കോവിഡ് നാലാം തരംഗത്തെ ഇൻഡ്യ അഭിമുഖീകരിക്കുമോ? പുതിയ കേസുകൾ ഉയരാനുള്ള സാധ്യത എത്രത്തോളം? മുൻനിര വൈറോളജിസ്റ്റ് പറയുന്നതിങ്ങനെ
Mar 20, 2022, 11:44 IST
ന്യൂഡെൽഹി: (www.kvartha.com 20.03.2022) രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതിനാൽ, നാലാമത്തെ കോവിഡ് തരംഗത്തിനുള്ള സാധ്യത കുറവാണെന്ന് പ്രമുഖ വൈറോളജിസ്റ്റും സിഎംസി വെല്ലൂർ മുൻ പ്രൊഫസറുമായ ഡോ. ടി ജേക്കബ് ജോൺ പറഞ്ഞു. അത് സംഭവിക്കില്ലെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലെന്നും എന്നാൽ എല്ലാവരും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈറസുകളും അവയുടെ ജനിതക ക്രമങ്ങളും നിരീക്ഷിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ടെന്നും ഏതെങ്കിലും പുതിയ വകഭേദങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നും ഏതെങ്കിലും വകഭേദങ്ങൾ പ്രാദേശികമായി കൂടുതൽ സ്ഥലങ്ങളിൽ ഒമിക്രോണിനെ മറികടക്കുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'എങ്ങനെയാണ് മനുഷ്യരിൽ ഭയം വളർത്തിയെടുക്കേണ്ടതെന്നും എന്ത് ഉദ്ദേശ്യങ്ങൾക്കുവേണ്ടിയാണെന്നും എനിക്ക് മനസിലാകുന്നില്ല. അതിനാൽ ഗണിതശാസ്ത്ര മോഡലിംഗിനെ അടിസ്ഥാനമാക്കി ഒരു തരംഗത്തെ പ്രവചിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല.
മൂന്നാം തരംഗം ഇതിനോടകം തന്നെ അവസാനിച്ചു. ഒരു പ്രദേശത്ത് മാത്രമായി കണ്ടുവരുന്ന പകർചവ്യാധി എന്ന നിലയിലേക്ക് കോവിഡ് മാറുകയാണ്. മറ്റൊരു തരംഗം ഭാവിയിൽ ഉണ്ടാവുമെന്ന ഭീഷണി നിലനിൽക്കുന്നില്ല. നിലവിലുള്ള വകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒന്ന് ആവിർഭവിച്ചാൽ മാത്രമേ അപകടസാധ്യതയുള്ളൂ. അല്ലാത്തപക്ഷം നാലാം തരംഗത്തിനുള്ള സാധ്യത കുറവാണ്' - ജേക്കബ് ജോണിനെ ഉദ്ധരിച്ച് എ എൻ ഐ റിപോർട് ചെയ്തു. ചൈനയിലെ കോവിഡ് വർധനവിൽ ഇൻഡ്യ ആശങ്കപ്പെടേണ്ടതില്ലെന്നും അവിടെ സന്ദർഭങ്ങൾ വളരെ വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Will India face 4th wave of COVID-19?, National,newdelhi,News,Top-Headlines,COVID19,India,virus,Doctor,Report.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.