Policemen Suspended | ഹൈകോടതി ജഡ്ജിയോട് വീടെവിടെയെന്നും എങ്ങോട്ടാണ് പോകേണ്ടതെന്നും ചോദ്യം; എസ്‌കോര്‍ട് ഡ്യൂടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
Oct 29, 2022, 15:25 IST
ലക്‌നൗ: (www.kvartha.com) ഹൈകോടതി ജഡ്ജിയോട് വിലാസം ചോദിച്ച പൊലീസുകാര്‍ക്ക് കിട്ടയത് മുട്ടന്‍ പണി. അലഹബാദ് ഹൈകോടതി ജഡ്ജിയോട് വീടെവിടെയെന്നും എങ്ങോട്ടാണ് പോകേണ്ടതെന്നും അന്വേഷിച്ച മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കുകയായിരുന്നു. ഇക്കഴിഞ്ഞ ദീപാവലിക്ക് തൊട്ടുമുന്‍പുള്ള ദിവസം ജില്ലയിലെത്തിയ ജസ്റ്റിസ് പ്രകാശ് സിങ്ങിന്റെ എസ്‌കോര്‍ട് ഡ്യൂടിയില്‍ ഉണ്ടായിരുന്നവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ഒരു എസ് ഐയെയും രണ്ട് കോണ്‍സ്റ്റബിള്‍മാരെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. കോണ്‍സ്റ്റബിള്‍മാരായ റിഷഭ് രാജ് യാദവ്, അയൂബ് വാലി, എസ് ഐ തേജ് ബഹാദൂര്‍ സിംഗ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. അംബേദ്കര്‍ നഗര്‍ പൊലീസ് സൂപ്രണ്ട് യാദവാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊലീസുകാര്‍ ഗുരുതരമായ കുറ്റമാണ് ചെയ്തതെന്നും ഉത്തരവില്‍ പറയുന്നു.
ഫോണില്‍ നേരിട്ട് വിളിച്ച് ജഡ്ജിയുടെ വീട് എവിടെയാണെന്നും എവിടേയ്ക്ക് ആണ് പോകേണ്ടതെന്നും ചോദിച്ചതിനാണ് മൂന്നു പേരെയും സസ്പെന്‍ഡ് ചെയ്തതെന്നാണ് വിവരം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗൗരവമേറിയ കുറ്റമാണുണ്ടായിരിക്കുന്നതെന്ന് അംബേദ്കര്‍ നഗര്‍ ഐജി പറഞ്ഞു.
അതേസമയം, ജഡ്ജിയെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയെന്ന ലക്ഷ്യം മാത്രമേ പൊലീസുകാര്‍ക്കുണ്ടായിരുന്നുള്ളുവെന്നാണ് ചിലരുടെ അഭിപ്രായം.
Keywords: News,National,India,Lucknow,Uttar Pradesh,Police,Suspension,Punishment, 'Where Is Your House?': 3 UP Cops Ask Judge On The Phone, Suspended
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.