Stalin | 'പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്തിനാണ് ദേഷ്യം'; അമിത് ഷായോട് മുഖ്യമന്ത്രി സ്റ്റാലിന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com) ഭാവിയില്‍ തമിഴ് നാട്ടില്‍ നിന്ന് പ്രധാനമന്ത്രിയുണ്ടാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തെ പരിഹസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. 'ബിജെപി നേതാവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്തിനാണ് ദേഷ്യമെന്ന്' ആയിരുന്നു സ്റ്റാലിന്റെ ചോദ്യം.

Stalin | 'പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എന്തിനാണ് ദേഷ്യം'; അമിത് ഷായോട് മുഖ്യമന്ത്രി സ്റ്റാലിന്‍

സ്റ്റാലിന്റെ വാക്കുകള്‍:


അദ്ദേഹത്തിന്റെ നിര്‍ദേശം ഞാന്‍ സ്വാഗതം ചെയ്യുന്നു. പക്ഷേ മോദിയോടുള്ള അദ്ദേഹത്തിന്റെ ദേഷ്യം എന്താണെന്ന് എനിക്കറിയില്ല. തമിഴന്‍ പ്രധാനമന്ത്രിയാകണം എന്ന ആശയം ബിജെപിക്കുണ്ടെങ്കില്‍, തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനും കേന്ദ്രമന്ത്രി എല്‍ മുരുകനും ഉണ്ട്. അവര്‍ക്കു പ്രധാനമന്ത്രിയാകാനുള്ള അവസരം ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു- എന്നും സ്റ്റാലിന്‍ പറഞ്ഞു.

ഞായറാഴ്ച ബിജെപി ഭാരവാഹി യോഗത്തില്‍ ഭാവിയില്‍ തമിഴ്‌നാട്ടില്‍ നിന്നൊരു പ്രധാനമന്ത്രി വരുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. അത് ഉറപ്പാക്കാന്‍ കഠിനാധ്വാനം ചെയ്യണമെന്നും തമിഴ്നാട്ടിലെ പാര്‍ടി പ്രവര്‍ത്തകരോട് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ഈ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്‍.

പാര്‍ടി പ്രവര്‍ത്തകരുമായി നടത്തിയ രഹസ്യ ചര്‍ചയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളായ കെ കാമരാജിനെയും ജികെ മൂപ്പനാറിനെയും പ്രധാനമന്ത്രിയാകുന്നതില്‍ നിന്ന് ഡിഎംകെ തടഞ്ഞുവെന്നും അമിത് ഷാ ആരോപിച്ചിരുന്നു. ഈ അവകാശവാദം നിരാകരിച്ച എംകെ സ്റ്റാലിന്‍ പ്രസ്താവന പരസ്യമാക്കാന്‍ അമിത് ഷായെ വെല്ലുവിളിക്കുകയും ചെയ്തു.

Keywords:  'Why Are You Angry With PM Modi?': Stalin's Jibe At Amit Shah, Chennai, News, Politics, Criticism, Prime Minister Post, Statement, BJP, Amit Shah, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia