Steal Gold | പരമ്പരാഗത വിവാഹ ആഭരണങ്ങളുമായി ഭർതൃവീട് വിട്ടിറങ്ങിയ ഭാര്യക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കാൻ കഴിയില്ലെന്ന് ഹൈകോടതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊൽക്കത്ത: (www.kvartha.com) വിലപിടിപ്പുള്ള ആഭരണങ്ങളും മൊബൈൽ ഫോണും മോഷ്ടിച്ചു ഭാര്യ വീട് വിട്ട് പോയെന്ന ഭർത്താവിന്റെ പരാതിയിലെടുത്ത കേസ് കൽക്കട്ട ഹൈക്കോടതി റദ്ദാക്കി. 29 വർഷം മുമ്പാണ് ഇവർ വിവാഹിതരായതെന്നും മാനസികമായും ശാരീരികമായും ഒരുപാട് പീഡനങ്ങൾ സഹിക്കേണ്ടി വന്നതിന് ശേഷമാണ് സ്ത്രീ വീട് വിട്ട് പോയതെന്നും സിംഗിൾ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് ഷാംപാ ദത്ത് പറഞ്ഞു.
Aster mims 04/11/2022

Steal Gold | പരമ്പരാഗത വിവാഹ ആഭരണങ്ങളുമായി ഭർതൃവീട് വിട്ടിറങ്ങിയ ഭാര്യക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കാൻ കഴിയില്ലെന്ന് ഹൈകോടതി

ഈ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ യുവതി തന്റെ ഒരു സ്വർണ വളയും സ്വർണം പൂശിയ ലോഹ, പോള, ശംഖബധനോ ചൂരി എന്നറിയപ്പെടുന്ന വളകളും കൈവശംവെച്ചിരുന്നതായി ബെഞ്ച് നിരീക്ഷിച്ചു. ഈ ആഭരണങ്ങൾ സാധാരണയായി വിവാഹ ആഭരണങ്ങളാണെന്നും പരമ്പരാഗത ബംഗാളി വിവാഹിതരായ സ്ത്രീകൾ ധരിക്കാറുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

കൂടാതെ, രണ്ട് മൊബൈൽ ഫോണുകളും മകന്റെ സ്വർണ മാലയും സ്വന്തം സ്വർണമാലയും അപഹരിച്ചതായും പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ, ആരോപണങ്ങളിൽ വസ്തുത ഇല്ലെന്നും പ്രസ്തുത സ്വർണം ക്രിമിനൽ കേസുകളൊന്നും തെളിയിക്കുന്നില്ലെന്നും കേസ് റദ്ദാക്കാൻ ഉത്തരവിട്ട് കോടതി വ്യക്തമാക്കി.

1999 ലാണ് അഭിഭാഷകനായ സിദ്ധാർഥ് ഭൂയയുമായി സ്ത്രീയുടെ വിവാഹം നടന്നത്. പീഡനം ആരോപിച്ച് ഐപിസി 498 എ വകുപ്പ് പ്രകാരം പരാതി നൽകിയ ശേഷം 2019 മെയ് മാസത്തിൽ ആണ് യുവതി വീട് വിട്ട് പോയത്. ഇതിന് പിന്നാലെയാണ് ഭർത്താവ് ഭാര്യക്കെതിരെ കേസ് നൽകിയത്. ഇത് റദ്ദാക്കണമെന്നുമുള്ള ഭാര്യയുടെ ഹർജിയിലാണ്, പരമ്പരാഗത വിവാഹ ആഭരണങ്ങളുമായി ഭർതൃവീട്ടിൽ നിന്ന് ഇറങ്ങിപോയതിന് വഞ്ചനാ കുറ്റത്തിന് ഭാര്യക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് ഹൈകോടതി വ്യക്തമാക്കിയത്.

Keywords: News, National, Kolkata, High Court, Kolkata, India, Marital, Ornaments, Sealing, Wife, Cheating, Husband, Case,  Wife leaving matrimonial house with traditional marriage ornaments cannot be booked for cheating: Calcutta High Court. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script