Liquor | 'നാടന്‍ മദ്യം കഴിച്ചാല്‍ ദുര്‍ഗന്ധം വമിക്കുന്നത് മൂലം ഭാര്യ അടുത്തിരിക്കുന്നില്ല'; വാസനയില്ലാത്ത മദ്യം നിര്‍മിക്കാന്‍ ഉത്തരവിടണമെന്ന് ഉപമുഖ്യമന്ത്രിക്ക് കത്തെഴുതി ഭര്‍ത്താവ്!
Sep 18, 2022, 21:18 IST
ഫത്തേഹാബാദ്: (www.kvartha.com) മദ്യപാനം ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. സാമ്പത്തിക സ്ഥിതി മോശമായവര്‍ നാടന്‍ മദ്യം കഴിക്കുന്നു. എന്നാല്‍ നാടന്‍ മദ്യത്തില്‍ നിന്നുയരുന്ന ദുര്‍ഗന്ധം കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും വിഷയം ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ മുന്നിലെത്തുകായും ചെയ്ത വിചിത്ര സംഭവം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഹിസാറിലെ മജ്ര പയൗ ഗ്രാമത്തിലെ താമസക്കാരനായ ബീരേന്ദ്ര സാങ്വാന്‍ എന്നയാള്‍ ഉപമുഖ്യമന്ത്രിക്ക് കത്തെഴുതിയതോടെയാണ് സംഭവം വൈറലായത്.
തന്റെ പ്രദേശത്ത് വില്‍ക്കുന്ന നാടന്‍ മദ്യത്തിന്റെ ഗുണനിലവാരം മോശമായെന്നും അതിന്റെ ഉപയോഗം മൂലം വായില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നും അതിനാല്‍ ഭാര്യ പോലും അടുത്ത് ഇരിക്കുന്നില്ലെന്നും ബീരേന്ദ്ര സാങ്വാന്‍ ഉപമുഖ്യമന്ത്രി ദുഷ്യന്തിന് അയച്ച കത്തില്‍ പരാതിപ്പെട്ടു. ഭാര്യയോട് ചോദിച്ചപ്പോള്‍ നാടന്‍ ചാരായം കുടിച്ചാല്‍ വായില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നാണ് പറയുന്നതെന്ന് ബീരേന്ദ്ര സാങ്വാന്‍ പറഞ്ഞു.
ദയവായി വാസനയില്ലാത്ത മദ്യം നിര്‍മിക്കാന്‍ ഓര്‍ഡര്‍ നല്‍കണമെന്നാണ് ഇദ്ദേഹത്തിന്റെ കത്തിലെ ആവശ്യം. ഈ കത്ത് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇത് മാത്രമല്ല, ബീരേന്ദ്ര സാങ്വാന്‍ ഇത് സംബന്ധിച്ച് മുര്‍ത്തല്‍ ആസ്ഥാനമായുള്ള മദ്യ കംപനിക്ക് നിരവധി കത്തുകള്‍ എഴുതിയിട്ടുണ്ട്, എന്നാല്‍ ഇതുവരെ കത്തിന് ഒരു പ്രതികരണവും ലഭിച്ചിട്ടില്ല. 2022 മാര്‍ചിലാണ് താന്‍ ഈ കത്ത് എഴുതിയതെന്നും എന്നാല്‍ ഇപ്പോള്‍ പെട്ടെന്ന് അത് വൈറലായെന്നും ബീരേന്ദ്രയെ ഉദ്ധരിച്ച് ദൈനിക് ജാഗരണ്‍ റിപോര്‍ട് ചെയ്തു.
< !- START disable copy paste -->

You Might Also Like:
Keywords: Latest-News, National, Top-Headlines, Liquor, Wife, Chief Minister, Letter, Husband, 'Wife also does not sit near'; man writes to Deputy CM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.