Republic Day History | ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം ലഭിച്ചിട്ടും ജനുവരി 26ന് എന്തിന് റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു? ഇന്ത്യയുടെ ചരിത്രം പറയും അതിന് മറുപടി

 
Republic Day Parade in India showcasing military strength and cultural diversity.
Republic Day Parade in India showcasing military strength and cultural diversity.

Photo Credit: X/ PIB India

● 1930 ലെ കോൺഗ്രസിൻ്റെ ലഹോർ സമ്മേളനം ജനുവരി 26 പൂർണ സ്വരാജ് ആയി ആചരിക്കാൻ തീരുമാനിച്ചതിന്റെ ഓർമയ്ക്കാണ് ഇന്നേ ദിവസം തെരെഞ്ഞെടുക്കാൻ കാരണം. 
● 395 ആർട്ടിക്കിളും 8 ഷെഡ്യൂളുകളുമായി 1950 ജനുവരി 24ന് ഭരണഘടന സമിതി ഇത് അംഗീകരിക്കുകയുണ്ടായി. 
● തുടർന്ന് രണ്ട് ദിവസത്തിനു ശേഷം ഭരണഘടന നിലവിൽ വന്നു. 
● രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ഭരണഘടന അംഗീകരിച്ചതായി ഒപ്പിട്ടു. 
● ഇതോടെ 1950 ജനുവരി 26ന് ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയി മാറി.

കണ്ണൂർ: (KVARTHA) 1947 ഓഗസ്റ്റ് 15ന് നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും ജനുവരി 26ന് റിപ്പബ്ലിക്കായി പ്രഖ്യാപിച്ചത് എന്തിനാണെന്ന് പലരും ചോദിക്കാറുള്ള ചോദ്യങ്ങളിലൊന്നാണ്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ അതിന് ഉത്തരവുമുണ്ട്. നമുക്ക് ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയെങ്കിലും രാജ്യത്തിന്റെ ഭാവി ഭരണ നിർവഹണം സംബന്ധിച്ച്  നമ്മുടേതായ ഒരു കെട്ടുറപ്പ് രാജ്യത്തിൻ്റെ മുൻപിൽ ഉണ്ടായിരുന്നില്ല. 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടറ്റിന് അനുസൃതമായിട്ടാണ് അന്ന് ഭരിച്ചിരുന്നത്. 

ഇതിന് മാറ്റം അനിവാര്യമാണെന്നും നമുക്ക് നമ്മുടേതായ സംസ്കാരവും ചരിത്രവും പാരമ്പര്യവും  ഉൾക്കൊണ്ടുകൊണ്ട് ഒരു ഭരണഘടന രൂപീകരിക്കേണ്ടത് അനിവാര്യമാണെന്ന് അന്നത്തെ ഭരണ നേതാക്കൾക്ക് തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് സ്വാതന്ത്ര്യം ലഭിച്ച രണ്ടാഴ്ചയ്ക്കകം തന്നെ ഡോ. ബി ആർ അംബേദ്കർ ചെയർമാനായി ഓഗസ്റ്റ് 29ന്  ഭരണഘടന നിർമ്മാണ കമ്മിറ്റി രൂപീകരിക്കുന്നത്. 

വ്യത്യസ്ത ജാതിമത വർഗ വിഭാഗങ്ങളെ കോർത്തിണക്കി ഭാഷയിലും വേഷത്തിലും ആചാരത്തിലും അങ്ങേയറ്റം വ്യത്യസ്തത പുലർത്തുന്ന ജനകോടികളെ  വിശ്വാസത്തിൽ എടുത്തു കൊണ്ട്  ഈ മണ്ണ് നമ്മുടെ കൂടി മണ്ണാണ്  അത് ഹിന്ദുവിന്റെ മണ്ണല്ല, ഇസ്ലാമിന്റെ മണ്ണല്ല, ക്രിസ്ത്യാനിയുടെ മണ്ണല്ല മറിച്ച് നമ്മൾ എല്ലാവരുടെയും മണ്ണാണ് എന്ന്  ഓരോ നിശ്വാസത്തിലും  ഓരോ ഇന്ത്യക്കാരനെ കൊണ്ടും  വിശ്വസിപ്പിക്കണമെങ്കിൽ  അവർക്ക് എല്ലാവർക്കും അവകാശമുള്ള ഒരു ഭരണഘടന ഇന്ത്യക്ക് അനിവാര്യമാണെന്ന് ഭരണ നേതൃത്വത്തിന് പൂർണ ബോധ്യം ഉണ്ടായിരുന്നു. 

