Eknath Shinde | അധികാരത്തിനുവേണ്ടി ചതിക്കില്ല; 'ഒളിവില്‍' കഴിയുന്ന ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ

 


ADVERTISEMENT

മുംബൈ: (www.kvartha.com) മഹാരാഷ്ട്രയില്‍ ശിവസേനയെ താഴെയിറക്കി അധികാരം കൈക്കലാക്കാന്‍ ബി ജെ പി ശ്രമം തുടരുകയാണെന്ന വാര്‍ത്തകള്‍ക്കിടെ ട്വിറ്ററില്‍ പോസ്റ്റിട്ട് എം എല്‍ എമാര്‍കൊപ്പം സൂറതിലെ ഹോടെലില്‍ 'ഒളിവില്‍' കഴിയുന്ന ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ. അധികാരത്തിനുവേണ്ടി ചതിക്കില്ലെന്ന് ഷിന്‍ഡെ ട്വീറ്റ് ചെയ്തു.

മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യത്തെ പ്രതിസന്ധിയിലാക്കിയാണ് മന്ത്രിയായ ഏക്‌നാഥ് ഷിന്‍ഡെ എംഎല്‍എമാര്‍കൊപ്പം 'ഒളിവില്‍' കഴിയുന്നത്. ഇതിനിടെയാണ് ട്വീറ്റ്.

ട്വീറ്റ് ഇങ്ങനെ:

'ബാലാ സാഹെബ് ആണ് ഹിന്ദുത്വം പഠിപ്പിച്ചത്. ബാലാ സാഹെബിന്റെ ചിന്തകളും ധര്‍മവീര്‍ ആനന്ദ് ദിഗെ സാഹബിന്റെ പാഠങ്ങളും അനുസരിച്ച് ഒരിക്കലും അധികാരത്തിന് വേണ്ടി ചതിക്കാന്‍ കഴിയില്ല' എന്ന് അദ്ദേഹം കുറിച്ചു.

ട്വീറ്റ് ചെയ്ത് ഒരു മണിക്കൂറിനുശേഷം അദ്ദേഹം ട്വിറ്ററില്‍ നിന്ന് ശിവസേന എന്ന പേര് നീക്കി. ഏക്‌നാഥിനെ നിയമസഭാ കക്ഷി സ്ഥാനത്തുനിന്നു ശിവസേന പുറത്താക്കിയിരുന്നു. ഏക്‌നാഥും 22 എംഎല്‍എമാരുമാണ് സൂറതിലെ ഹോടെലില്‍ കഴിയുന്നത്. തന്നെ ഉപമുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം ഏക്‌നാഥ് ബിജെപിയോട് ഉന്നയിച്ചതായാണ് വിവരം. എന്നാല്‍ ഷിന്‍ഡെയ്ക്ക് യാതൊരു വാഗ്ദാനവും നല്‍കിയിട്ടില്ലെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാടീല്‍ അറിയിച്ചു.

അതിനിടെ വിമത എംഎല്‍എമാരുമായി ചര്‍ച നടത്താന്‍ ശിവസേന നേതാക്കള്‍ സൂറതിലെത്തി. ഉദ്ധവ് താകറെ സര്‍കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ശിവസേന എംപി സഞ്ജയ് റാവുത് പറഞ്ഞു. മധ്യപ്രദേശിലും രാജ്‌സ്താനിലും പ്രയോഗിച്ച രീതിയാണ് മഹാരാഷ്ട്രയിലും ഉപയോഗിക്കുന്നത്. ശിവസേന വിശ്വസ്തരുടെ പാര്‍ടിയാണെന്നും അദ്ദേഹം പറഞ്ഞു.
Aster_MIMS

Eknath Shinde | അധികാരത്തിനുവേണ്ടി ചതിക്കില്ല; 'ഒളിവില്‍' കഴിയുന്ന ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ


Keywords: 'Will Never Cheat For Power', Says Sena Rebel Eknath Shinde Amid Maharashtra Political Crisis, Mumbai, News, Politics, Trending, Minister, Missing, Shiv Sena, National, Twitter.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia