ശ്രീരാമ സേനയുടെ സദാചാര പോലീസിനെ അടിച്ചമര്‍ത്തും: ബിജെപി മുഖ്യമന്ത്രി
Jun 12, 2012, 09:51 IST
പനാജി: ശ്രീരാമസേനയുടെ സദാചാര പോലീസിനെ അടിച്ചമര്‍ത്തുമെന്ന് ബിജെപി നേതാവും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍ മുന്നറിയിപ്പ് നല്‍കി. ശ്രീരാമസേനയല്ല ഇത്തരത്തിലുള്ള ഏതെങ്കിലും സംഘടനകളോ, വ്യക്തികളോ നിയമം കൈയ്യിലെടുത്താല്‍ കടുത്തശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് പരീക്കര്‍ പറഞ്ഞു.
ഗോവയിലെ പബ്ബുകളും നിശാനൃത്തശാലകളും തകര്‍ക്കാന്‍ ചിലര്‍ കളിക്കുന്നുണ്ടെന്ന് തനിക്ക് വിവരം കിട്ടിയിട്ടുണ്ടെന്നും ഇതിന്റെ പിന്നില്‍ ആരാണെന്ന് അറിയാമെന്നും ശ്രീരാമസേനാ നേതാവ് പ്രമോദ് മുത്തലിക്കിന്റെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി പറഞ്ഞു.
ഗോവയില്‍ നടന്ന അഖിലേന്ത്യാ ഹിന്ദു കണ്‍വെന്‍ഷനില്‍ സംബന്ധിച്ച മുത്തലിക്ക് ഗോവയിലെ പബ്ബുകള്‍ക്കും ബാറുകള്‍ക്കുമെതിരെ ഒരു പത്രത്തിന് നല്‍കിയ മുഖാമുഖത്തില്‍ പ്രതികരിച്ചിരുന്നു. ഇതേസംഘമാണ് 2009ല്‍ മംഗലാപുരത്തെ അംനേഷ്യാ പബ്ബില്‍ അതിക്രമിച്ച് കയറി യുവതീ, യുവാക്കളെ അക്രമിച്ചത്. ഇതൊന്നും ഗോവയില്‍ നടത്താന്‍ താന്‍ അനുവദിക്കില്ല. ശ്രീരാമസേനയുടെ അതിക്രമങ്ങളുണ്ടായാല്‍ ഇതിനെതിരെ പരാതി നല്‍കാന്‍ മുഖ്യമന്ത്രിയെ നേരിട്ട് സമീപിക്കാമെന്നും പരീക്കര്‍ പറഞ്ഞു.
അതേസമയം പബ്ബുകളുടെയും ഡാന്‍സ് ബാറുകളുടെയും മറവില്‍ വേശ്യാവൃത്തി നടത്തിയാല്‍ വെറുതെ വിടില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ശ്രീരാമയേനയുടെ ഘടകം ഗോവയില്‍ പ്രവര്‍ത്തിക്കുന്നതിന് എതിര്‍പ്പില്ലെന്നും നിയമം കൈയ്യിലെടുക്കാതെ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാന്‍ നമ്മുടെ ജനാധിപത്യ രാഷ്ട്രത്തില്‍ അവകാശമുണ്ടെന്നും വിശദീകരിച്ചു.

Keywords: Goa, BJP, CM, Police, Sriram Sena, National, Panaji, Manohar Parrikar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.