Jairam Ramesh | വീഴ്ച പറ്റിയില്ലെങ്കില്‍ പിന്നെ കടമകളെ കുറിച്ച് വാജ്‌പേയിക്ക് മോദിയെ ഓര്‍മപ്പെടുത്തേണ്ടി വന്നത് എന്തുകൊണ്ടാണ്? സാകിയ ജഫ്രിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി നിലപാട് നിരാശാജനകം; കോണ്‍ഗ്രസ് ഇഹ്‌സാന്‍ ജഫ്രിക്കും കുടുംബത്തിനുമൊപ്പം; സുപ്രീംകോടതിവിധിയില്‍ 8 ചോദ്യങ്ങളുമായി ജയറാം രമേശ്

 


ന്യൂഡെല്‍ഹി: (www.kvartha.com) ഗുജറാത് കലാപവുമായി ബന്ധപ്പെട്ട സാകിയ ജഫ്രിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി നിലപാട് നിരാശാജനകമെന്ന് എ ഐ സി സി ജെനറല്‍ സെക്രടറി ഇന്‍-ചാര്‍ജ് ജയറാം രമേശ്. മുമ്പുന്നയിച്ച നിരവധി ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടാതെ നില്‍ക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസ് ഇഹ്‌സാന്‍ ജഫ്രിക്കും കുടുംബത്തിനുമൊപ്പമാണെന്നും വ്യക്തമാക്കി.

ഗുജറാത് കലാപത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും വീഴ്ച പറ്റിയില്ലെങ്കില്‍ പിന്നെ കടമകളെ കുറിച്ച് വാജ്‌പേയിക്ക് മോദിയെ ഓര്‍മപ്പെടുത്തേണ്ടി വന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. സുപ്രീംകോടതി വിധിയില്‍ അദ്ദേഹം എട്ടുചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. 

ഒരു സംസ്ഥാനം അക്രമത്തിന്റെയും കലാപത്തിന്റെയും വലയത്തിലേക്ക് വലിച്ചെറിയപ്പെട്ടാല്‍ മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും ഉത്തരവാദിത്തമില്ലേയെന്നും അദ്ദേഹം ചോദിച്ചു. 2002 ഗുജറാത് കലാപത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന വാദം ഉന്നയിച്ചാണ് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം പി ഇഹ്‌സാന്‍ ജെഫ്രിയുടെ ഭാര്യ സാകിയ ജഫ്രി ഹര്‍ജി നല്‍കിയത്. ഭര്‍ത്താവിനും മറ്റുള്ളവര്‍ക്കും നീതികിട്ടാനായി ജഫ്രിയുടെ എണ്‍പത്തിയഞ്ചുകാരിയായ വിധവ സാകിയ ജഫ്രി കഴിഞ്ഞ പത്തൊന്‍പത് വര്‍ഷത്തിലേറെയായി നിയമപോരാട്ടം നടത്തുകയാണ്. 

കലാപത്തില്‍ നരേന്ദ്രമോദി ഉള്‍പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളിയുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോര്‍ട് മജിസ്‌ട്രേറ്റ് കോടതിയും ഹൈകോടതിയും ശരിവെച്ചതിന് പിന്നാലെയാണ് ഹര്‍ജിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്.

Jairam Ramesh | വീഴ്ച പറ്റിയില്ലെങ്കില്‍ പിന്നെ കടമകളെ കുറിച്ച് വാജ്‌പേയിക്ക് മോദിയെ ഓര്‍മപ്പെടുത്തേണ്ടി വന്നത് എന്തുകൊണ്ടാണ്? സാകിയ ജഫ്രിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി നിലപാട് നിരാശാജനകം; കോണ്‍ഗ്രസ് ഇഹ്‌സാന്‍ ജഫ്രിക്കും കുടുംബത്തിനുമൊപ്പം; സുപ്രീംകോടതിവിധിയില്‍ 8 ചോദ്യങ്ങളുമായി ജയറാം രമേശ്


അന്ന് ഗുജറാത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഉള്‍പെടെയുള്ളവര്‍ക്ക് അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയതിനെയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചന അന്വേഷിക്കാന്‍ പുതിയ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഹര്‍ജിയില്‍ കഴമ്പില്ലെന്നും മോദിക്കും മറ്റ് അറുപതോളം പേര്‍ക്കും  ക്ലീന്‍ചിറ്റ് നല്‍കിയ നടപടി ശരിവക്കുന്നതായും സുപ്രീംകോടതി ഉത്തരവിട്ടു. എസ് ഐ ടി  റിപോര്‍ട് ശരിവെച്ചാണ് കോടതിയുടെ നടപടി.

ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍, ദിനേഷ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവരുടെ ബെഞ്ചിന്റേതായിരുന്നു വിധി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സാകിയക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായിരുന്നത്. മുകുള്‍ റോതഗി പ്രത്യേക അന്വേഷണ സംഘത്തിനായും സോളിസിറ്റര്‍ ജെനറല്‍ തുഷാര്‍ മേത ഗുജറാത് സര്‍കാരിനായും ഹാജരായിരുന്നു.

Keywords: Why did PM Vajpayee remind CM Modi to follow ‘rajdharma’?Congress’s Jairam Ramesh asks 8 questions on SC verdict, New Delhi, News, Politics, Congress, Supreme Court of India, Narendra Modi, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia