Conspiracy | ലൈംഗികാരോപണം ഉള്‍പ്പെടെ ഉയര്‍ത്തി ഗുസ്തി താരങ്ങള്‍ തനിക്കും സംഘടനയ്ക്കുമെതിരെ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് ബ്രിജ്ഭൂഷന് ശരണ്‍ സിങ്; വൈകിട്ട് 4മണിക്ക് വാര്‍ത്താ സമ്മേളനം
Jan 20, 2023, 14:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ലൈംഗികാരോപണം ഉള്‍പ്പെടെ ഉയര്‍ത്തി ഗുസ്തി താരങ്ങള്‍ തനിക്കും സംഘടനയ്ക്കുമെതിരെ നടത്തുന്ന പ്രതിഷേധ സമരത്തിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് ദേശീയ ഗുസ്തി ഫെഡറേഷന് (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷന് ശരണ്‍ സിങ്.
വൈകിട്ട് നാലുമണിക്ക് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും സിങ്ങ് പ്രഖ്യാപിച്ചു. ഗോണ്ട ജില്ലയിലെ നവാബ്ഗഞ്ചിലുള്ള റെസ്ലിങ് ട്രെയിനിങ് സെന്ററില്‍വച്ച് മാധ്യമങ്ങളെ കാണുമെന്ന് ഫേസ്ബുകില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ബ്രിജ് ഭൂഷന് അറിയിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് മാധ്യമങ്ങളെ കാണുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെങ്കിലും. പിന്നീട് വൈകിട്ട് നാലുമണിയിലേക്ക് മാറ്റുകയായിരുന്നു.
കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാകൂര്‍ ഉള്‍പ്പെടെയുള്ളവരുമായി പ്രതിഷേധക്കാര്‍ രാത്രി വൈകിയും ചര്‍ച നടത്തിയതിനു പിന്നാലെയാണ്, പ്രതിഷേധത്തിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന ഉള്‍പ്പെടെ പുറത്തു കൊണ്ടുവരുമെന്ന് പറഞ്ഞുള്ള ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണിന്റെ പ്രഖ്യാപനം.
ബ്രിജ് ഭൂഷണും പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നും തനിക്കു നേരേ വധഭീഷണി മുഴക്കിയെന്നുമുള്ള വെളിപ്പെടുത്തലുമായി ഒളിംപ്യന്‍ വിനേഷ് ഫോഗട് രംഗത്തെത്തിയിരുന്നു. ജന്തര്‍ മന്തറില്താരങ്ങള് നടത്തിയ പ്രതിഷേധ ധര്‍ണയിലാണ് ഇരുപത്തെട്ടുകാരി വിനേഷ് വെളിപ്പെടുത്തല്‍ നടത്തിയത്. മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് സിങ്ങിനെ പുറത്താക്കണമെന്നും വിനേഷ് ആവശ്യപ്പെട്ടിരുന്നു.
സിങ്ങിനെ പുറത്താക്കും വരെ ഇന്‍ഡ്യന്‍ താരങ്ങള്‍ ഇനി രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്നു പുരുഷ ഗുസ്തി താരവും ഒളിംപ്യനുമായ ബജ്രംഗ് പൂനിയയും പ്രഖ്യാപിച്ചു. സംഭവം വിവാദമായതോടെ കേന്ദ്ര കായിക മന്ത്രാലയം ഗുസ്തി ഫെഡറേഷനോട് 72 മണിക്കൂറിനകം വിശദീകരണം നല്കാന് ആവശ്യപ്പെട്ടു. വിശദീകരണം നല്‍കാനുള്ള സമയപരിധി ശനിയാഴ്ച അവസാനിക്കും.
Keywords: 'Will Expose Conspiracy Today': Wrestling Body Chief Responds To Protests, New Delhi, News, Trending, Molestation, Allegation, Press meet, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

