സ്‌ഫോടക വസ്തു കടിച്ച് വായില്‍ ഗുരുതര പരിക്കേറ്റ് വീണ്ടും ഒരാന കൂടി ചരിഞ്ഞു

 


ADVERTISEMENT

കോയമ്പത്തൂര്‍: (www.kvartha.com 22.06.2020) സ്‌ഫോടക വസ്തു കടിച്ച് വായില്‍ ഗുരുതര പരിക്കേറ്റ ആന ചരിഞ്ഞു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ ആനക്കട്ടയിലാണ് സംഭവം. കൃഷിയിടങ്ങളില്‍ മൃഗങ്ങള്‍ അതിക്രമിച്ച് കയറുന്നത് തടയാന്‍ വച്ച സ്‌ഫോടകവസ്തു ആന കടിക്കുകയായിരുന്നെന്നാണ് അധികൃതര്‍ പറയുന്നത്. പത്തു വയസുള്ള ആനയാണ് ചരിഞ്ഞത്.

ജംബുകണ്ടിയിലെ കൃഷിയിടത്തില്‍ പരിക്കറ്റ നിലയില്‍ ശനിയാഴ്ച്ച ആനെയ കണ്ടെത്തുകയായിരുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ് സുരേഷും സംഘവും വെറ്ററിനെറി ഡോക്ടര്‍ സുകുമാറും ചേര്‍ന്ന് ആനയെ ചികിത്സിച്ചു. പഴങ്ങളില്‍ മരുന്ന് വച്ചാണ് ആനയ്ക്ക് നല്‍കിയിരുന്നത്.

സ്‌ഫോടക വസ്തു കടിച്ച് വായില്‍ ഗുരുതര പരിക്കേറ്റ് വീണ്ടും ഒരാന കൂടി ചരിഞ്ഞു

ഞായറാഴ്ച അല്‍പം സുഖം പ്രാപിച്ച ആന കാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ പിന്നീട് വീണ്ടും അവശനിലയിലായ ആന കാട്ടില്‍ നിലത്ത് കിടക്കുകയായിരുന്നു. പിന്നീടുള്ള പരിശോധനയില്‍ വായിലെ മുറിവുകള്‍ ഉണങ്ങിയിട്ടില്ലെന്നും വായില്‍ പഴുപ്പുണ്ടെന്നും ഡോക്ടര്‍ കണ്ടെത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെയോടെയാണ് ആന ചരിഞ്ഞത്.


Keywords:  National, News, Tamilnadu, Wild Elephants, Bomb, Blast, Death, Forest, Department, Doctor, Wild elephant with mouth Injuries dies in TamilNadu.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia