SWISS-TOWER 24/07/2023

Kangana Ranaut | 'ശ്രീകൃഷ്ണന്റെ അനുഗ്രഹമുണ്ടെങ്കില്‍ മത്സരിക്കും'; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡിയില്‍ നിന്നും ജനവിധി തേടിയേക്കുമെന്ന സൂചന നല്‍കി നടി കങ്കണ റണാവത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) വരാനിരിക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി ബോളിവുഡ് താരം കങ്കണ റണാവത്. ശ്രീകൃഷ്ണന്റെ അനുഗ്രഹമുണ്ടെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താരം മാണ്ഡിയില്‍ നിന്നും മത്സരിച്ചേക്കുമെന്ന റിപോര്‍ടുകളാണ് പുറത്തുവരുന്നത്.

Aster mims 04/11/2022
Kangana Ranaut | 'ശ്രീകൃഷ്ണന്റെ അനുഗ്രഹമുണ്ടെങ്കില്‍ മത്സരിക്കും'; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാണ്ഡിയില്‍ നിന്നും ജനവിധി തേടിയേക്കുമെന്ന സൂചന നല്‍കി നടി കങ്കണ റണാവത്

കഴിഞ്ഞ ദിവസം ദ്വാരകാദിഷ് ക്ഷേത്രത്തിലെ സന്ദര്‍ശനത്തിനിടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. 'ശ്രീകൃഷ്ണന്റെ അനുഗ്രഹമുണ്ടെങ്കില്‍ പോരാടും. 600 വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ അയോധ്യയില്‍ ശ്രീരാമന്റെ പ്രതിഷ്ഠ സ്ഥാപിക്കാന്‍ സാധിച്ചതിന് ബിജെപി നയിക്കുന്ന കേന്ദ്രസര്‍കാരിന് നന്ദി പറയുന്നു' എന്നും കങ്കണ പറഞ്ഞു.

വലിയ ആഘോഷത്തോടെ ക്ഷേത്രം സ്ഥാപിക്കുമെന്നും സനാതന ധര്‍മത്തിന്റെ പതാക ലോകമെമ്പാടും ഉയര്‍ത്തപ്പെടണമെന്നും താരം പറയുകയുണ്ടായി. ഹിമാചല്‍ പ്രദേശിലെ നാലു ലോക്സഭാ മണ്ഡലങ്ങളില്‍ ഒന്നാണ് മാണ്ഡി. ബിജെപിയുടെ രാം സ്വരൂപ് ശര്‍മയാണ് ഇപ്പോള്‍ മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാംഗം. 2004 മുതല്‍ 2013 വരെ കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന മണ്ഡലം 2014ലാണ് ബിജെപി പിടിച്ചെടുത്തത്.

Keywords: Will Kangana Ranaut contest Lok Sabha elections?, New Delhi, News, Lok Sabha Election, Candidate, Temple, Visit, Religion, Prime Minister, BJP, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia