Navigation | കപ്പലുകളിൽ സമുദ്രജലം നിറച്ച് ഭാരം കൂട്ടുന്നതും പിന്നീട് കുറയ്ക്കുന്നതും എന്തിനാണ്?
● ഒരു കപ്പൽ ചരക്ക് ഇറക്കുമ്പോൾ ഭാരം കുറഞ്ഞയുന്നത് മൂലം അസ്ഥിരതയ്ക്ക് കൂടുതൽ സാധ്യതയുണ്ട്.
● ആഴം കുറഞ്ഞ തുറമുഖങ്ങളിൽ പ്രവേശിക്കുമ്പോഴും കനാലുകൾ വഴി സഞ്ചരിക്കുമ്പോഴും പ്രതികൂല കാലാവസ്ഥ കൈകാര്യം ചെയ്യുമ്പോഴും ശരിയായ ബാലസ്റ്റിംഗും ഡി-ബാലാസ്റ്റിംഗും ആവശ്യമാണ്.
ഡോണൽ മൂവാറ്റുപുഴ
(KVARTHA) മലയാളിയ്ക്ക് വിമാനങ്ങളെപ്പോലെ തന്നെ എന്നും അറിയുവാൻ താല്പര്യമുള്ള വിഷയമാണ് കപ്പലുകളെ സംബന്ധിച്ചുള്ള കാര്യങ്ങളും. വിമാനം പോലെ തന്നെ കപ്പലുകളെയും നമ്മൾ ഏറെ ഇഷ്ടപ്പെടുന്നു. ഒരിക്കലെങ്കിലും കപ്പലുകളിൽ കയറാൻ ആഗ്രഹിക്കാത്തവർ നമ്മുടെ ഇടയിൽ കുറവ് തന്നെ ആയിരിക്കും. ചില ആളുകളൊക്കെ കപ്പലുകളിൽ കയറിയിട്ടുണ്ടെങ്കിലും ഇതുവരെ അതിന് സാധ്യമാകാത്ത അനേകം പേർ നമ്മുടെ ഇടയിൽ ഉണ്ടെന്നതാണ് സത്യം.
എന്നാൽ കപ്പലുകൾ കണ്ടിട്ടുള്ളവർ ഒരുപാട് പേർ ഉണ്ടാകും. ഈ അവസരത്തിൽ കപ്പലുകളെ സംബന്ധിച്ചുള്ള ഒരു സുപ്രധാന അറിവാണ് പങ്കുവെയ്ക്കുന്നത്. കപ്പലുകൾ ബാലസ്റ്റിംഗ്, ഡി-ബാലാസ്റ്റിംഗ് നടത്തുന്നത് എന്ത് കൊണ്ട്? അതിനെക്കുറിച്ച് അറിവ് പകരുന്ന കുറിപ്പ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുകയാണ്. കുറിപ്പിൽ പറയുന്ന കാര്യങ്ങൾ ഇവയാണ്.
കപ്പലുകൾ ബാലസ്റ്റിംഗ്, ഡി-ബാലാസ്റ്റിംഗ് നടത്തുന്നത് എന്തുകൊണ്ട്?
സ്ഥിരത, സന്തുലിതാവസ്ഥ, ശരിയായ ട്രിം എന്നിവ നിലനിർത്താവാൻ പ്രത്യേകിച്ച് കപ്പലുകൾ ചരക്ക് കൊണ്ടുപോകാത്തപ്പോൾ, കപ്പലിന്റെ ബാലസ്റ്റ് ടാങ്കുകളിലേക്ക് കടൽ വെള്ളം നിറച്ചു ബാലസ്റ്റിംഗ് ചെയുന്നു കപ്പലിന്റെ ഭാരവും ഡ്രാഫ്റ്റും ആവശ്യാനുസരണം ക്രമീകരിക്കാൻ വെള്ളം ഡിസ്ചാർജ് ചെയ്യുന്ന റിവേഴ്സ് പ്രക്രിയയാണ് ഡി-ബാലസ്റ്റിംഗ്. ഈ പ്രവർത്തനങ്ങൾ സുരക്ഷിതമായ നാവിഗേഷനു നിർണായകമാണ്, പ്രത്യേകിച്ച് കപ്പലുകൾ തുറമുഖങ്ങളിലോ, ചരക്ക് നീക്കങ്ങളിലോ അല്ലെങ്കിൽ പരുക്കൻ കാലാവസ്ഥയിലോ ആയിരിക്കുമ്പോൾ ബാലസ്റ്റിംഗ് കപ്പലിനെ സുസ്ഥിരമാക്കാനും കുത്തനെ നിലനിർത്താൻ സഹായിക്കുന്നു.
