Cancer Drug | ഹൈദരാബാദ് കമ്പനിയുടെ കാൻസർ മരുന്നിൽ ജീവൻ അപകടത്തിലാക്കുന്ന ബാക്ടീരിയയെ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന; 2 പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിരോധനം
Mar 29, 2023, 13:54 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) ഹൈദരാബാദ് ആസ്ഥാനമായുള്ള സലോൺ ലാബ്സ് നിർമിക്കുന്ന കാൻസർ മരുന്നിൽ ജീവൻ അകടത്തിലാക്കുന്ന ബാക്ടീരിയയെ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. കാൻസർ മരുന്നായ 'മെത്തോട്രെക്സേറ്റ്' ഉപയോഗിക്കുന്ന രോഗികളുടെ പ്രതിരോധശേഷി ദുർബലമായേക്കാമെന്നും അവർക്ക് അണുബാധയുണ്ടാകാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
ലെബനനിലെയും യെമനിലെയും ആരോഗ്യ അധികൃതർ ഈ മരുന്ന് നിരോധിച്ചിട്ടുണ്ട്. കുട്ടികളിൽ പ്രതികൂല ഫലങ്ങൾ കണ്ടതിനെത്തുടർന്ന് യെമനിലെയും ലെബനനിലെയും ആരോഗ്യ ഉദ്യോഗസ്ഥർ ഈ മരുന്ന് പരിശോധന നടത്തിയതിന് ശേഷമാണ് നിരോധിച്ചത്. ഇന്ത്യയിൽ മാത്രം വിൽക്കുന്ന ഈ മരുന്ന് അനൗപചാരിക വിപണികളിലൂടെയാണ് രണ്ട് പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും എത്തിയതെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. ലെബനനും യെമനും കൂടാതെ മറ്റ് രാജ്യങ്ങളിലും ഈ മരുന്ന് എത്തിയിരിക്കാമെന്നാണ് നിഗമനം.
സിലോൺ ലാബ്സിന്റെ കാൻസർ മരുന്നായ മെത്തോട്രെക്സേറ്റ് ഉൾപ്പെടെ നാല് മരുന്നുകളെ കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും ലോക്സഭയെ അറിയിച്ചു. കീമോതെറാപ്പിയിൽ ഈ മരുന്ന് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോർട്ട്. കമ്പനിക്കെതിരെ ആരോപണം വന്നതിന് പിന്നാലെ തന്നെ സൈലോൺ ലാബിനെതിരെ നടപടിയുമായി തെലങ്കാന സർക്കാർ രംഗത്തെത്തി. മരുന്നിന്റെ ഉത്പാദനം ഉടൻ നിർത്താൻ ലാബിനോട് ഉത്തരവിട്ടതായും നോട്ടീസ് നൽകിയതായും തെലങ്കാന ഡ്രഗ് കൺട്രോൾ അഡ്മിനിസ്ട്രേഷൻ ജോയിന്റ് ഡയറക്ടർ ജി രാംധൻ അറിയിച്ചു.
Keywords: Hyderabad, National, News, Cancer, Drugs, Country, World Health Organisation, Ban, Health, Patient, India, Government, Notice, Top-Headlines, WHO Red Flags Hyderabad Company's Cancer Drug in West Asian Countries.
< !- START disable copy paste -->

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.