'നോടീസോ എഫ്‌ഐആറോ ഇല്ലാതെ കഴിഞ്ഞ 28 മണിക്കൂറായി അങ്ങയുടെ പൊലീസ് എന്നെ കസ്റ്റഡിയില്‍വച്ചിരിക്കുകയാണ്, കര്‍ഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഇപ്പോഴും പുറത്താണ്'; മോദിയോട് പ്രിയങ്ക
Oct 5, 2021, 12:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 05.10.2021) ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാനെത്തിയപ്പോള്‍ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്റെ തടങ്കലിനെ കുറിച്ച് ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കസ്റ്റഡിയിലെടുത്തിട്ട് 28 മണിക്കൂര്‍ കഴിഞ്ഞെന്നും ഇത് അന്യായ തടങ്കല്‍ ആണെന്നും പ്രിയങ്ക വിമര്‍ശിക്കുന്നു.
'കഴിഞ്ഞ 28 മണിക്കൂറായി അങ്ങയുടെ പൊലീസ് തന്നെ കസ്റ്റഡിയില്‍വച്ചിരിക്കുകയാണ്. നോടീസോ എഫ് ഐ ആറോ ഇല്ലാതെയാണ് താന്‍ കസ്റ്റഡിയിലുള്ളത്. കര്‍ഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തി. ഈ കേസിലെ പ്രതികള്‍ ഇപ്പോഴും പുറത്താണ്' - ' പ്രിയങ്ക ട്വീറ്റ് ചെ്തു.
അതേസമയം, പ്രിയങ്ക ഗാന്ധി കസ്റ്റഡിയിലുള്ള സീതാപൂരിലെ പൊലീസ് കേന്ദ്രത്തിന് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. ലക്‌നൗവില്‍ പ്രധാനമന്ത്രി തുടരുന്ന സാഹചര്യത്തിലാണ് പ്രിയങ്കയെ വിട്ടയക്കാത്തതെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. എന്നാല്‍, പൊലീസ് സംരക്ഷണത്തില്‍ പ്രിയങ്കയെ ലഖിംപൂര്‍ ഖേരിയില്‍ എത്തിക്കുമെന്നും വിവരമുണ്ട്.
സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷങ്ങളുടെ തുടക്കം. സംഘര്‍ഷത്തില്‍ നാല് കര്‍ഷകരടക്കം എട്ടു പേരാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ കൂടി മരിച്ചതോടെ ആകെ മരണം ഒമ്പത് ആയി. പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിശ് കുമാര്‍ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് കര്‍ഷകസംഘടനകളുടെ ആരോപണം. നാലു പേരെ സമരക്കാര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയതെന്ന് ബി ജെ പിയും ആരോപിക്കുന്നു.
സംഘര്‍ഷസ്ഥലം സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെയാണ് യു പി പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ അനുവദിക്കാതെ കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ വാക് തര്‍കത്തിലേര്‍പെട്ട പ്രിയങ്കയുടെ വീഡിയോയും പുറത്തു വന്നിരുന്നു.
Keywords: News, National, India, New Delhi, Politics, Priyanka Gandhi, Custody, Prime Minister, Narendra Modi, Twitter, Police, Why am I in police custody for 28 hours without any order or FIR, Priyanka Gandhi asks PM Modi.@narendramodi जी आपकी सरकार ने बग़ैर किसी ऑर्डर और FIR के मुझे पिछले 28 घंटे से हिरासत में रखा है।
— Priyanka Gandhi Vadra (@priyankagandhi) October 5, 2021
अन्नदाता को कुचल देने वाला ये व्यक्ति अब तक गिरफ़्तार नहीं हुआ। क्यों? pic.twitter.com/0IF3iv0Ypi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

