History | എന്തുകൊണ്ടാണ് ആഴ്ചയിൽ 7 ദിവസം വരാൻ കാരണം? അറിയാം
● ഒരു ആഴ്ച ഞായറിൽ തുടങ്ങി ശനിയിൽ അവസാനിക്കുന്നു. ഇതാണ് നമ്മളെ സംബന്ധിച്ച് ഒരാഴ്ച എന്ന് പറയുന്നത്.
● ആഴ്ചയിലെ ആദ്യ ദിവസം ഞായർ എന്നെടുക്കുന്നതും ഗ്രിഗോറിയൻ കലണ്ടറിലെ ഒരു പരമ്പരാഗത രീതിയാണ്.
● ആഴ്ചയിൽ 8 ദിവസങ്ങളുള്ള കലണ്ടർ മ്യാൻമറിൽ നിലവിലുണ്ട്'.
ആൻസി ജോസഫ്
(KVARTHA) ഒരു ആഴ്ച എന്നു പറഞ്ഞാൽ അത് ഏഴ് ദിവസമാണ്. ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി എന്നിങ്ങനെയാണ് ദിവസങ്ങൾ നമ്മൾ കണക്കാക്കുന്നത്. ഒരു ആഴ്ച ഞായറിൽ തുടങ്ങി ശനിയിൽ അവസാനിക്കുന്നു. ഇതാണ് നമ്മളെ സംബന്ധിച്ച് ഒരാഴ്ച എന്ന് പറയുന്നത്. ഇങ്ങനെ ആഴ്ചയിൽ 7 ദിവസം വരാൻ കാരണമെന്തെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പലരും ചിന്തിക്കാത്ത ഒരു കാര്യം. ആഴ്ചയിൽ ഏഴ് ദിവസം വരാൻ കാരണമെന്തെന്ന് വിശദമാക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: 'ആഴ്ചയിൽ 7 ദിവസം എന്ന സങ്കല്പം ബാബിലോണിയയിൽ ഏകദേശം 2700 വർഷം മുമ്പ് പ്രചാരത്തിൽ വന്നുവെന്നു കരുതപ്പെടുന്നു. അക്കാലത്ത് സൂര്യനേയും, ചന്ദ്രനേയും ഗ്രഹങ്ങളായാണ് കരുതിയിരുന്നത്. ഭൂമിയാണ് പ്രപഞ്ചകേന്ദ്രം എന്നായിരുന്നു പൊതുധാരണ. സൂര്യൻ, ചന്ദ്രൻ എന്നിവക്കു പുറമേ ബുധൻ, ശുക്രൻ (വെള്ളി), ചൊവ്വ, വ്യാഴം, ശനി എന്നിവയും ചേർന്ന് 7 ഗ്രഹങ്ങൾ ഭൂമിയെ ചുറ്റുന്നുവെന്നാണ് കരുതിയിരുന്നത്. അങ്ങനെയാണ് 7 ദിവസം ചേർന്ന ആഴ്ച എന്ന സങ്കല്പം ഉണ്ടായത്.
അതു പിന്നീട് ലോകമെമ്പാടും അംഗീകരിക്കപ്പെടുകയായിരുന്നു. യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളെക്കുറിച്ച് അന്ന് അറിയില്ലായിരുന്നു. അവ പിന്നീട് ദൂരദർശിനികൾ ഉപയോഗിച്ചാണ് കണ്ടെത്തിയത്. നമ്മൾ ഇപ്പോൾ പൊതുവേ ഉപയോഗിക്കുന്നത് 1582-ൽ അന്നത്തെ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ അവതരിപ്പിച്ച കലണ്ടറാണ്. ആഴ്ചയിലെ ആദ്യ ദിവസം ഞായർ എന്നെടുക്കുന്നതും ഗ്രിഗോറിയൻ കലണ്ടറിലെ ഒരു പരമ്പരാഗത രീതിയാണ്. ആഴ്ചയിൽ 8 ദിവസങ്ങളുള്ള കലണ്ടർ മ്യാൻമറിൽ നിലവിലുണ്ട്'.
ഈ വിഷയത്തിൽ വ്യത്യസ്ത മതവിശ്വാസികൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവാം. എന്തായാലും ലോകത്താകമാനം ഒരോ ദിവസവും പ്രധാനപ്പെട്ടത് തന്നെയാണ്. സ്‌കൂളുകളിലും മറ്റും അവധി കണക്കാക്കുന്നതും പരീക്ഷാ തീയതി നിശ്ചയിക്കുന്നതുമെല്ലാം ദിവസങ്ങൾ കണക്കാക്കി തന്നെയാണ്. അതുകൊണ്ട് ഒരോ ദിവസവും നമ്മളെ സംബന്ധിച്ച് വിലപ്പെട്ടത് തന്നെയാണ്. ഒരോ മതസ്തരും തങ്ങളുടെ ആരാധനാലയങ്ങളിൽ പ്രാർത്ഥനകളും മറ്റും ക്രമീകരിക്കുന്നതും ദിവസങ്ങളെ അടിസ്ഥാനമാക്കി തന്നെയാണ്. അതുകൊണ്ട് ഒരോ ദിവസവും നമുക്ക് വിശേഷാൽ പെട്ടത് തന്നെയാണ്. ഒപ്പം തന്നെ ഒരോ ആഴ്ചകളും.
#SevenDayWeek, #HistoryOfTime, #BabylonianCalendar, #GregorianCalendar, #AncientCivilizations, #DaysOfTheWeek