‍ ഭീതി പരത്തുകയും ബിഹാര്‍ നിയമസഭയില്‍ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തിരുന്നു.

സംഭവത്തെ തുടര്‍ന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട്, ബിഹാര്‍ സര്‍കാറുകള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. വ്യാജ പ്രചാരണം നടത്തുന്നവരെ കണ്ടെത്താനായി ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സംവിധാനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു.

അതിനിടെ ഹിന്ദി സംസാരിച്ചതിന് ബിഹാറില്‍ നിന്നുള്ള അതിഥി തൊഴിലാളികളെ കൊലപ്പെടുത്തിയെന്ന് അട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തെന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശ് ബിജെപി വക്താവായ പ്രശാന്ത് ഉമാറാവുവിനെതിരെ പൊലീസ് കേസെടുത്തു.

ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനൊപ്പം നില്‍ക്കുന്ന ഫോടോ കൂടി ഉള്‍പ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

കുടിയേറ്റക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ നടക്കുമ്പോഴും ബിഹാര്‍ നേതാവ് സ്റ്റാലിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സംഭവം വിവാദമായതോടെ പിന്നീട് ട്വീറ്റ് പിന്‍വലിച്ചിരുന്നു.

Keywords: 'Will Protect Our Brothers': Tamil Nadu Chief Minister On Migrants, Chennai, News, Threatened, Chief Minister, Assembly, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia