Masala dosa | ബിജെപി എംപിക്ക് കോണ്‍ഗ്രസ് അയച്ച ആ ദോശ കഴിച്ച ആളെ കണ്ടെത്താമോ? കൃത്യമായ മേല്‍വിലാസത്തില്‍ അയച്ചിട്ടും ഉടമയ്ക്ക് കിട്ടിയില്ല; കര്‍ണാടക രാഷ്ട്രീയത്തില്‍ ചൂടുപിടിച്ച ചര്‍ച
Sep 13, 2022, 17:21 IST
ബെംഗ്ലൂറു: (www.kvartha.com) കര്‍ണാടക രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഏറ്റവും വലിയ ചര്‍ചാവിഷയമായിരിക്കുന്നത് ഒരു ദോശയാണ്. ആര് ആരുടെ ദോശ തട്ടിയെടുത്തു എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ട്വിറ്ററില്‍ ഇതുമായി ബന്ധപ്പെട്ട ട്വീറ്റുകളും മറ്റും കൊഴുക്കുന്നു.
ഈ ട്വീറ്റിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ തേജസ്വിയെ ട്രോളി രംഗത്തെത്തി. എംപിക്ക് മസാല ദോശ പാഴ്സലായി അയയ്ക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ആ ദോശ തനിക്കിതുവരെ കിട്ടിയില്ലെന്നും 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു ദോശ പോലും കൃത്യമായി എത്തിക്കാന്‍ കഴിയാത്തവരാണ് നല്ല ഭരണത്തെ കുറിച്ച് സ്വപ്നം കാണുന്നതെന്നും തേജസ്വി ട്വീറ്റ് ചെയ്തു.
ഇതിന് മറുപടി ട്വീറ്റുമായി കോണ്‍ഗ്രസ് നേതാവ് തേജേഷ് കുമാറും രംഗത്തെത്തി. 'ദോശ കൃത്യമായി ഔദ്യോഗിക മേല്‍വിലാസത്തില്‍ തന്നെയാണ് അയച്ചിരിക്കുന്നത്. എന്നാല്‍ നാല്‍പത് ശതമാനം അഴിമതി നടക്കുന്ന സര്‍കാരില്‍ അത് ഇപ്പോള്‍ നൂറു ശതമാനമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ദോശ താങ്കളുടെ ഓഫിസിലെ ആരെങ്കിലും കഴിച്ചു കാണും.' എന്നാണ് തേജേഷ് കുമാറിന്റെ മറുപടി.
Keywords: Who ate Tejasvi Surya’s masala dosa? BJP MP says yet to receive parcel, police turned away delivery boy, retorts Cong, Bangalore, News, Politics, Twitter, Trending, Congress, BJP, National.
കനത്ത മഴയില്‍ ബെംഗ്ലൂര്‍ നഗരം വെള്ളക്കെട്ടില്‍ മുങ്ങുമ്പോള്‍ ബിജെപി എംപി തേജസ്വി സൂര്യ ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ചര്‍ചകള്‍ക്ക് തുടക്കമിട്ടത്. പദ്മനാഭ നഗറിലെ ഒരു കടയില്‍ നിന്ന് തേജസ്വി മസാല ദോശ കഴിക്കുന്നതും ഇവിടം സന്ദര്‍ശിക്കണമെന്ന് ആളുകളോട് പറയുന്നതുമായ വീഡിയോ ആണ് പങ്കിട്ടത്.
ഈ ട്വീറ്റിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ തേജസ്വിയെ ട്രോളി രംഗത്തെത്തി. എംപിക്ക് മസാല ദോശ പാഴ്സലായി അയയ്ക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ആ ദോശ തനിക്കിതുവരെ കിട്ടിയില്ലെന്നും 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു ദോശ പോലും കൃത്യമായി എത്തിക്കാന്‍ കഴിയാത്തവരാണ് നല്ല ഭരണത്തെ കുറിച്ച് സ്വപ്നം കാണുന്നതെന്നും തേജസ്വി ട്വീറ്റ് ചെയ്തു.
ഇതിന് മറുപടി ട്വീറ്റുമായി കോണ്‍ഗ്രസ് നേതാവ് തേജേഷ് കുമാറും രംഗത്തെത്തി. 'ദോശ കൃത്യമായി ഔദ്യോഗിക മേല്‍വിലാസത്തില്‍ തന്നെയാണ് അയച്ചിരിക്കുന്നത്. എന്നാല്‍ നാല്‍പത് ശതമാനം അഴിമതി നടക്കുന്ന സര്‍കാരില്‍ അത് ഇപ്പോള്‍ നൂറു ശതമാനമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ദോശ താങ്കളുടെ ഓഫിസിലെ ആരെങ്കിലും കഴിച്ചു കാണും.' എന്നാണ് തേജേഷ് കുമാറിന്റെ മറുപടി.
Meanwhile Bengaluru MP @Tejasvi_Surya https://t.co/dVPkpRcM0U pic.twitter.com/SH2ORKn0LT
— Divya Spandana/Ramya (@divyaspandana) September 6, 2022
You Might Also Like:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.