Supreme Court | 'ദ് കേരള സ്റ്റോറി' പ്രദര്‍ശിപ്പിക്കുന്നതിന് ബംഗാളില്‍ മാത്രം എന്താണ് പ്രശ്നമെന്ന് സുപ്രീംകോടതി; സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട് ചൂണ്ടിക്കാട്ടി സര്‍കാര്‍
May 12, 2023, 16:32 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) 'ദ് കേരള സ്റ്റോറി' യുടെ പ്രദര്‍ശനം നിരോധിച്ചതില്‍ ബംഗാള്‍ സര്‍കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി. രാജ്യത്ത് മറ്റിടങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുവെങ്കില്‍ ബംഗാളില്‍ മാത്രം എന്താണ് പ്രശ്നമെന്നും കോടതി ചോദിച്ചു.
എന്തുകൊണ്ടാണ് നിരോധിച്ചതെന്നതിന് ബുധനാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി സര്‍കാരിനോട് നിര്‍ദേശിച്ചു. സിനിമയുടെ പ്രദര്‍ശനം നിരോധിച്ച ബംഗാള്‍ സര്‍കാരിന്റെ ഉത്തരവിനെതിരായ ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിശദീകരണം തേടിയത്.
ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട് ഉണ്ടെന്ന് ബംഗാള്‍ സര്കാരിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്വി കോടതിയെ അറിയിച്ചു. എന്നാല്‍ ഇതിനോട് യോജിക്കാന്‍ കോടതി തയാറായില്ല. തിയറ്ററുകളില്‍നിന്ന് സിനിമ പിന്‍വലിച്ചതില്‍ തമിഴ്നാട് സര്കാരിനോടും മറുപടി ആരാഞ്ഞു.
Keywords: 'Why Should Bengal Ban 'The Kerala Story'?' Supreme Court Issues Notice, New Delhi, News, Supreme Court, Controversy, Cinema, Release, Explanation, Intelligence Report, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