ഉദാഹരണത്തിന്, ഒരു കപ്പൽ ചരക്ക് ഇറക്കുമ്പോൾ ഭാരം കുറഞ്ഞയുന്നത് മൂലം അസ്ഥിരതയ്ക്ക് കൂടുതൽ സാധ്യതയുണ്ട്. ഇത് മറികടക്കാനും സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും അമിതമായ ഉരൽച്ച തടയുന്നതിനും വെള്ളം ഉപയോഗിച്ച് നഷ്ടപ്പെട്ട ഭാരം നികത്തുന്നു. അതുപോലെ, ഒരു കപ്പൽ ചരക്ക് കയറ്റുമ്പോൾ അമിതഭാരം മൂലം വെള്ളത്തിലേക്ക് മുങ്ങുന്നതും ഒഴിവാക്കാൻ ഡി-ബാലസ്റ്റിംഗ് ചെയ്യുന്നു. മാത്രമല്ല, ആഴം കുറഞ്ഞ തുറമുഖങ്ങളിൽ പ്രവേശിക്കുമ്പോഴും കനാലുകൾ വഴി സഞ്ചരിക്കുമ്പോഴും പ്രതികൂല കാലാവസ്ഥ കൈകാര്യം ചെയ്യുമ്പോഴും ശരിയായ ബാലസ്റ്റിംഗും ഡി-ബാലാസ്റ്റിംഗും ആവശ്യമാണ്.
ബാലസ്റ്റ് പ്രവർത്തനങ്ങൾ ശരിയായി നടന്നില്ല എങ്കിൽ ഒരു കപ്പൽ അപകടകരമാം വിധം മറിയുവാനോ മുങ്ങുവാനോ സാധ്യത കൂടുതൽ ആണ്. കൂടാതെ, ബലാസ്റ്റ് ജലത്തിന് പരിസ്ഥിതി ഭീഷണിയുയർത്താൻ സാധ്യത ഉണ്ട്. കാരണം അത് ഒരു പ്രദേശത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് സമുദ്രജീവികളെ എത്തിച്ചേക്കാം. ഇത് മുലം ആവാസവ്യവസ്ഥ തകിടം മറിഞ്ഞേക്കാം. അതിനാൽ ബാലസ്റ്റ് വാട്ടർ മാനേജ്‌മെന്റ് കൺവെൻഷൻ പോലുള്ള അന്താരാഷ്ട്ര നിയന്ത്രണങ്ങൾ ബാലസ്റ്റ് പ്രവർത്തനങ്ങളുടെ ശ്രദ്ധാപൂർവ്വമായ മേൽനോട്ടം വഹിക്കുന്നുണ്ട്'.
കപ്പലിൽ നടക്കുന്ന ഒരു സുപ്രധാന അറിവാണ് ഇതിലൂടെ ലഭിക്കുന്നത്. സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ബാലസ്റ്റിംഗും ഡിബാലസ്റ്റിംഗും നടത്തുന്നതിലൂടെ, സമുദ്രയാത്രകളുടെ സുസ്ഥിരതയും സുരക്ഷിതത്വവും ഉറപ്പാക്കാം. അറിവ് പകരുന്ന ഈ ലേഖനം മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കാൻ മടിക്കേണ്ടതില്ല.
#Ballasting #ShippingSafety #MarineNavigation #EnvironmentalImpact #DeBallasting #SeaTravel