Karnataka | കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന്; മുഖ്യമന്ത്രി പദം പങ്കിടില്ല; ഡികെ ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രി; ഔദ്യോഗിക പ്രഖ്യാപനം നടത്തി കോണ്‍ഗ്രസ്

 


ന്യൂഡെല്‍ഹി: (www.kvartha.com) കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ മുഖ്യമന്ത്രി സ്ഥാനം ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. എഐസിസി സംഘടനാകാര്യ ജെനറല്‍ സെക്രടറി കെസി വേണുഗോപാലാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ലെന്നും അദ്ദേഹം അറിയിച്ചു. ഡികെ ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയാകും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ശിവകുമാര്‍ പിസിസി അധ്യക്ഷനായി തുടരുമെന്നും വേണുഗോപാല്‍ അറിയിച്ചു.

വേണുഗോപാലിന്റെ വാക്കുകള്‍:

സിദ്ധരാമയ്യ വളരെ അനുഭവസമ്പത്തുള്ള നേതാവാണ്. വിശ്രമമില്ലാതെ അദ്ദേഹം തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചു. ഡികെ ശിവകുമാര്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ടാണ്. രണ്ട് പേര്‍ക്കും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ട്. അവര്‍ക്ക് അതിന് യോഗ്യതയുണ്ട്. കോണ്‍ഗ്രസ് സമവായത്തില്‍ വിശ്വസിക്കുന്ന പാര്‍ടിയാണ്. മുഖ്യമന്ത്രി പദം പങ്കിടില്ല.

ഭാരത് ജോഡോ യാത്രയുടെ ബാക്കിപത്രമായാണ് കര്‍ണാടകയില്‍ വിജയം നേടാന്‍ സാധിച്ചത്. രാഹുല്‍ ഗാന്ധിക്ക് നന്ദിപറയുന്നു. ഒപ്പം സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും നന്ദി പറയുന്നു. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ടിയാണ് ഏകാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ടിയല്ല.

അധികാര വീതംവയ്പിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അധികാരം ജനങ്ങളുമായാണ് പങ്കുവയ്ക്കുന്നതെന്നായിരുന്നു കെസി വേണുഗോപാലിന്റെ മറുപടി.

Karnataka | കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന്; മുഖ്യമന്ത്രി പദം പങ്കിടില്ല; ഡികെ ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രി; ഔദ്യോഗിക പ്രഖ്യാപനം നടത്തി കോണ്‍ഗ്രസ്

കര്‍ണാടകയിലേത് സാധാരണക്കാരുടെ വിജയമെന്നാണ് രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയുടെ യാത്രയാണ് വലിയ വിജയത്തിന് കാരണമായതെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കളുമായും ചര്‍ച നടത്തിയാണ് കര്‍ണാടക മുഖ്യമന്ത്രി ആരാകണമെന്ന തീരുമാനം എടുത്തതെന്നും വ്യക്തമാക്കി.

മുതിര്‍ന്ന നേതാക്കളില്‍നിന്നും യുവനേതാക്കളില്‍നിന്നും അഭിപ്രായം തേടി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സുസ്ഥിരവും സുതാര്യവുമായ സര്‍കാര്‍ രൂപീകരിക്കും. മറ്റു പാര്‍ടി നേതാക്കളെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords:  'Will invite people from like-minded parties to take part in the swearing-in ceremony,' says Congress general secretary KC Venugopal, New Delhi, Politics, News, KC Venugopal, Press Meet, Chief Minister, Congress, Controversy, Trending, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia