Policemen Suspended | ഹൈകോടതി ജഡ്ജിയോട് വീടെവിടെയെന്നും എങ്ങോട്ടാണ് പോകേണ്ടതെന്നും ചോദ്യം; എസ്‌കോര്‍ട് ഡ്യൂടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

 


ADVERTISEMENT


ലക്‌നൗ: (www.kvartha.com) ഹൈകോടതി ജഡ്ജിയോട് വിലാസം ചോദിച്ച പൊലീസുകാര്‍ക്ക് കിട്ടയത് മുട്ടന്‍ പണി. അലഹബാദ് ഹൈകോടതി ജഡ്ജിയോട് വീടെവിടെയെന്നും എങ്ങോട്ടാണ് പോകേണ്ടതെന്നും അന്വേഷിച്ച മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കുകയായിരുന്നു. ഇക്കഴിഞ്ഞ ദീപാവലിക്ക് തൊട്ടുമുന്‍പുള്ള ദിവസം ജില്ലയിലെത്തിയ ജസ്റ്റിസ് പ്രകാശ് സിങ്ങിന്റെ എസ്‌കോര്‍ട് ഡ്യൂടിയില്‍ ഉണ്ടായിരുന്നവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. 
Aster_MIMS

ഒരു എസ് ഐയെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. കോണ്‍സ്റ്റബിള്‍മാരായ റിഷഭ് രാജ് യാദവ്, അയൂബ് വാലി, എസ് ഐ തേജ് ബഹാദൂര്‍ സിംഗ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. അംബേദ്കര്‍ നഗര്‍ പൊലീസ് സൂപ്രണ്ട് യാദവാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊലീസുകാര്‍ ഗുരുതരമായ കുറ്റമാണ് ചെയ്തതെന്നും ഉത്തരവില്‍ പറയുന്നു. 

Policemen Suspended | ഹൈകോടതി ജഡ്ജിയോട് വീടെവിടെയെന്നും എങ്ങോട്ടാണ് പോകേണ്ടതെന്നും ചോദ്യം; എസ്‌കോര്‍ട് ഡ്യൂടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍


ഫോണില്‍ നേരിട്ട് വിളിച്ച് ജഡ്ജിയുടെ വീട് എവിടെയാണെന്നും എവിടേയ്ക്ക് ആണ് പോകേണ്ടതെന്നും ചോദിച്ചതിനാണ് മൂന്നു പേരെയും സസ്പെന്‍ഡ് ചെയ്തതെന്നാണ് വിവരം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗൗരവമേറിയ കുറ്റമാണുണ്ടായിരിക്കുന്നതെന്ന് അംബേദ്കര്‍ നഗര്‍ ഐജി പറഞ്ഞു. 

അതേസമയം, ജഡ്ജിയെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയെന്ന ലക്ഷ്യം മാത്രമേ പൊലീസുകാര്‍ക്കുണ്ടായിരുന്നുള്ളുവെന്നാണ് ചിലരുടെ അഭിപ്രായം.

Keywords: News,National,India,Lucknow,Uttar Pradesh,Police,Suspension,Punishment, 'Where Is Your House?': 3 UP Cops Ask Judge On The Phone, Suspended
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia