Saurashtra | സൗരാഷ്ട്ര വിധിക്കും ഗുജറാത് ആര്‍ക്കൊപ്പമെന്ന്; കോണ്‍ഗ്രസിന് തിരിച്ചടിയായി ആപ്; 2017 ലെ നഷ്ടം നികത്താന്‍ തന്ത്രപൂര്‍വം ബിജെപി; ഇത്തവണ മത്സരം കടുക്കും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹ്മദാബാദ്: (www.kvartha.com) ഗുജറാതില്‍ ഏത് പാര്‍ടി വിജയിക്കുമെന്ന ചര്‍ച രാഷ്ട്രീയ ഇടനാഴികളില്‍ ശക്തി പ്രാപിക്കുന്നു. ബിജെപിയുടെ മുന്നിലുള്ള വെല്ലുവിളി അധികാരത്തില്‍ തിരിച്ചെത്തുക എന്നതാണ്. മറുവശത്ത് ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അതേസമയം, ആം ആദ്മി പാര്‍ടിയുടെ കടന്നുവരവ് ഈ രണ്ട് പ്രമുഖ പാര്‍ടികളുടെയും ആശങ്കകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ സൗരാഷ്ട്ര മേഖലയിലെ 48 സീറ്റുകളുടെ ഫലം ഇത്തവണത്തെ ഗുജറാത് തിരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്ക് വഹിക്കും.
         
Saurashtra | സൗരാഷ്ട്ര വിധിക്കും ഗുജറാത് ആര്‍ക്കൊപ്പമെന്ന്; കോണ്‍ഗ്രസിന് തിരിച്ചടിയായി ആപ്; 2017 ലെ നഷ്ടം നികത്താന്‍ തന്ത്രപൂര്‍വം ബിജെപി; ഇത്തവണ മത്സരം കടുക്കും

സൗരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യം

ഗുജറാതിലെ മൊത്തം 182 അസംബ്ലി സീറ്റുകളില്‍ 48 സീറ്റുകളും ഈ മേഖലയില്‍ നിന്നുള്ളതാണ്, ഇവിടെ പട്ടീദാര്‍ സമുദായവും മറ്റ് പിന്നാക്ക വിഭാഗങ്ങളും (OBC) ജനസംഖ്യയില്‍ ഏറെയുണ്ട്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ കോണ്‍ഗ്രസ് 28 സീറ്റുകള്‍ നേടിയിരുന്നു, ഇത് ബിജെപിയെ സംസ്ഥാനത്ത് 99 സീറ്റുകളില്‍ ഒതുക്കാന്‍ സഹായിച്ചു. 2012ലെ തെരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ 15 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയിരുന്നത്. 2015-ലെ പട്ടീദാര്‍ സമുദായത്തിന്റെ സംവരണ സമരങ്ങളാണ് 2017-ലെ തെരഞ്ഞെടുപ്പില്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെ മികച്ച പ്രകടനത്തിന് കാരണമായത്.

കോണ്‍ഗ്രസിന്റെ വെല്ലുവിളി

മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം മെച്ചപ്പെടുത്തുകയോ നിലനിര്‍ത്തുകയോ ചെയ്യുന്നത് കോണ്‍ഗ്രസിന് വെല്ലുവിളിയാകുമെന്ന് രാഷ്ട്രീയ വിദഗ്ധര്‍ കരുതുന്നു, കാരണം ഇത്തവണ പട്ടീദാര്‍ സംവരണ പ്രക്ഷോഭം പോലെയുള്ള ഒരു പ്രശ്‌നവുമില്ല. കൂടാതെ, 2019ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പട്ടീദാര്‍ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രമുഖനായ നേതാവ് ഹാര്‍ദിക് പട്ടേല്‍ ഈ വര്‍ഷം ബിജെപിയില്‍ ചേര്‍ന്നു. വിരാംഗം മണ്ഡലത്തില്‍ നിന്നാണ് ബിജെപി അദ്ദേഹത്തെ ഇത്തവണ മത്സരിപ്പിക്കുന്നത്. ഇതുകൂടാതെ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ടിക്കും വഴിയില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകും. ബിജെപി 2012ല്‍ ഈ മേഖലയില്‍ 30 സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍, 2017ലെ തെരഞ്ഞെടുപ്പില്‍ വെറും 19 സീറ്റില്‍ തൃപ്തിപ്പെടേണ്ടി വന്നു.

സൗരാഷ്ട്രയില്‍ 11 ജില്ലകള്‍

സുരേന്ദ്രനഗര്‍, മോര്‍ബി, രാജ്കോട്ട്, ജാംനഗര്‍, ദേവഭൂമി ദ്വാരക, പോര്‍ബന്തര്‍, ജുനാഗഡ്, ഗിര്‍ സോമനാഥ്, അമ്രേലി, ഭാവ്നഗര്‍, ബോട്ടാഡ് എന്നിങ്ങനെ 11 ജില്ലകള്‍ സൗരാഷ്ട്ര മേഖലയില്‍ ഉള്‍പെടുന്നു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മോര്‍ബി, ഗിര്‍ സോമനാഥ്, അമ്രേലി എന്നീ മൂന്ന് ജില്ലകളില്‍ ബിജെപിക്ക് അകൗണ്ട് തുറക്കാനായില്ല. രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായത്തില്‍, രണ്ട് പതിറ്റാണ്ടിലേറെയായി ഗുജറാതില്‍ അധികാരത്തിന് പുറത്തായ കോണ്‍ഗ്രസിന്, സൗരാഷ്ട്ര മേഖലയില്‍ 2017 ലെ പ്രകടനം ആവര്‍ത്തിക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യേണ്ടത് പ്രധാനമാണ്.

ആം ആദ്മി പാര്‍ടി സ്വാധീനം

ഗുജറാതിലെ 182 സീറ്റുകളിലും ആദ്യമായി മത്സരിക്കുന്ന എഎപി കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്. മാത്രവുമല്ല, ഒബിസികളുടെ പിന്തുണയോടെ പട്ടീദാര്‍ സമുദായത്തില്‍ നിന്നുള്ള പിന്തുണയുടെ കുറവ് നികത്താന്‍ ബിജെപി ശ്രമിക്കുന്നുമുണ്ട്. ഒബിസികള്‍ക്കും ഈ മേഖലയില്‍ ഗണ്യമായ ജനസംഖ്യയുണ്ട്. ഈ സമുദായത്തിലെ ആളുകള്‍ പ്രധാനമായും തീരദേശ മേഖലയിലാണ് വ്യാപിച്ചുകിടക്കുന്നത്, അവര്‍ക്ക് ഏകദേശം 40 ശതമാനം സ്വാധീനമുണ്ട്.

സീറ്റ് വിഭജനത്തിന്റെ ആദ്യ പട്ടിക പരിശോധിച്ചാല്‍ ഈ മേഖലയില്‍ ഒബിസി സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ ബിജെപി ഇത്തവണ വര്‍ധനവ് വരുത്തിയിട്ടുണ്ട്. പട്ടീദാര്‍മാരില്‍ നിന്ന് എന്തെങ്കിലും നഷ്ടം ഉണ്ടായാല്‍ ഒബിസികളുടെ പിന്തുണയോടെ അത് നികത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സൗരാഷ്ട്രയിലെ പട്ടീദാര്‍ സമുദായം, പ്രത്യേകിച്ച് സൂറതിലെ യുവ വോടര്‍മാര്‍, ആം ആദ്മി പാര്‍ടിയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അവര്‍ ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും വിട്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. ഇതുവഴി ബിജെപിയേക്കാള്‍ കൂടുതല്‍ നഷ്ടം കോണ്‍ഗ്രസിനായിരിക്കും.

Keywords:  Latest-News, National, Top-Headlines, Gujarat-Elections, Gujarat, Political-News, Politics, BJP, Congress, AAP, Assembly Election, Election, Will Congress be able to regain Saurashtra in upcoming Gujarat elections?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia