Radhika Merchant | മുകേഷ് അംബാനിയുടെ ഇളയ മരുമകൾ; ആരാണ് രാധിക മർച്ചന്റ്, അനന്ത് അംബാനിയെപ്പോലെ സമ്പത്തുണ്ടോ?

 


മുംബൈ: (KVARTHA) ഏറ്റവും വലിയ ധനികരിൽ ഒരാളും റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഉടമയുമായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്തിൻ്റെ വിവാഹത്തിന് മുമ്പുള്ള ചടങ്ങുകളാണ് എങ്ങും ചർച്ചയാകുന്നത്. രാജ്യത്തെ ഏറ്റവും ആഡംബരത്തിലുള്ള വിവാഹമാണ് ആനന്ദിനായി അംബാനി കുടുംബം നടത്താന്‍ പോകുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ രാധിക മർച്ചന്റ്, അംബാനി കുടുംബത്തിലേക്ക് ഇളയ മരുമകളായി ചുവടുവെക്കും.

Radhika Merchant | മുകേഷ് അംബാനിയുടെ ഇളയ മരുമകൾ; ആരാണ് രാധിക മർച്ചന്റ്, അനന്ത് അംബാനിയെപ്പോലെ സമ്പത്തുണ്ടോ?

രാധിക മർച്ചന്റിന്റെ കുടുംബം

മുകേഷ് അംബാനി - നിത അംബാനി ദമ്പതികളുടെ ഇളയ മരുമകൾ രാധിക മർച്ചൻ്റിനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പ്രശസ്തമായ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയത് മുതൽ പ്രൊഫഷണൽ ഭരതനാട്യം നർത്തകി വരെയായ രാധിക ഒരു ഓൾറൗണ്ടറാണെന്ന് വിശേഷിപ്പിക്കാം. സമ്പത്തിലും ഒട്ടും പിന്നിലല്ല രാധിക മർച്ചന്റിന്റെ കുടുംബം.

വിരേൻ എ മർച്ചൻ്റിൻ്റെയും ഭാര്യ ഷൈല വിരേൻ മർച്ചൻ്റിൻ്റെയും മകളാണ് രാധിക. എൻകോർ ഹെൽത്ത് കെയറിൻ്റെ സിഇഒയും വൈസ് ചെയർമാനുമായ വീരേൻ മർച്ചൻ്റ് രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളാണ്. റിപ്പോർട്ടുകൾ പ്രകാരം, എൻകോർ നാച്ചുറൽ പോളിമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, എൻകോർ ബിസിനസ് സെൻ്റർ പ്രൈവറ്റ് ലിമിറ്റഡ്, എൻകോർ പോളിഫ്രാക് പ്രോഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, സെഡ് വൈ ജി ഫാർമ പ്രൈവറ്റ് ലിമിറ്റഡ്, സായിദർശൻ ബിസിനസ് സെൻ്റർസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഡയറക്ടർ കൂടിയാണ് വിരേൻ.

വിരേൻ മർച്ചൻ്റിൻ്റെ കമ്പനിയായ എൻകോർ ഹെൽത്ത്‌കെയറിൻ്റെ വിപണി മൂല്യം ഏകദേശം 2000 കോടി രൂപയാണ്. ഏകദേശം 200 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. ഡിഎൻഎ റിപ്പോർട്ട് പ്രകാരം 755 കോടി രൂപയാണ് വിരേൻ മർച്ചൻ്റിൻ്റെ ആസ്തി. വിരേനെപ്പോലെ ഭാര്യ ഷൈലയും ബിസിനസിൽ തിളങ്ങുന്ന മുഖമാണ്. ഇവർ നിലവിൽ എൻകോർ ഹെൽത്ത് കെയറിൻ്റെ മാനേജിംഗ് ഡയറക്ടറാണ്. അഥർവ ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഹവേലി ട്രേഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സ്വസ്‌തിക് എക്‌സിം പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളിലെ പ്രധാന സ്ഥാനവും വഹിക്കുന്നുണ്ട്.

കോടീശ്വരിയായ രാധിക

എൻകോർ ഹെൽത്ത്‌കെയറിൻ്റെ ബോർഡ് ഓഫ് ഡയറക്‌ടറാണ് രാധിക. എട്ട് മുതൽ 10 കോടി രൂപ വരെയാണ് ഇവരുടെ ആസ്തി. ഇന്ത്യ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് 3,32,482 കോടി രൂപയാണ് അനന്തിൻ്റെ ആസ്തി. രാധിക മർച്ചൻ്റ് തൻ്റെ സ്കൂൾ വിദ്യാഭ്യാസം കത്തീഡ്രലിൽ നിന്നും ജോൺ കോണൺ സ്കൂളിൽ നിന്നും എക്കോൾ മൊണ്ടിയേൽ വേൾഡ് സ്കൂളിൽ നിന്നും നേടി. ബി ഡി സോമാനി ഇൻ്റർനാഷണൽ സ്‌കൂളിൽ നിന്ന് ഇൻ്റർനാഷണൽ ബാക്കലറിയേറ്റ് ഡിപ്ലോമയും രാധിക കരസ്ഥമാക്കി. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയിട്ടുണ്ട്.

വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ആഡംബര റിയൽ എസ്റ്റേറ്റ് കമ്പനിയായ ഇസ്പ്രാവയിൽ രാധിക മർച്ചൻ്റ് തൻ്റെ കരിയർ ആരംഭിച്ചു. ഒരു വർഷത്തോളം ജോലി ചെയ്ത ശേഷം അവർ എൻകോർ ഹെൽത്ത് കെയറിൽ ചേർന്നു. 2022 ജൂണിൽ, മുംബൈയിലെ ജിയോ വേൾഡ് സെൻ്ററിൽ രാധിക മർച്ചൻ്റ് തൻ്റെ ആദ്യ സ്റ്റേജ് ഷോ അവതരിപ്പിച്ചു. നിരവധി റിപ്പോർട്ടുകൾ പ്രകാരം രാധിക മെർച്ചൻ്റും അനന്ത് അംബാനിയും ബാല്യകാല സുഹൃത്തുക്കളാണ്. രാധിക മർച്ചൻ്റിൻ്റെ സഹോദരി അഞ്ജലി മർച്ചൻ്റും ബിസിനസുകാരിയാണ്. 'ഡ്രൈഫിക്സ്' കമ്പനിയുടെ സഹസ്ഥാപകയാണ്. ഈ കമ്പനി പലതരം ഹെയർ സ്റ്റൈലിംഗും ഹെയർ ട്രീറ്റ്‌മെൻ്റുകളും കൈകാര്യം ചെയ്യുന്നു.

Keywords:  News, News-Malayalam-News, National, National-News, Radhika Merchant, Mukesh Ambani, Nita Ambani, Who are Radhika Merchant's parents? All about them.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia