ബുള്ളി ഭായ് ആപിലൂടെ മുസ്ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയെന്ന സംഭവം; ബെന്‍ഗ്ലൂറുവിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി അറസ്റ്റില്‍, പ്രധാന പ്രതി എന്ന് സംശയിക്കുന്ന ഉത്തരാഖണ്ഡ് സ്വദേശിനി കസ്റ്റഡിയിലെന്നും പൊലീസ്
Jan 4, 2022, 19:17 IST
മുംബൈ: (www.kvartha.com 04.01.2022) ബുള്ളി ഭായ് എന്ന ആപിലൂടെ മുസ്ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയെന്ന സംഭവത്തില്‍ ബെന്‍ഗ്ലൂറുവിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി അറസ്റ്റില്‍. വിഷ്ണു ഝാ എന്ന വിദ്യാര്‍ഥിയാണ് അറസ്റ്റിലായതെന്നും കേസിലെ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന ഉത്തരാഖണ്ഡ് സ്വദേശിയായ വനിത കസ്റ്റഡിയിലാണെന്നും പൊലീസ് പറഞ്ഞു. വിഷ്ണുവിനെ ബെന്‍ഗ്ലൂറുവില്‍ നിന്ന് മുംബൈയില്‍ എത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. വിഷ്ണുവും കസ്റ്റഡിയിലുള്ള സ്ത്രീയും തമ്മില്‍ ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു.
ബുള്ളി ഭായ് എന്ന ആപിലൂടെ വിവിധ മേഖലകളില്‍ പ്രഗല്‍ഭരായ മുസ്ലിം വനിതകളെ അധിക്ഷേപിക്കുന്നുവെന്ന് കാട്ടി ഡെല്‍ഹിയിലുള്ള മാധ്യമപ്രവര്‍ത്തകയാണ് പരാതി നല്‍കിയത്. സ്ത്രീകളുടെ വ്യാജ ഫോടോകള്‍ ഉപയോഗിച്ചാണ് വിദ്വേഷ പ്രചരണം നടത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഇരയായവര്‍ക്ക് നീതിലഭിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ശിവസേന എം പി പ്രിയങ്കാ ചതുര്‍വേദിയും രംഗത്തെത്തിയിരുന്നു.
നേരത്തെ സുള്ളി ഡീല്‍സ് എന്ന ആപ് ഉപയോഗിച്ച് മുസ്ലിം വനിതകളെ ട്രോളുകളിലൂടെ അധിക്ഷേപിച്ചിരുന്നു. അത് വലിയ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് ബുള്ളി ഭായ് എന്ന ആപ് രംഗത്തെത്തിയത്.
പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നും അന്വേഷണത്തെ ബാധിക്കുമെന്നും മഹാരാഷ്ട്ര പൊലീസ് പറയുന്നു. ഗീത് ഹബ് യൂസെറാണ് ആപിന് പിന്നിലെന്ന് കേന്ദ്ര ഐ ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. വിവാദത്തെ തുടര്‍ന്ന് സര്‍കാര്‍ ആപ് ബ്ലോക് ചെയ്തിരുന്നു. സംഭവത്തില്‍ തുടര്‍ നടപടികളെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
Keywords: Who is Vishal Jha arrested in Bulli Bai App case, Mumbai, News, Police, Arrested, Complaint, Controversy, National.#Breaking - 21-yr-old student detained last night in a connection with the #BulliBaiApp case has been arrested by Mumbai Police's cyber cell. Another women from Uttarakhand has also detained.
— Live Law (@LiveLawIndia) January 4, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.