Centre Tells HC | സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്താന്‍ കേന്ദ്ര സര്‍കാര്‍; സംവിധാനം കൊണ്ടുവരുമെന്ന് ഹൈകോടതിയെ അറിയിച്ചു
Sep 8, 2022, 13:27 IST
ന്യൂഡെല്‍ഹി: (www.kvartha.com) സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ കൊണ്ടുവരുമെന്ന് കേന്ദ്രസര്‍കാര്‍ ഡെല്‍ഹി ഹൈകോടതിയെ അറിയിച്ചു. സാമൂഹ്യ മാധ്യമ അകൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട നിലവിലെ കേസുകള്‍ ഈ പരിധിയില്‍ വരില്ലെന്നും അത് നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായി തീരുമാനിക്കേണ്ടതാണെന്നും സര്‍കാര്‍ വ്യക്തമാക്കി. ട്വിറ്റര്‍ ഉപയോക്താക്കള്‍ ഉള്‍പെടെ നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ അകൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തതിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് മുമ്പാകെയാണ് കേന്ദ്ര സര്‍കാര്‍ ഇക്കാര്യം അറിയിച്ചത്.
'കോടതിയുടെ ഉത്തരവ് പ്രകാരം ഞങ്ങള്‍ പരിശോധിച്ചു. ഭേദഗതി കൊണ്ടുവരും, എന്നാല്‍ അത് എപ്പോഴാണെന്ന് പറയാന്‍ ഇപ്പോള്‍ സാധിക്കില്ല. ഇത് വരാനിരിക്കുന്ന കാര്യങ്ങളിലുള്ള മാറ്റമായിരിക്കും. നിലവിലുള്ള കേസുകളെ ഇത് ബാധിക്കില്ല, നിലവിലുള്ള കേസുകള്‍ ഇപ്പോഴുള്ള നിയമത്തിന്റെ പരിധിയില്‍ വരും', കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കീര്‍ത്തിമാന്‍ സിംഗ് പറഞ്ഞു. തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് കൂടുതല്‍ സമയം നല്‍കിയ കോടതി ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് ഡിസംബര്‍ 19ലേക്ക് മാറ്റി.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ നിയന്ത്രിയ്ക്കുന്ന ഏതെങ്കിലും നടപടികള്‍ പരിഗണിക്കുന്നുണ്ടോയെന്ന് ഓഗസ്റ്റില്‍ കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. അതിനുള്ള മറുപടിയായാണ് സര്‍കാര്‍ നിലപാട് അറിയിച്ചത്. സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ നീക്കം ചെയ്യുന്നതിനും സസ്പെന്‍ഡ് ചെയ്യുന്നതിനുമുള്ള നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. രണ്ട് പോസ്റ്റുകള്‍ വീണ്ടും ട്വീറ്റ് ചെയ്തതിന് മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെയുടെ ട്വിറ്റര്‍ അകൗണ്ട് സ്ഥിരമായി സസ്‌പെന്‍ഡ് ചെയ്തതിനെതിരായ ഹര്‍ജിയും ഇതില്‍ ഉള്‍പെടുന്നു.
ഒരു ട്വിറ്റര്‍ അകൗണ്ട് സസ്പെന്‍ഡ് ചെയ്തതിനെതിരെ സമര്‍പിച്ച സത്യവാങ്മൂലത്തില്‍, സാമൂഹികവും സാങ്കേതികവുമായ പുരോഗതിയുടെ പേരില്‍ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കാന്‍ കഴിയില്ലെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പൗരന്മാരുടെ അവകാശങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും കേന്ദ്ര സര്‍കാര്‍ പറഞ്ഞു. ഇന്‍ഡ്യന്‍ ഭരണഘടന അനുസരിച്ച് മൗലികാവകാശങ്ങള്‍ മാനിക്കപ്പെടണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അകൗണ്ട് തന്നെ അടച്ചുപൂട്ടുകയോ എല്ലാ സാഹചര്യങ്ങളിലും അത് പൂര്‍ണമായും സസ്പെന്‍ഡ് ചെയ്യുകയോ ചെയ്യരുതെന്നും സമ്പൂര്‍ണ ഡി-പ്ലാറ്റ്ഫോമിംഗ് ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആര്‍ടികിള്‍ 14, 19, 21 എന്നിവയ്ക്ക് വിരുദ്ധമാണെന്നും അതില്‍ പറയുന്നു.
< !- START disable copy paste -->

Keywords: Latest-News, National, Top-Headlines, Central Government, High-Court, Court, New Delhi, Social-Media, Social Network, High-Court of New Delhi, Government of India, Social Media Platforms, Delhi HC, Will Introduce Framework To Regulate Social Media Platforms: Centre Tells Delhi HC.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.