യുപിയിൽ പ്രാദേശിക തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് രണ്ടിലേറെ കുട്ടികൾ പാടില്ല; ബിജെപി എം എൽ എമാരിൽ പകുതി പേർക്കും നാലിലേറെ മക്കൾ; ഒരു എം എൽ എയ്ക്ക് എട്ട് മക്കൾ

 


ലക്നൗ: (www.kvartha.com 15.07.2021)  യുപിയിൽ ജനസംഖ്യ നിയന്ത്രണ പദ്ധതി ആസൂത്രണം ചെയ്യുന്ന ബിജെപിക്ക് പാർട്ടിക്കുള്ളിൽ തന്നെ ഭീഷണി. ഈ വര്ഷം നടപ്പിലാക്കാൻ പോകുന്ന   ജനസംഖ്യാ നിയന്ത്രണ പദ്ധതി പ്രകാരം  രണ്ടിലേറെ മക്കളുള്ളവർക്ക്  തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാകില്ല. ഈ നയം നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ നടപ്പിലാക്കിയാൽ നിലവിലെ ബിജെപി എം എൽ എമാരിൽ പകുതി പേർക്കും മത്സരിക്കാനാകില്ല. കാരണം യുപിയിലെ ബിജെപി  എം എൽ എമാരിൽ പകുതിയും രണ്ടിൽ കൂടുതൽ മക്കളുള്ളവരാണ്. 

യുപിയിൽ പ്രാദേശിക തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് രണ്ടിലേറെ കുട്ടികൾ പാടില്ല; ബിജെപി എം എൽ എമാരിൽ പകുതി പേർക്കും നാലിലേറെ മക്കൾ; ഒരു എം എൽ എയ്ക്ക് എട്ട് മക്കൾ

യുപി നിയമസഭയിൽ ആകെ 397 എം എൽ എമാരാണ് ഉള്ളത്. ഇതിൽ 152 പേർക്കും മൂന്നോ അതിൽ കൂടുതലോ കുട്ടികളുണ്ട്. ഇതിൽ തന്നെ ഒരു എം എൽ എയ്ക്ക് എട്ട് കുട്ടികളാണുള്ളത്. ഇദ്ദേഹമാണ് മക്കളുടെ കാര്യത്തിൽ ഒന്നാമനായ എം എൽ എ. ഏഴ് മക്കളുള്ള മറ്റൊരു എം എൽ എ രണ്ട് എം സ്ഥാനത്തുണ്ട്. ആറു കുട്ടികളുള്ള എട്ട് പേർ, അഞ്ച് മക്കളുള്ള 15 പേർ, നാല് മക്കൾ വീതമുള്ള 44 പേർ, മൂന്ന് മക്കൾ വീതമുള്ള 83 പേർ എന്നിങ്ങനെ നീളുന്നു പട്ടിക.

ലോക്സഭ സ്ഥാനാർത്ഥികളാകുന്ന ബിജെപി സ്ഥാനാർത്ഥികൾക്കും സമാനമായ അവസ്ഥയായിരിക്കും. ഗോരഖ്പൂർ എം പിയും ഭോജ്പുരി ചലച്ചിത്ര നടനുമായ രവി കിഷന് നാല്  കുട്ടികളാണ് ഉള്ളത്. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുക എന്ന ലക്‌ഷ്യം മുൻ നിർത്തിയാണ് യുപി സർക്കാർ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. പദ്ധതി പ്രകാരം രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്ക് സർക്കാർ ജോലിയോ മറ്റു സർക്കാർ ആനുകൂല്യങ്ങളോ ലഭിക്കില്ല. ലോക്സഭ വെബ്‌സൈറ്റ് പ്രകാരം 168 സിറ്റിംഗ് എം പിമാരിൽ 105 ബിജെപി എം പിമാർക്കും മൂന്നോ നാലോ കുട്ടികളുണ്ട്. 

ജനസംഖ്യ നിയന്ത്രണത്തിൽ ചൈന മോഡൽ പദ്ധതി നടപ്പിലാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.  ജനസംഖ്യ നിയന്ത്രണ നിയമത്തെ കുറിച്ച് സമർപ്പിക്കപ്പെട്ട പൊതു താല്പര്യ ഹർജിയിൽ  കേന്ദ്ര സർക്കാർ സുപ്രീം കോടതയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. നിലവിൽ ജനന നിരക്ക് 2.1 ആകുന്നതാണ് ഗുണം ചെയ്യുകയെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലെ ജനന നിരക്ക് 1950 കളിൽ 5.9 ശതമാനം ആയിരുന്നു. രണ്ടായിരത്തിൽ ഇത് 3 ശതമാനമായി കുറഞ്ഞു. 2.2  ശതമാനമാണ് 2018 ലെ ജനന നിരക്ക്. 

Keywords: In December last year, in response to a PIL seeking a population control law based on the China model, the union government told the Supreme Court that India was on the verge of achieving a replacement level of fertility rate of 2.1 through various voluntary birth control measures.
 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia