Financial Year | ജനുവരി 1ന് പകരം സാമ്പത്തിക വര്‍ഷം ഏപ്രില്‍ 1ന് ആരംഭിക്കുന്നത് എന്തുകൊണ്ട്?
● ജനുവരി ഒന്നിന് വിപരീതമായി സാമ്പത്തിക വര്‍ഷം ഏപ്രില്‍ ഒന്നിനാണ് ആരംഭിക്കുന്നത്.
● ഇന്ത്യയെ സംബന്ധിച്ചിടത്തോളമിത് ഏപ്രില്‍ 1 -ന് ആരംഭിച്ച് മാര്‍ച്ച് 31 -ന് അവസാനി ക്കും.
● അക്കൗണ്ടിംഗ് വരുമാനത്തിന്റെ ഈ കാലഘട്ടത്തെ സാമ്പത്തിക വര്‍ഷം എന്ന് വിളിക്കുന്നു.
Byline: Mintu Thodupuzha
(KVARTHA) പുതുവർഷം പിറക്കുകയാണ്. ജനുവരി ഒന്നിനാണ് ഇംഗ്ലീഷ് കലണ്ടർ പ്രകാരം ഒരോ വർഷത്തിൻ്റെയും തുടക്കമായി കണക്കാക്കുന്നത്. ജനുവരി 1ൽ തുടങ്ങി 12 മാസം പൂർത്തിയായി ഡിസംബർ 31ൽ എത്തുമ്പോൾ ആ വർഷം അവസാനിക്കുന്നതായി കണക്കാക്കപ്പെടുന്നു. പിന്നെ പുതുവർഷം തുടങ്ങുകയാണ്. എന്നാൽ സാമ്പത്തിക വർഷം കണക്കാക്കുന്നതിൽ ഇതിൽ ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. ജനുവരി ഒന്നിന് വിപരീതമായി സാമ്പത്തിക വര്‍ഷം ഏപ്രില്‍ ഒന്നിനാണ് ആരംഭിക്കുന്നത്.
സാമ്പത്തിക വര്‍ഷവും കണക്കെടുപ്പ് വര്‍ഷവും തമ്മിൽ വലിയ രീതിയിലുള്ള വ്യത്യാസമാണ് ഇത് കാണിക്കുന്നത്. ജനുവരി ഒന്നിന് വിപരീതമായി സാമ്പത്തിക വര്‍ഷം ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്നത് എന്തുകൊണ്ട്?. ഇതെക്കുറിച്ച് വ്യക്തമാക്കുന്ന വിവരണമാണ് ശ്രദ്ധേയമാകുന്നത്. കുറിപ്പിൽ പറയുന്നത്:
സാമ്പത്തിക വര്‍ഷം ഏപ്രില്‍ 1ന് ആരംഭിക്കുന്നത് എന്തുകൊണ്ട്?
ഒരു കലണ്ടര്‍ വര്‍ഷത്തിന്റെ ഏപ്രില്‍ 1 മുതല്‍ അടുത്ത കലണ്ടര്‍ വര്‍ഷത്തിന്റെ മാര്‍ച്ച് 31ന് അവസാനിക്കുന്നതാണ് ഇന്ത്യയുടെ സാമ്പത്തിക വര്‍ഷം. കമ്പനികളുടെ ബാലന്‍സ് ഷീറ്റുകളും വരുമാന പ്രസ്താവനകളും സാധാരണയായി ഒരു വര്‍ഷ ത്തെ കാലയളവിനായി തയ്യാറാക്കപ്പെടുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളമിത് ഏപ്രില്‍ 1 -ന് ആരംഭിച്ച് മാര്‍ച്ച് 31 -ന് അവസാനി ക്കും. അക്കൗണ്ടിംഗ് വരുമാനത്തിന്റെ ഈ കാലഘട്ടത്തെ സാമ്പത്തിക വര്‍ഷം എന്ന് വിളിക്കുന്നു.
അതിനാല്‍ ഉദാഹരണമായി 2020 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കാലയളവിനെ 2020-21 സാമ്പത്തിക വര്‍ഷം എന്നു പറയുന്നു. ഈ കാലയളവ് ഓരോ രാജ്യത്തിനും വ്യത്യാസമാണ്. വരുമാനത്തിന് നികുതി കണക്കാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്ക്, ഒരു സാമ്പത്തിക വര്‍ഷത്തിന്റെ തൊട്ടടുത്ത വര്‍ഷത്തെ കണക്കെടുപ്പ് (അസസ്‌മെന്റ് വര്‍ഷം) വര്‍ഷമായി വിലയിരുത്തുന്നു. സാമ്പത്തിക വര്‍ഷത്തിന് ശേഷം വരുന്ന കണക്കെടുപ്പു വര്‍ഷത്തില്‍, ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുകയും നികുതി അടയ്ക്കുകയും ചെയ്യുന്നു.
ഉദാഹരണ മായി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ നേടിയ വരുമാനം വിലയിരുത്തുന്നത് 2021-22 കണക്കെടുപ്പ് വര്‍ഷത്തിലായിരിക്കും. ആദായനികുതി ആവശ്യങ്ങള്‍ക്കായി, സാമ്പത്തിക വര്‍ഷത്തെ മുന്‍വര്‍ഷം എന്നും വിളിക്കാവുന്നതാണ്. കാരണം, ഇത് സാധാരണയായി വര്‍ഷം തോറും വരുമാനം നേടുന്നതിന് തുല്യമാണ്. എങ്കിലും, മുന്‍വര്‍ഷത്തെ കാലയളവും ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കാം.
ഉദാഹരണത്തിന്, 2019 ഒക്ടോബര്‍ 1 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഒരു സ്ഥാപനത്തെ എടുക്കുക. വിലയിരുത്തലിനുള്ള മുന്‍ വര്‍ഷം 2019 ഒക്ടോബര്‍ 1 മുതല്‍ 2020 മാര്‍ച്ച് 31 വരെയാണ്. മുന്‍വര്‍ഷം ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കുമ്പോള്‍ മറ്റ് സാഹചര്യങ്ങളും ഉണ്ടാകാം. ഉദാഹരണത്തിന്, ഒരു സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഒരു വ്യക്തി വിരമിക്കുകയാണെങ്കില്‍, വിരമിച്ച വ്യക്തിയുടെ മുന്‍വര്‍ഷം സാമ്പത്തിക വര്‍ഷത്തേക്കാള്‍ കുറവായിരിക്കും.
ജനുവരി ഒന്നിന് വിപരീതമായി സാമ്പത്തിക വര്‍ഷം ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്നത് എന്തു കൊണ്ട് എന്നതിന്റെ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. എന്നാല്‍, 150 വര്‍ഷത്തിലേറെ ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടനില്‍ ഏപ്രില്‍ 1 തൊട്ടാണ് സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത്. സ്വാതന്ത്ര്യാന ന്തരവും പല കാര്യങ്ങളിലും ഇന്ത്യന്‍ ഭരണകൂടം ബ്രിട്ടീഷ് വ്യവസ്ഥകള്‍ പിന്തുടര്‍ന്നതാവാം ഇതിന് കാരണമെന്ന് അനുമാനിക്കാം.
സാമ്പത്തിക വര്‍ഷവും കണക്കെടുപ്പ് വര്‍ഷവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വളരെ ആഴത്തിലുള്ള ഒരു വിവരണമാണ് ഇതിലുള്ളത്. ഈ ലേഖനം കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കാൻ ശ്രദ്ധിക്കുമല്ലോ. അതുവഴി നല്ല അറിവുകൾ കൂടുതൽ ആളുകളിലേയ്ക്ക് എത്തും.
#FinancialYear #Taxation #FiscalYear #IndiaNews #Accounting #April1 #KVARTHA