Origin | എന്തിനാണ് മദ്യം കഴിക്കുമ്പോൾ 'ചിയേഴ്സ്' പറയുന്നത്? രഹസ്യമിതാണ്!
● 'ചിയേഴ്സ് എന്ന വാക്ക് 18-ാം നൂറ്റാണ്ടിൽ സന്തോഷവും പ്രോത്സാഹനവും പ്രകടിപ്പിക്കാനുള്ള വാക്കായി മാറി.
● ഈ വാക്കിന്റെ ഉത്ഭവം ഫ്രഞ്ച് വാക്കിൽ നിന്നാണ്.
● മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണ് എന്നത് മറക്കരുത്.
ഡോണൽ മുവാറ്റുപുഴ
(KVARTHA) ലോകത്ത് എവിടെയായാലും മദ്യം കഴിക്കുന്നവർ ശീലിച്ചിരിക്കുന്ന ഒരു കാര്യമാണ് മദ്യം ഗ്ലാസിൽ പകർന്നതിന് ശേഷം ഗ്ലാസുകൾ കയ്യിൽ എടുത്ത് പരസ്പരം കുട്ടിമുട്ടിച്ച് ചിയേഴ്സ് പറയുക എന്നത്. എല്ലാ ആഡംബര പാർട്ടികളിലെയും ഒരു പ്രത്യേകതയാണ്. വലിയ പാർട്ടികളിൽ മാത്രമല്ല മദ്യം ഒഴിവാക്കാനാവാത്ത എല്ലായിടത്തും മദ്യത്തിനൊപ്പം ഈ വാക്കും സുപരിചിതമായിരിക്കുന്നു. സിനിമയിൽ പോലും പല മദ്യപാന രംഗങ്ങളിലും ഉച്ചരിക്കപ്പെടുന്ന വാക്കുമാണ് ചിയേഴ്സ് എന്ന പദം.
അതുകൊണ്ട് തന്നെ കുട്ടികൾക്കും മുതിർന്നവർക്കും സ്ത്രീകൾക്കും എല്ലാം ചിയേഴ്സ് എന്നാൽ എന്താണെന്ന് വ്യക്തമായി അറിയുകയും ചെയ്യാം. ഇനി ഈ ചിയേഴ്സ് എന്ന് പദം ഇവിടെ നിന്ന് വന്നു. ഇങ്ങനെ പറയുന്നതുകൊണ്ടുള്ള പ്രത്യേകത എന്ത്? തുടങ്ങിയ കാര്യങ്ങളൊക്കെ പ്രതിപാദിക്കുന്ന ഒരു കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.
കുറിപ്പിൽ പറയുന്നത്: നമ്മുടെ ഇന്ദ്രിയങ്ങളെ ഉണർത്തുന്നതിന്റെ ഭാഗമായിട്ടാണ് മദ്യം കഴിക്കുമ്പോൾ ഗ്ലാസുകൾ കൂട്ടിമുട്ടിച്ച് ചിയേഴ്സ് പറയുന്നത്. മദ്യം കഴിക്കുമ്പോൾ നമുക്കത് കാണാൻ സാധിക്കും, തൊടാൻ സാധിക്കും, രുചിക്കാൻ സാധിക്കും, മണക്കാനും സാധിക്കും. പക്ഷേ, നമുക്ക് അത് കേൾക്കാൻ സാധിക്കാത്തത് കൊണ്ടാണത്രെ ആദ്യം തന്നെ ഗ്ലാസുകൾ പരസ്പരം മുട്ടിച്ച് ആ ശബ്ദം കേൾക്കുന്നത് എന്ന് വിശ്വസിക്കുന്നവരുണ്ട്. പഞ്ചേന്ദ്രിയങ്ങളെയും ഉണർത്തുക എന്നത് തന്നെ.
ഇത് ഇന്നും ഇന്നലെയും തുടങ്ങിയ ശീലമല്ല. വളരെ അധികം പഴക്കമുള്ള ഒരു രീതിയാണ് ഈ ഗ്ലാസുകൾ കൂട്ടിമുട്ടിച്ച് ശബ്ദമുണ്ടാക്കുന്നത് എന്നാണ് പറയുന്നത്. ഫ്രഞ്ച് വാക്കായ ‘chiere’ -ൽ നിന്നാണ് ചിയേഴ്സ് എന്ന വാക്ക് വന്നിരിക്കുന്നത്. മുഖം, തല എന്നൊക്കെയാണ് ഇതിന് അർത്ഥം വരുന്നത്. എന്നാൽ, 18 -ാം നൂറ്റാണ്ട് ആയപ്പോഴേക്കും സന്തോഷവും, പ്രോത്സാഹനവും ഒക്കെ പ്രകടിപ്പിക്കാനുള്ള വാക്കായി ചിയേഴ്സ് മാറിക്കഴിഞ്ഞിരുന്നു. ഇന്ന്, നല്ലത് സംഭവിക്കട്ടെ എന്ന അർത്ഥത്തിലാണ് മിക്കവരും ചിയേഴ്സ് പറയുന്നത്. എന്തിന് എന്ന് പോലും അറിയാതെ ചിയേഴ്സ് പറയുന്ന വരും ഉണ്ട്.
കൂട്ടുകൂടി മദ്യപിക്കുമ്പോൾ ഒന്നുകൂടി എല്ലാവരും പരസ്പരം അടുക്കുന്നതിനും ഒന്നായിരിക്കുന്നതിനും വേണ്ടിയാണ് ആളുകൾ പരസ്പരം ഗ്ലാസുകൾ കൂട്ടിമുട്ടിക്കുന്നത് എന്നാണ് മറ്റൊരു വിശ്വാസം. ദൈവങ്ങളോട് പ്രാർത്ഥിക്കുക, അവർക്കായി നൽകുക ഇതിനൊക്കെ വേണ്ടി ഗ്ലാസുകൾ കൂട്ടിമുട്ടിക്കുന്നു എന്ന് വിശ്വസിക്കുന്നവരുമുണ്ട്. അതുപോലെ കൂടെയുള്ള ആളുകളുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നതിന് വേണ്ടി ഗ്ലാസുകൾ കൂട്ടിമുട്ടിക്കുന്നരും ഉണ്ടത്രെ. എന്തൊക്കെ തന്നെയായാലും മദ്യപാനം ആരോഗ്യത്തിന് ഹാനികരം തന്നെ എന്നത് മറക്കരുത്. മദ്യം കഴിക്കാൻ നേരം ചിയേഴ്സ് പറയുമ്പോൾ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന കാര്യം ഇനി ആരും മറക്കരുത്'.
മദ്യം ആവോളം നുകരുന്നവർ പോലും ചിന്തിക്കാത്ത ഒരു അറിവ് ആയിരിക്കും ഇത്. പല വാക്കുകൾക്കും അതിൻ്റേതായ പ്രസക്തി ഉണ്ടെന്ന് മനസ്സിലാക്കുക. നമ്മൾ തമാശയായി കരുതുന്ന വാക്കുകൾ ചിലപ്പോൾ നിസാരങ്ങളായി തോന്നാം. എന്നാൽ അതിന് അതിൻ്റേതായ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കുക. ചിയേഴ്സ് എന്ന വാക്കിന്റെ ഉത്ഭവവും അർത്ഥവും അന്വേഷിക്കുന്നത് രസകരമാണെങ്കിലും, മദ്യപാനത്തോടുള്ള നമ്മുടെ മനോഭാവം പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്
മദ്യപാനം ശരീരത്തിനും മനസ്സിനും ഒട്ടേറെ ദോഷങ്ങള്‍ വരുത്തുന്ന ഒരു ശീലമാണ്. അമിതമായ മദ്യപാനം കരളിനെ ബാധിക്കാം. ഹൃദ്രോഗം, കാൻസർ എന്നീ രോഗങ്ങൾക്ക് കാരണമാകാം. മാനസിക പ്രശ്‌നങ്ങൾക്കും വഴിവെക്കാം. മാത്രമല്ല, മദ്യപാനം വ്യക്തിബന്ധങ്ങളെ തകർക്കുകയും സാമൂഹിക പ്രശ്‌നങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. മദ്യപാനം വ്യക്തി സ്വാതന്ത്ര്യത്തിന്റെ കാര്യമാണെങ്കിലും, അതിന്റെ ദോഷഫലങ്ങൾ വ്യക്തിയെ മാത്രമല്ല, സമൂഹത്തെയും ബാധിക്കും. മദ്യപാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അതിന്റെ ദോഷങ്ങളെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഈ ലേഖനം കൂടുതൽ പേരിലേക്ക് പങ്കുവെച്ച് അറിവ് പകരാൻ മടിക്കേണ്ട.
#Cheers #DrinkingCulture #HealthAwareness #SocialCustoms #AlcoholEffects #CulturalPractices