C A Act | എന്തുകൊണ്ട് പൗരത്വ ഭേദഗതി നിയമം മുസ്ലിം വിരുദ്ധവും അപകടകാരിയുമാകുന്നു?
Mar 16, 2024, 10:32 IST
/ സോണി കല്ലറയ്ക്കൽ
(KVARTHA) എല്ലാ എതിർപ്പുകളെയും അവഗണിച്ചു കൊണ്ട് കേന്ദ്ര സർക്കാരിൻ്റെ പൗരത്വ ഭേദഗതി ബിൽ നിലവിൽ വന്നിരിക്കുകയാണ്. മതേതര ഇന്ത്യയെ വെട്ടിമുറിക്കുന്ന കേന്ദ്രസർക്കാരിൻ്റെ പൗരത്വ ബില്ലിനെ ഭയക്കേണ്ടതുണ്ടെന്ന് പ്രതിപക്ഷം പറയുന്നു. പൗരത്വ ബില്ലിനെതിരെ രാജ്യമെങ്ങും ഇപ്പോൾ പ്രതിഷേധങ്ങൾ അലയടിക്കുകയാണ്. ശരിക്കും നിയവിദഗ്ദർ ഇത് ഭരണഘടനാ വിരുദ്ധമെന്നാണ് അവകാശപ്പെടുന്നത്. . എതാണ്ട് 250 ഓളം ഹർജികളാണ് ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കിടക്കുന്നത്. മുസ്ലിം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും പല മുസ്ലിം സംഘടനകളും ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ഹർജി കൊടുത്തിട്ടുണ്ട്.
ഏതാനും മാസത്തിനുള്ളിൽ തന്നെ സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ടിട്ടുള്ള ഹർജിയിൽ തീർപ്പാക്കികൊണ്ടുള്ള ഒരു വിധി വരും. അതുവരെ കാത്തിരിക്കാതെ ഇലക്ഷൻ അടുത്തപ്പോൾ തിടുക്കത്തിൽ കേന്ദ്രത്തിലെ ബിജെപി സർക്കാർ ഇത് നടപ്പിലാക്കുന്നത് ഇതൊരു മുസ്ലിം വിരുദ്ധമാക്കിക്കൊണ്ട്, വർഗീയത ഉണ്ടാക്കിക്കൊണ്ട്, ഇവിടെ ഭിന്നിപ്പിച്ചു ഭരിക്കുക എന്നുള്ള ഒരു സുപ്രധാന ശ്രമം നടത്തുകയാണെന്നാണ് പ്രതിപക്ഷ ആരോപണം. എന്തുകൊണ്ടാണ് ഈ ബിൽ ഒരു മുസ്ലിം വിരുദ്ധവും അപകടകാരിയുമാകുന്നതെന്ന വാദങ്ങൾ പരിശോധിക്കാം.
2019ൽ ആണ് കേന്ദ്ര സർക്കാർ പൗരത്വബിൽ കൊണ്ടുവന്നത്. കേന്ദ്ര സർക്കാരിന് ഇത് നടപ്പാക്കാൻ വലിയ താല്പര്യമില്ല എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് ഇതുവരെ ഇത് നടപ്പിലാക്കാൻ ശ്രമിക്കാതിരുന്നത്. കഴിഞ്ഞ നാല് വർഷമായി ഒരിക്കലും ഇത് നടപ്പാക്കാൻ അവർ ശ്രമിക്കുന്നതായി കണ്ടില്ല. മാത്രമല്ല, ഇവിടെ കഴിഞ്ഞ നാലര വർഷമായിട്ട് അഭയാർത്ഥികളായ കുറെ ആൾക്കാർ താമസിക്കുന്നുണ്ട്. അവരെ പുറത്താക്കാൻ യാതൊരു ശ്രമവും ഗവൺമെൻ്റ് നടത്തിയിട്ടുമില്ല. ഇന്ത്യയിൽ തെരഞ്ഞെടുപ്പ് അടുത്തതോടു കൂടി ബി.ജെ.പി ഗവൺമെൻ്റ് വളരെ തിടുക്കത്തിൽ നടപ്പാക്കിയിരിക്കുകയാണ് പൗരത്വ ഭേദഗതി ബിൽ. എന്തുകൊണ്ട് ഇപ്പോൾ ഇങ്ങനെയൊരു നീക്കം പൊടുന്നനെ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായി?
മറ്റൊന്ന് അല്ല. സുപ്രധാന ലക്ഷ്യം ഈ ലോക്സഭ തെരഞ്ഞെടുപ്പ് തന്നെയാണ്. ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിരാജ്യങ്ങളിലെ മുസ്ലിങ്ങൾ ഒഴികയെയുള്ള ആറ് മതങ്ങളിൽ പെട്ട ആൾക്കാരെ ( 2014 ഡിസംബർ 31 ന് മുൻപ് ഇന്ത്യയിൽ താമസമാക്കിയ ഈ ആൾക്കാർക്ക്) അല്ലെങ്കിൽ അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന നിയമമാണ് പൗരത്വ ഭേദഗതി ബിൽ. എന്തുകൊണ്ട് ഇത് എതിർക്കപ്പെടണം എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രമേയുള്ളു. നേരത്തെ പറഞ്ഞതുപോലെ തന്നെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നി സ്ഥലങ്ങളിലെ മുസ്ലിങ്ങൾ ഒഴികെയുള്ള 6 മതക്കാർ, അത് ക്രിസ്ത്യാനികൾ ഉണ്ട്, ബുദ്ധമതക്കാർ ഉണ്ട്, ജൈന മതക്കാർ ഉണ്ട്, പാഴ്സികൾ ഉണ്ട്, സിഖ് മതക്കാർ ഉണ്ട്. മുസ്ലിങ്ങൾ ഒഴികെ ഇവർക്കെല്ലം പൗരത്വം കിട്ടും. അതാണ് ഇത് ഭരണഘടനാ വിരുദ്ധമാകുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ അഞ്ചാം വകുപ്പ് പ്രകാരം ഇന്ത്യയിൽ താമസമാക്കുവാൻ അല്ലെങ്കിൽ ഇന്ത്യൻ പൗരത്വം ലഭിക്കുവാൻ വേണ്ട യോഗ്യതകൾ ഇവയൊക്കെയാണ്. ഒന്ന് ഇന്ത്യയുടെ പരിധിയിൽ ജനിച്ചവർ ആയിരിക്കണം. രണ്ട് ഇന്ത്യയിൽ ജനിച്ച മാതാപിതാക്കളുടെ മക്കൾ ആയിരിക്കണം, മുന്ന് ചുരുങ്ങിയത് അഞ്ച് വർഷമായി ഇന്ത്യയിൽ സ്ഥിരതാമസമാക്കിയവർ ആയിരിക്കണം. ഈ മൂന്ന് ഘടകങ്ങളിലേയ്ക്ക് നാലാമതൊരു ഘടകം കൂടെ ആഡ് ചെയ്യുകയാണ് ഈ ബില്ലിൽ, അതായത് ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലെ അഭയാർത്ഥികളായിട്ടുള്ള ഇന്ത്യയിലേക്ക് കടന്നുകൂടിയവർക്ക് കൂടെ പൗരത്വം നൽകുക എന്നത്.
ഇതിനകത്ത് ഒരു മതനിരപേക്ഷയുടെ പ്രശ്നമുണ്ട്. എല്ലാ മതങ്ങളെയും സ്വീകരിച്ചിരുന്നെങ്കിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു. മുസ്ലിങ്ങളെ മാത്രം മാറ്റി നിർത്തിയിരിക്കുകയാണ്. മറ്റ് സ്ഥലങ്ങളിൽ മുസ്ലിങ്ങൾ പീഡനം അനുഭവിക്കുന്നില്ല എന്നുള്ളതാണ് അവരുടെ സുപ്രധാനമായ കണ്ടെത്തൽ. ഇതിനകത്ത് ഒരു വർഗീയപരമായ കാഴ്ചപ്പാട് കൂടെയുണ്ട്. കൊടുക്കുമ്പോൾ എല്ലാവർക്കും കൊടുക്കണം. മാത്രമല്ല, ഇതിൽ സുപ്രധാനമായ മറ്റൊരു കുഴപ്പം കൂടെ കിടക്കുന്നത് മുന്ന് രാജ്യങ്ങളെ മാത്രം ആയിട്ട് ഒതുക്കിയതിൽ ഒരു കുഴപ്പം കാണുന്നുണ്ട്. അതിൻ്റെ യുക്തി ഇപ്പോഴും മനസിലാകുന്നില്ല. നമ്മുടെ ഇന്ത്യയുടെ അയൽ രാജ്യങ്ങളായിട്ടുള്ള മ്യാൻമർ, ചൈന, ശ്രീലങ്ക ഇവിടെ നിന്നും ധാരാളം അഭയാർത്ഥികളുണ്ട്. അവരും പീഡനം അനുഭവിക്കുന്നുണ്ട്. എന്തുകൊണ്ട് അവരെയും ഇതിനകത്തേയ്ക്ക് ഉൾപ്പെടുത്തിയില്ല എന്നൊരു ചോദ്യം നിൽക്കുന്നു.
അത് മാത്രമല്ല, നേരത്തെ പറഞ്ഞതുപോലെ മതമാണ് പ്രശ്നം. മുസ്ലീംലീഗ് തന്നെ പറയുന്നുണ്ട്. നിങ്ങൾ ചെയ്യുന്നത് നല്ല കാര്യം തന്നെയാണ്. മറ്റുള്ള രാജ്യങ്ങളിലെ അഭയാർത്ഥികൾക്ക് നമ്മൾ അഭയം കൊടുക്കണം, പക്ഷേ, മുസ്ലിങ്ങൾ ഒഴികെ മറ്റ് ആറ് മതക്കാർ എന്ന് പറയുമ്പോൾ അത് മുസ്ലിങ്ങളോടുള്ള എതിർപ്പ് മാത്രമല്ല, മുസ്ലിങ്ങളെ ഒഴിച്ചു നിർത്തൽ തന്നെയാണ്. പീഡനം ഒരു മതക്കാർക്ക് മാത്രമല്ല. എല്ലാ സ്ഥലങ്ങളിലും എല്ലാ മതക്കാർക്കും പീഡനമുണ്ട്. എല്ലാ മതങ്ങളെയും സ്വാഗതം ചെയ്യുക. അത് തന്നെയാണ് ഗവൺമെൻ്റ് ചെയേണ്ടത്. എന്തായാലും മുസ്ലിങ്ങൾ അടക്കമുള്ള എല്ലാവർക്കും ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ഒരു പുതിയ പൗരത്വ ഭേദഗതി ബിൽ ഉണ്ടാകട്ടെ. അതിനാകണം ഭരണാധികാരികൾ ശ്രമിക്കേണ്ടത്.
എന്തായാലും ഇതിൻ്റെ പേരിൽ നമ്മുടെ സംസ്ഥാനത്തും രാജ്യത്താകമാനവും നടക്കുന്ന പ്രതിഷേധങ്ങൾ മതത്തിൻ്റെ പേരിൽ ഇന്ത്യ വിഭജിക്കപ്പെടാൻ പാടില്ല എന്ന സന്ദേശമാണ് നൽകുന്നത്. ബി.ജെ.പി യും ആ പാർട്ടിയെ അനുകൂലിക്കുന്നവരും ഒഴിച്ച് മറ്റുള്ളവർ എല്ലാം തന്നെ ഒറ്റക്കെട്ടായി ഈ പ്രതിഷേധത്തിൻ്റെ മുൻ നിരയിൽ ഉണ്ടെന്നത് സ്വാഗതാർഹമാണ്. ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ്. ഇവിടെ ഒരു മതത്തെ മാത്രം ഒരു പ്രത്യേക കാര്യത്തിന് മാറ്റി നിർത്തുക എന്ന് പറയുന്നത് തെറ്റല്ലേ എന്ന് ഒരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.