Sule | അജിത് പവാര്‍ മുഖ്യമന്ത്രിയായാല്‍ ആദ്യം ഹാരം അണിയിക്കുന്നത് താനായിരിക്കും; അധികാരം പിടിച്ചെടുക്കാനായി ബിജെപി പറത്തിവിടുന്ന ബലൂണുകളാണ് ഇത്തരം വാഗ്ദാനങ്ങളെന്നും സുപ്രിയ സുലെ എംപി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (KVARTHA) അജിത് പവാര്‍ മുഖ്യമന്ത്രിയായാല്‍ ആദ്യം ഹാരം അണിയിക്കുന്നത് താനായിരിക്കുമെന്ന പരിഹാസവുമായി സുപ്രിയ സുലെ എംപി. 'അജിത് പവാറിനെ മുഖ്യമന്ത്രിയാക്കുമെന്നാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചിരിക്കുന്നത്. അതൊന്നു കാണണം. അങ്ങനെ സംഭവിച്ചാല്‍ ആദ്യം ഞാന്‍ ഹാരമണിയിക്കും. അദ്ദേഹം എന്റെ സഹോദരനാണല്ലോ. അധികാരം പിടിച്ചെടുക്കാനായി ബിജെപി പറത്തിവിടുന്ന ബലൂണുകളാണ് മുഖ്യമന്ത്രിസ്ഥാന വാഗ്ദാനം പോലുള്ളവയെന്നും' സുപ്രിയ പരിഹസിച്ചു.

എന്‍സിപിയില്‍ ശരദ് - അജിത് വിഭാഗങ്ങള്‍ തമ്മില്‍ പോരു ശക്തമാകുന്നതിനിടെ എന്‍സിപി വനിതാവിഭാഗം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു സുപ്രിയ.

മറ്റു പാര്‍ടികള്‍ക്കുള്ളില്‍ ആഭ്യന്തരകലഹം ഉണ്ടാക്കി അവയെ തകര്‍ത്ത് അധികാരം പിടിക്കുക എന്നത് ബിജെപിയുടെ രീതിയാണെന്നും ശിവസേനയിലും എന്‍സിപിയിലും അതു പരീക്ഷിച്ചു ഇപ്പോള്‍ പവാര്‍ കുടുംബത്തിലും അവര്‍ അത്തരം പരീക്ഷണം നടത്തുന്നുണ്ട്. എന്നാല്‍, തങ്ങള്‍ അതില്‍ വീഴാന്‍ പോകുന്നില്ല. പോരാട്ടം ആശയപരമാണ്. ബിജെപിയാണ് പ്രധാന ശത്രു എന്നും സുപ്രിയ പറഞ്ഞു.

Sule | അജിത് പവാര്‍ മുഖ്യമന്ത്രിയായാല്‍ ആദ്യം ഹാരം അണിയിക്കുന്നത് താനായിരിക്കും; അധികാരം പിടിച്ചെടുക്കാനായി ബിജെപി പറത്തിവിടുന്ന ബലൂണുകളാണ് ഇത്തരം വാഗ്ദാനങ്ങളെന്നും സുപ്രിയ സുലെ എംപി


അതേസമയം നേതാക്കള്‍ ബിജെപിയോടു കൈകോര്‍ക്കുന്നതു കണ്ട് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും വോടര്‍മാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നും ശരദ് പവാര്‍ വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സര്‍കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തെരുവില്‍ പോരാട്ടം ശക്തമാക്കണം. പൊലീസ് കേസുകള്‍ വന്നേക്കാം. എന്നാല്‍, അതിലാരും ഭയക്കേണ്ടതില്ല. സര്‍കാരും അധികാരവുമെല്ലാം മാറിമറിയുമെന്നും പവാര്‍ പറഞ്ഞു.

Keywords: Will be the first to garland Ajit Pawar if he becomes CM: Sule, Mumbai, News, Politics, Supriya Sule, Slams, Ajith Pawar, NCP, CM Post, BJP, National. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia