ജയലളിതയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം വേണമെന്ന് മോഡിയോട് നടി ഗൗതമി
Dec 9, 2016, 11:44 IST
ചെന്നൈ: (www.kvartha.com 09.12.2016) മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലും ആശുപത്രി വാസത്തിലും എന്തിനാണ് രഹസ്യാത്മകതയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് നടി ഗൗതമി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി അന്വേഷണം നടത്തണമെന്നും ഗൗതമി തന്റെ ബ്ലോഗിലൂടെ ആവശ്യപ്പെട്ടു. ജയയുടെ മരണത്തെക്കുറിച്ചു നിരവധി ചോദ്യങ്ങളും 'ട്രാജഡി ആന്‍ഡ് അണ്‍ആന്‍സ്വേര്‍ഡ് ക്വസ്റ്റ്യന്‍സ്' എന്ന തലക്കെട്ടില്‍ മോഡിക്കെഴുതിയ തുറന്ന കത്തില്‍ ഗൗതമി ഉയര്‍ത്തുന്നുണ്ട്.
ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമുതല്‍ ചികിത്സ, രോഗം കുറഞ്ഞതായുള്ള വാര്‍ത്ത, അപ്രതീക്ഷിത മരണം തുടങ്ങിയ സാഹചര്യങ്ങളെല്ലാം സംശയാസ്പദമാണെന്നാണ് ഗൗതമി തന്റെ പോസ്റ്റില്‍ പറയുന്നത്. 75 ദിവസം നീണ്ട ആശുപത്രിവാസത്തിനിടയില്‍ ജയയുടെ ആരോഗ്യത്തെക്കുറിച്ചു പുറത്തുവന്ന ഔദ്യോഗികമായ വിവരങ്ങള്‍ അപ്പോളോ ആശുപത്രി വല്ലപ്പോഴും പുറത്തിറക്കുന്ന മെഡിക്കല്‍ ബുള്ളറ്റിനുകളായിരുന്നു. മാത്രമല്ല, ആശുപത്രിയില്‍ ജയയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നുമില്ല.
പ്രമുഖരായ പലരും അവരെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയിരുന്നെങ്കിലും ആര്‍ക്കും അവരെ നേരിട്ടു കാണുന്നതിന് അവസരം ലഭിച്ചില്ല. തമിഴ്‌നാടിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയും നേതാവുമായിരുന്ന ജയലളിതയെ ഇത്രയധികം രഹസ്യസ്വഭാവത്തോടെ മറ്റുള്ളവരില്‍നിന്ന് അകറ്റിനിര്‍ത്തിയത് എന്തിനായിരുന്നു? ആരായിരുന്നു ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്? ആരായിരുന്നു ജയലളിതയുടെ ചികിത്സയടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്? ജനങ്ങള്‍ക്കുണ്ടാകുന്ന ഇത്തരം സ്വാഭാവിക സംശയങ്ങള്‍ക്ക് ആരാണ് ഉത്തരം പറയുക? ഇതൊക്കെ തമിഴ്‌നാട്ടിലെ സാധാരണക്കാര്‍ക്കുണ്ടാകുന്ന സംശയങ്ങളാണെന്നും അവര്‍ക്കു വേണ്ടി താന്‍ ഇത് ഉന്നയിക്കുകയാണെന്നും ഗൗതമി തന്റെ ബ്ലോഗില്‍ പറയുന്നു.
ജനങ്ങള്‍ തിരഞ്ഞെടുത്ത നേതാക്കളെ സംബന്ധിച്ച കാര്യങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. പ്രത്യേകിച്ച് ഇപ്രകാരമൊരു ദുരന്തത്തിനു പിന്നിലെ കാരണങ്ങള്‍ ഒരു കാരണവശാലും ചോദ്യംചെയ്യപ്പെടാതെ പോകരുത്. ഒരു പൊതു പ്രവര്‍ത്തകയ്ക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരന്റെ കാര്യം എന്തായിരിക്കുമെന്നും ഗൗതമി ചോദിക്കുന്നു. ഇതിനോടകം തന്നെ ഒരു നേതാവെന്ന നിലയില്‍ കരുത്ത് തെളിയിച്ച പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ വേണ്ട നടപടിയെടുക്കാന്‍ ആകും എന്ന പ്രതീക്ഷയോടെയാണ് ഗൗതമി തന്റെ ബ്ലോഗ് അവസാനിപ്പിക്കുന്നത്.
Also Read:
അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബി ജെ പി പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു
Keywords: 'Why secrecy about Jayalalithaa's death?' Gautami asks Modi to probe, Chennai, Hospital, Treatment, Letter, Blogger, Treatment, Poster, Visitors, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.