മതം മാറിയ ഹരിയാന മുന്‍ ഉപ മുഖ്യമന്ത്രിയുടെ ഭാര്യ മരിച്ച നിലയില്‍
Aug 6, 2012, 15:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചണ്ഡീഗഡ്: ഹരിയാന മുന്‍ ഉപമുഖ്യമന്ത്രി ചന്ദര്‍മോഹ
ന്റെ ഭാര്യ ഫിസ മുഹമ്മദിനെ മരിച്ചനിലയില്‍ കണ്ടെത്തി. ചണ്ഡീഗഡിലെ ഇവരുടെ വസതിയില്‍ ആണ് മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് സൂചന.
ചന്ദര്‍ മോഹന്റെയും ഫിസയുടെയും പ്രണയവിവാഹം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
പഞ്ചാബ് സര്‍ക്കാറിന്റെ അസി അഡ്വക്കേറ്റ് ജനറല്‍ ആയിരുന്ന അനുരാധ ബാലി ആദ്യ ഭര്‍ത്താവുമായുള്ള ബന്ധം വിഛേദിച്ച് ചന്ദര്‍മോഹനുമായി ഒളിച്ചോടുകയായിരുന്നു. ഒളിച്ചോട്ടത്തിനുശേഷം മതംമാറി അനുരാധ ഫിസയും ചന്ദര്‍മോഹന്‍ ചാന്ദ് മുഹമ്മദുമായി. അസ്വാരസ്യങ്ങള്‍ നിറഞ്ഞ ദാമ്പത്യമായിരുന്നു ഇവരുടെത്. ഫിസ മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മാതാപിതാക്കളുടെ മരണ ശേഷം വീട്ടില്‍ ഒറ്റക്ക് താമസിച്ചുവരികയായിരുന്നു ഇവര്‍.
ചാണ്ഡിഗഢിലെ മൊഹാലിയിലെ വീട്ടില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. വീട്ടില്‍ നിന്ന് അസഹ്യമായ ദുര്ഗന്ധംഉയര്ന്നപ്പോള് അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
2008ലാണ് അനുരാധാബാലിയും മോഹനും ഒളിച്ചോടി മതപരിവര്‍ത്തനം നടത്തിയത്. പിതാവും ഹരിയാനയിലെ കരുത്തനായ നേതാവുമായ ഭജന്‍ലാല്‍ മുഖ്യമന്ത്രിയായിരിക്കവെയാണ് ഇവരുടെ ഒളിച്ചോട്ടം നടന്നത്.
2009ല്‍ ഫിസയെ ഉപേക്ഷിച്ച് മോഹന്‍ വീണ്ടും ആദ്യഭാര്യയ്ക്കൊപ്പം താമസംതുടങ്ങി. ഇസ്ലാമില്‍ നിന്നും വീണ്ടും മതംമാറി ഹിന്ദുമതം സ്വീകരിച്ചു. കഴിഞ്ഞകുറച്ച് ദിവസങ്ങളായി ഫിസ മാനസികമായി തകര്‍ന്ന നിലയിലായിരുന്നു. അയല്‍വാസികളുമായുള്ള വഴക്കും വക്കാണവും പോലീസില്വരെയെത്തിയിരുന്നു.

Keywords: Chandigarh, Haryana, Haryana Deputy Chief Minister, Fiza
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.