ആ വിശ്വാസപ്രമാണത്തെ അടിസ്ഥാനമാക്കി പാർശ്വവൽക്കരിക്കപ്പെട്ടവർ ഉൾപ്പെടെയുള്ള സകല മേഖലകളിൽ നിന്നുള്ള പ്രതിനിധികളെയും ഉൾപ്പെടുത്തി കമ്മിറ്റി ഉണ്ടാക്കുകയും ഭരണഘടനയുടെ കരട് രൂപം  നവംബർ നാലിന് കമ്മിറ്റി അസംബ്ലിയിൽ സമർപ്പിക്കുകയും ചെയ്തു. കരട് തുടർച്ചയായ ദിവസങ്ങളിൽ വിശദമായി ചർച്ച ചെയ്യുകയും കരടിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ഭരണഘടന അംഗീകരിക്കുകയും ഉണ്ടായി. 395 ആർട്ടിക്കിളും 8 ഷെഡ്യൂളുകളുമായി 1950 ജനുവരി 24ന് ഭരണഘടന സമിതിയത് അംഗീകരിക്കുകയുണ്ടായി. 

തുടർന്ന് രണ്ട് ദിവസത്തിനു ശേഷം ഭരണഘടന നിലവിൽ വന്നു. 1930 ലെ കോൺഗ്രസിന്റെ ലഹോർ സമ്മേളനം ജനുവരി 26 പൂർണ സ്വരാജ് ആയി ആചരിക്കാൻ തീരുമാനിച്ചതിന്റെ ഓർമ്മക്കാണ് ഇന്നേ ദിവസം തെരെഞ്ഞെടുക്കാൻ കാരണം. രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ഭരണഘടന അംഗീകരിച്ചതായി ഒപ്പിട്ടു. ഇതോടെ 1950 ജനുവരി 26ന് ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയി മാറി. ജനാധിപത്യ രീതിയിൽ പ്രായപൂർത്തി വോട്ടവകാശം ഉപയോഗിച്ച് ജനങ്ങൾ തെരെഞ്ഞെടുക്കുന്ന ജനാധിപത്യ സർക്കാരുകൾ ഭരണഘടന ജനങ്ങൾക്ക് നൽകിയ അവകാശങ്ങൾ ഉയർത്തി പിടിച്ചു ഭരണഘടനയുടെ അന്തസത ഉൾക്കൊണ്ടു കൊണ്ട് ഭരിക്കുകയാണ് ചെയ്യേണ്ടത്. 

സ്വാതന്ത്ര്യം ലഭിച്ച പൂർണ സ്വാതന്ത്ര്യം ലഭിക്കുന്നത് വരെയുള്ള കാലഘട്ടത്തിൽ 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം ഉള്ള നടപടികളുമായി ആണ് സർക്കാർ ഭരിച്ചിരുന്നത്. ഇത് ഇന്ത്യയുടെ ജനങ്ങളുടെ വിശ്വാസ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ ഒന്നായിരുന്നില്ല. അതിന് മാറ്റം വരുത്തിയാണ് നമ്മുടെ അഭിമാനം വാനോളമുയർത്തിയ രാജ്യത്തിന്റെ കരുത്തിന്റെ പ്രതീകമായ ഈ മണ്ണിൽ ജീവിക്കുന്ന ഓരോ വ്യക്തിയുടെയും അഭിമാനമായ  ഭരണഘടന നിലവിൽ വന്നത്. ആ അഭിമാന നിമിഷത്തിന്റെ വാർഷിക ദിനമാണ് ജനുവരി 26.

ഓരോ വർഷവും റിപ്പബ്ലിക് ദിനം രാജ്യമെമ്പാടും അതിഗംഭീരമായി ആഘോഷിക്കാറുണ്ട്. ഗോൾഡൻ ഇന്ത്യ ലഗസി ആൻഡ് പ്രോസസ്സ് എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഇന്ത്യയുടെ സമ്പന്നമായ ഭാവിയും സുന്ദരമായ പ്രതീക്ഷകളുമാണ് ഈ മുദ്രാവാക്യത്തിലൂടെ പങ്ക് വെക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയെ ബഹുമാനിക്കാനും ആദരിക്കാനും ഉള്ള ഈ ദിവസം രാജ്യമെമ്പാടും വളരെ അഭിമാനത്തോടും ഉത്സാഹത്തോടും കൂടിയാണ് ആഘോഷിക്കുന്നത്. സ്കൂളുകളിലും കോളേജുകളിലും പൊതുസ്ഥലങ്ങളിലും  ജില്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും ദേശീയ പതാക ഉയർത്തി ഭരണഘടനയുടെ പ്രാധാന്യത്തെ പറ്റി സംസാരിക്കുകയെന്നതും  ഈ ദിനത്തിന്റെ പ്രത്യേകതയാണ്. 

രാജ്യത്തെ ഏറ്റവും വലിയ പരിപാടി നടക്കുന്നത് ന്യൂഡൽഹിയിലെ കര്‍ത്തവ്യ പഥിലാണ്. സമ്പൂർണ സൈനിക പരേഡ് രാഷ്ട്രപതി ദ്രൗപതി മുർമു അഭിവാദ്യം സ്വീകരിച്ചു . പ്രതിരോധ മന്ത്രാലയമാണ് ചടങ്ങ് സംഘടിപ്പിച്ചത്. സൈനികശക്തി പ്രകടമാക്കുന്നതിന് പുറമേ ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരത്തെയും സാംസ്കാരിക പാരമ്പര്യത്തെയും  ഈ ചടങ്ങ് ധന്യമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരത്തിൽ  രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച അറിഞ്ഞതും അറിയാത്തതുമായ ധീര രക്തസാക്ഷികൾക്ക് രാഷ്ട്രം നൽകുന്ന ആദരവാണ് അന്ന് അവരെ ആദരിക്കൽ. 

അമർ ജവാൻ ജ്യോതിയിൽ  പുഷ്പചക്രം അർപ്പിക്കുന്നു. ധീര സൈനികർക്ക് വിവിധ സേന മെഡലുകൾ ഈ ചടങ്ങിൽ വെച്ച് വിതരണം ചെയ്യുന്നുണ്ട്. പ്രതിസന്ധിഘട്ടങ്ങളിൽ ധൈര്യം കാണിച്ച കുട്ടികളെയും  പൗര ജനങ്ങളെയും ഈ ചടങ്ങിലേക്ക് വിശിഷ്ടാതിഥികളായി ക്ഷണിച്ച് രാഷ്ട്രം ആദരിക്കുന്നു. സായുധസേന പൊലീസ് നാഷണൽ കേഡറ്റ് കോർപ്സ് എന്നിവയുടെ മാർച്ച് പാസ്റ്റും വിവിധ റജ്മെന്റുകളിൽ നിന്ന് രാഷ്ട്രപതി സല്യൂട്ട് സ്വീകരിക്കുന്നു. പരേഡിന് സമാപനം കുറിച്ചുകൊണ്ട് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ജന്മത്തിൽ പറന്നുയർന്നു പുഷ്പ വൃഷ്ടി നടത്തുകയാണ് പതിവ്. 

1950 ജനുവരി 26 ന്റെ ആദ്യ റിപ്പബ്ലിക് ദിന പരേഡിൽ ഇന്തോനേഷ്യൻ പ്രസിഡണ്ട് സുക്കാർണോ ആയിരുന്നു മുഖ്യാതിഥി എങ്കിൽ 2025 ൽ ഇന്തോനേഷ്യയുടെ ഇപ്പോഴത്തെ പ്രസിഡന്റ് എച്ച് ബി പ്രബവോ തുബിയന്തോ ആണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നതെന്നത് തികച്ചും കൗതുകകരമാണ്.

ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.

Although India gained independence on August 15, 1947, it was on January 26, 1950, that India officially became a republic. The Constitution was adopted to establish an independent democratic governance system.

#RepublicDay, #IndianConstitution, #January26, #Independence, #RepublicDayHistory, #ConstitutionDay

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia