Apps | ഫോട്ടോ ലാബ് പോലുള്ള എഡിറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നുണ്ടോ? നിങ്ങൾ അപകടക്കെണിയിലാണ്! ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

 


കൊച്ചി: (KVARTHA) അടുത്തിടെയായി ഫോട്ടോ ലാബ് ആപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. പലതരത്തിലുള്ള ഫിൽട്ടറുകൾ, ആർട്ട് ഫ്രെയിമുകൾ, ഫേസ് ഇഫക്ടുകൾ എന്നിവയെല്ലാം അടങ്ങിയിട്ടുള്ള ഫോട്ടോ ലാബ് ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള ജനപ്രിയമായ ആപ്പാണ്. എന്നാൽ, ഇത്തരം ആപ്പുകൾ വലിയ അപകടക്കെണിയാണ് എന്ന് പലരും മനസിലാക്കിയിട്ടുണ്ടാവില്ല. ഏറ്റവും ജനപ്രിയമായ ചില ആപ്പുകൾക്ക് എല്ലാവരും അറിഞ്ഞിരിക്കേണ്ട പ്രധാന സ്വകാര്യതയും സുരക്ഷാ പ്രശ്നങ്ങളും ഉണ്ട്.

Apps | ഫോട്ടോ ലാബ് പോലുള്ള എഡിറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നുണ്ടോ? നിങ്ങൾ അപകടക്കെണിയിലാണ്! ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

ഏത് തരത്തിലുള്ള ആപ്പിനും സുരക്ഷയും സ്വകാര്യതയും ഉണ്ടാകാം എന്നത് ശരിയാണെങ്കിലും, ഫോട്ടോ എഡിറ്റിംഗ് ആപ്പുകൾ ഡിഫോൾട്ടായി വിവിധ അനുമതികൾ ആവശ്യപ്പെടുകയും സെൻസിറ്റീവ് ഡാറ്റ കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഇങ്ങനെ നൂറുകണക്കിന് ആപ്പുകൾ ഉണ്ട്, ചിലത് ദശലക്ഷക്കണക്കിന് ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ആഡ്‌വെയറും സ്‌പൈവെയറും പ്രചരിപ്പിക്കാനും ഫിഷിംഗ് ആക്രമണങ്ങൾ നടത്താനും സ്വകാര്യ വിവരങ്ങൾ ശേഖരിക്കാനും ഈ ആപ്പുകളിൽ പലതും ശ്രമിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

നിർമിത ബുദ്ധിയുടെ ദുരുപയോഗം

നിർമിത ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള ഫോട്ടോ ലാബ് പോലുള്ള ആപ്പുകളെ കുറിച്ച് സൈബർ വിദഗ്ധർ ആശങ്കാകുലരാണ്. ഈ ആപ്പിന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ കഴിയുമെന്ന് സൈബർ വിദഗ്ധർ വിശ്വസിക്കുന്നു. ഇതിൽ കണ്ണിന്റെ സ്കാൻ, മുഖം തിരിച്ചറിയൽ എന്നിവയും ഉൾപ്പെടുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്‌ഠിത ഫോട്ടോ എഡിറ്റിംഗ് ആപ്പുകൾ നിങ്ങളുടെ മുഖചലനങ്ങൾ പിടിച്ചെടുക്കുമെന്ന് വിദഗ്ധർ പറയുന്നു, ഇത് ഉപയോക്തൃ സ്വകാര്യതയുടെ വീക്ഷണകോണിൽ വളരെ അപകടകരമാണ്.

ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ കാണിക്കുന്ന നിയയമങ്ങളും വ്യവസ്ഥകളും പലരും വായിച്ച് നോക്കാതെ അനുമതി നൽകുന്നു. ഇത് തന്നെയാണ് ആപ്പ് കൈകാര്യം ചെയ്യുന്നവരുടെ വിജയവും. ഇത്തരം ആപ്പുകൾ ഡൗൺലോഡ് ചെയ്ത ശേഷം പെർമിഷനുകൾ നൽകുമ്പോൾ ശ്രദ്ധിക്കണമെന്ന് സൈബർ വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്. ഫോട്ടോ ലാബിലൂടെ നാം നൽകുന്ന പേര്, വിലാസം തുടങ്ങിയ വ്യക്തി വിവരങ്ങളും ഇഷ്ട നിറം, സിനിമ, വസ്ത്രം തുടങ്ങിയ നമ്മുടെ താത്പര്യങ്ങളും ആപ്പിൽ സൂക്ഷിക്കും. ഇത് സ്വകാര്യ കമ്പനികൾക്കോ മറ്റോ കൈമാറുകയും ചെയ്തേക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ സൗന്ദര്യ വർധക ഉത്‌പന്നങ്ങളുടെ പരസ്യങ്ങളും പ്രത്യക്ഷപ്പെട്ട് തുടങ്ങാം. നമ്മുടെ സ്വകാര്യ വിവരങ്ങൾ കൈമാറിപ്പോകുന്നത് നമുക്ക് തന്നെയാണ് നഷ്ടമെന്ന് മനസിലാക്കുക.

അവസരം മുതലെടുക്കാൻ കാത്തിരിക്കുകയാണ് സൈബർ കുറ്റവാളികളും. നഗ്ന ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തൽ, വ്യാജ പാസ്പോർട്ട്, ആധാർ നിർമിച്ചുള്ള ആൾമാറാട്ടം തുടങ്ങിയവയും നേരിടേണ്ടി വന്നേക്കാം. ഫോട്ടോ എഡിറ്റിംഗ് ആപ്പുകൾ ഉപയോഗിക്കരുത് എന്നല്ല പറയുന്നത്, എന്നാൽ നമ്മൾ ഉപയോഗിക്കുന്ന ആപ്പുകൾ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത നമുക്കുണ്ട്.

ഈ മുൻകരുതലുകൾ എടുക്കുക

* അത്തരം ഫോട്ടോ എഡിറ്റർ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങളുടെ ഫോണിൽ തന്നെ ഫോട്ടോകൾ എഡിറ്റ് ചെയ്യാൻ നിരവധി ഓപ്ഷനുകൾ ഉണ്ട്.
* നിങ്ങൾക്ക് ഒരു ആപ്പ് ഇൻസ്‌റ്റാൾ ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ പോലും, പരമാവധി ആളുകൾ ഇൻസ്‌റ്റാൾ ചെയ്‌തതും മികച്ച അഭിപ്രായങ്ങൾ ഉള്ളതുമായ ആപ്പുകൾ തിരഞ്ഞെടുക്കുക.
* ആപ്പുകൾ ഇൻസ്‌റ്റാൾ ചെയ്യുമ്പോൾ, എന്തുകൊണ്ടാണ് നിങ്ങൾ അവ ഡൗൺലോഡ് ചെയ്‌തതെന്ന് ഓർമിക്കുകയും അതുമായി ബന്ധപ്പെട്ട ആക്‌സസ് നൽകുകയും ചെയ്യുക. വ്യക്തിഗത വിവര വിഭാഗത്തിലേക്ക് പ്രവേശനം അനുവദിക്കരുത്.
* കാലാകാലങ്ങളിൽ ഗൂഗിൾ നിരോധിക്കുന്ന ആപ്പുകളുടെ ലിസ്റ്റ് പരിശോധിക്കുന്നത് തുടരുക, അതിലൂടെ നിങ്ങളുടെ കൈവശമുള്ള ആപ്പ് അതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാനാകും.

Keywords: News, Kerala, Kochi, Apps, Cyber Scam, Photo Editing, Technology, Privacy Risk, Why Photo Editing Apps Are a Security and Privacy Risk.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia