Widow Attacked | 'പുനര്‍വിവാഹം ചെയ്ത വിധവയോട് പ്രതികാരം; 35 കാരിയെ മുന്‍ഭര്‍ത്താവിന്റെ വീട്ടുകാര്‍ തല്ലിച്ചതച്ച് തല മൊട്ടയടിച്ചുവിട്ടു'; നാത്തൂന്‍ അടക്കം 2 പേര്‍ അറസ്റ്റില്‍
Dec 14, 2022, 12:55 IST
ഗാന്ധിനഗര്‍: (www.kvartha.com) പുനര്‍വിവാഹം ചെയ്ത യുവതിയെ മുന്‍ഭര്‍ത്താവിന്റെ വീട്ടുകാര്‍ തല്ലിച്ചതച്ച് തല മൊട്ടയടിച്ചുവിട്ടതായി റിപോര്‍ട്. ഗുജറാതിലെ അംറേലി ജില്ലയിലെ ബാബ്ര താലൂകിലെ ഗഡ്കോട്ടി ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
അംമ്രേലി പൊലീസ് പറയുന്നത്: മുന്‍ ഭര്‍ത്താവ് മരിച്ച ശേഷം വീണ്ടും വിവാഹിതയായതിനാണ് 35 -കാരിയായ ഒരു സ്ത്രീയെ അവളുടെ മുന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ക്രൂരമായി വടിയെടുത്ത് തല്ലിച്ചതക്കുകയും, ഉപദ്രവിക്കുകയും, നിര്‍ബന്ധിതമായി അവളുടെ തല പിടിച്ച് മൊട്ടയടിക്കുകയും ചെയ്തത്.
നാല് വര്‍ഷം മുമ്പ് ഒരു റോഡപകടത്തിലാണ് അവളുടെ ഭര്‍ത്താവ് മരിക്കുന്നത്. കുട്ടികളോടൊപ്പം തനിച്ച് താമസിച്ചിരുന്ന വിധവ നാല് വര്‍ഷത്തിന് ശേഷം വീണ്ടും വിവാഹിതയാവാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് അടുത്ത ഗ്രാമത്തിലുള്ള ഒരാളെ വിവാഹം കഴിക്കാന്‍ അവള്‍ തീരുമാനിക്കുന്നത്.
വിവാഹിത്തിന് ശേഷം സ്ത്രീ മുന്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് ഒരു സഹായവും അന്വേഷിച്ചാണ് ചെന്നത്. ആദ്യ ഭര്‍ത്താവില്‍ അവള്‍ക്ക് നാല് കുട്ടികളുണ്ട്. അതില്‍ ഒരു കുട്ടിയെ നോക്കാമോ എന്നായിരുന്നു അവള്‍ ആ വീട്ടുകാരോട് അഭ്യര്‍ഥിച്ചത്. തിങ്കളാഴ്ച രാത്രിയാണ് കുഞ്ഞിനെ നോക്കുമോ എന്ന് അന്വേഷിക്കാന്‍ അവള്‍ മുന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ചെന്നത്.
എന്നാല്‍, അവളെ കണ്ടപ്പോള്‍ തന്നെ ആ വീട്ടുകാര്‍ ക്ഷുഭിതരായി. മുറ്റത്ത് ഒരു തൂണില്‍ ചേര്‍ത്തു നിര്‍ത്തി വടിയെടുത്ത് അടിക്കുകയും ചെയ്തു. കൂടാതെ തല മൊട്ടയടിക്കുകയും ചെയ്തു. ശബ്ദം കേട്ടെത്തിയ അയല്‍ക്കാരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. പിന്നാലെ പൊലീസെത്തിയാണ് യുവതിയെ രക്ഷിച്ചത്. സംഭവത്തില്‍ സ്ത്രീയുടെ മുന്‍ ഭര്‍ത്താവിന്റെ സഹോദരിയടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,National,India,Gujarat,attack,Assault,Arrest,Arrested,Police,Widow,Marriage,Local-News, Widow assaulted by former in-laws for remarrying
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.