SWISS-TOWER 24/07/2023

Yediyurappa | സിദ്ധരാമയ്യയെ നേരിടാന്‍ സ്വന്തം മകനെ കളത്തിലിറക്കാനൊരുങ്ങി ബി എസ് യെദിയൂരപ്പ; വരുണയില്‍ നിന്ന് ജനവിധി തേടുന്നത് സംബന്ധിച്ച് ഉന്നതതല ചര്‍ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും വെളിപ്പെടുത്തല്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ലൂര്‍: (www.kvartha.com) കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയെ നേരിടാന്‍ സ്വന്തം മകനെ കളത്തിലിറക്കാനൊരുങ്ങി ബി എസ് യെദിയൂരപ്പ. തിരഞ്ഞെടുപ്പ് സംബന്ധിച്ച് ബെംഗ്ലൂറില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് യെദിയൂരപ്പയുടെ പ്രഖ്യാപനം. കര്‍ണാടകയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് യെദിയൂരപ്പയാണ്.

മൈസൂരു മേഖലയിലെ വരുണ മണ്ഡലത്തില്‍ നിന്നാണ് സിദ്ധരാമയ്യ മത്സരിക്കുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ മകന്‍ യതീന്ദ്രയാണ് ഇവിടുത്തെ എംഎല്‍എ. കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവാണ് സിദ്ധരാമയ്യ.

തന്റെ മകന്‍ ബി വൈ വിജയേന്ദ്ര വരുണയില്‍ നിന്ന് ജനവിധി തേടുന്നത് സംബന്ധിച്ച് ഉന്നതതല ചര്‍ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് യെദിയൂരപ്പ പറഞ്ഞു. ദേശീയ നേതൃത്വത്തിന്റെ തീരുമാനമാകും ഇക്കാര്യത്തില്‍ അന്തിമം. എന്തായാലും വരുണയില്‍ കരുത്തനായ സ്ഥാനാര്‍ഥിയെ തന്നെ രംഗത്തിറക്കി കോണ്‍ഗ്രസിനെതിരെ കടുത്ത പോരാട്ടം കാഴ്ചവയ്ക്കും. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നമുക്ക് കാത്തിരുന്നു കാണാം എന്നും യെദിയൂരപ്പ വിശദീകരിച്ചു.

മുസ്ലീങ്ങളുടെ നാല് ശതമാനം സംവരണം റദ്ദാക്കിയതിനെ യെദിയൂരപ്പ ന്യായീകരിച്ചു. അത് ലിംഗായത്തുകള്‍ക്കും വൊകലിഗകള്‍ക്കും വീതിച്ചുനല്‍കിയതില്‍ അനീതിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണത്തിന് മുസ്ലീങ്ങള്‍ക്കും അര്‍ഹതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതുതായി നടപ്പാക്കിയ പരിഷ്‌കരണത്തിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. കോണ്‍ഗ്രസ് 70 സീറ്റില്‍ കൂടുതല്‍ നേടില്ലെന്നും യെദിയൂരപ്പ പറഞ്ഞു. കര്‍ണാടകയില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇവിടെ ഞങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തും. ഏറ്റവും അഴിമതി നിറഞ്ഞ പാര്‍ടിയാണ് കോണ്‍ഗ്രസ്. അതുകൊണ്ടാണ് 40 ശതമാനം കമിഷന്റെ കാര്യമൊക്കെ അവര്‍ ഉന്നയിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം വോടര്‍മാര്‍ തള്ളിക്കളയും എന്നും യെദിയൂരപ്പ പറഞ്ഞു.

Aster mims 04/11/2022
Yediyurappa | സിദ്ധരാമയ്യയെ നേരിടാന്‍ സ്വന്തം മകനെ കളത്തിലിറക്കാനൊരുങ്ങി ബി എസ് യെദിയൂരപ്പ; വരുണയില്‍ നിന്ന് ജനവിധി തേടുന്നത് സംബന്ധിച്ച് ഉന്നതതല ചര്‍ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും വെളിപ്പെടുത്തല്‍

80 വയസ് പിന്നിട്ട സാഹചര്യത്തിലാണ് ഞാന്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിഞ്ഞത്. ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് എന്റെ തീരുമാനം. 80 വയസ് പിന്നിട്ടെങ്കിലും ഇത്തവണ മാത്രമല്ല, അടുത്ത തവണയും ഞാന്‍ കര്‍ണാടകയിലുടനീളം സഞ്ചരിച്ച് വോടു തേടും. ഇത്തവണ മാത്രമല്ല, അടുത്ത തവണയും വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുകയും ചെയ്യും എന്നും യെദിയൂരപ്പ വ്യക്തമാക്കി.

അതേസമയം മേയ് മാസത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ 150 ലേറെ സീറ്റുകളില്‍ വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ പ്രവചനം. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജു നായിക് ജെ ഡി(എസ്) ല്‍ ചേര്‍ന്നിരുന്നു.

Keywords:  Who Will Take On Siddaramaiah In Karnataka? BS Yediyurappa Drops Big Hint, Bangalore, News, Karnataka, Press meet, Election, Congress, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia