കോവിഡ് കാലത്ത് കണ്ട് പഠിക്കണം; വെറും 11 പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് എംഎല്‍എയുടെ വിവാഹം മാതൃക സൃഷ്ടിക്കുന്നു
May 22, 2021, 16:23 IST
റാഞ്ചി: (www.kvartha.com 22.05.2021) കോവിഡ് കാലത്ത് പഠിക്കേണ്ട പുതിയൊരു വിവാഹ മാതൃകയുമായി ഒരു എം എല്‍ എ. വെറും 11 പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു ജാര്‍ഖണ്ഡിലെ നമന്‍ ബിക്‌സല്‍ കൊങാരിയുടെ വിവാഹം. അനുവദനീയമായ ആളുകളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു ചടങ്ങുകള്‍ നടത്തിയത്.
ജാര്‍ഖണ്ഡില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുക വധുവും വരനും ഉള്‍പ്പെടെ 11 പേര്‍ക്ക് മാത്രമാണ്. അത് കൃത്യമായി പാലിച്ചായിരുന്നു എം എല്‍ എയുടെ വിവാഹം. മധുവാണ് 48കാരനായ നമനിന്റെ വധു. വരന്റെ ഭാഗത്തുനിന്ന് അഞ്ചുപേരും വധുവിന്റെ ഭാഗത്തുനിന്ന് ആറുപേരും വിവാഹത്തില്‍ പങ്കെടുത്തു. വധുവിന്റെ വീട്ടില്‍വെച്ചായിരുന്നു വിവാഹം.
ആദ്യ ഭാര്യ മരിച്ചതിന് ശേഷം രണ്ടാം വിവാഹമാണ് നമനിന്‍േറത്. 15 കാരിയായ മകള്‍ ആര്‍ച്ചിയായിരുന്നു വിവാഹത്തിന് നേതൃത്വം നല്‍കിയത്. നമനിന്റെ മകളും രണ്ടു സഹോദരിമാരും ഒരു സുഹൃത്തും സാക്ഷിയും വിവാഹത്തില്‍ പങ്കെടുത്തു.
ലോക്ഡൗണിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ മാറ്റിവെക്കുകയായിരുന്നു പലരും. എന്നാല്‍ താന്‍ കോവിഡ് മാനദണ്ഡം പാലിച്ച് വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് എം എല്‍ എ വ്യക്തമാക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനൊപ്പം മൂന്നുദിവസം മുമ്പ് വിവാഹകാര്യം പൊലീസ് സ്‌റ്റേഷനില്‍ റിപോര്‍ടും ചെയ്തിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.