Telangana CM | 'രേവന്ത് അണ്ണാ' എന്ന് യുവതി; വിളി കേട്ട് തിരിഞ്ഞുനോക്കി മുഖ്യന്‍; ആശുപത്രിയിലെ ബില്‍ അടയ്ക്കാന്‍ നിവൃത്തിയില്ലെന്ന് സങ്കടം പറച്ചില്‍; പിന്നീട് സംഭവിച്ചത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (KVARTHA) ആശുപത്രി സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയെ രേവന്ത് അണ്ണാ എന്ന് വിളിച്ച് സഹായം അഭ്യര്‍ഥിച്ച് യുവതി. കൈവിടാതെ മുഖ്യന്‍. ഞായറാഴ്ച ഹൈദരാബാദിലെ യശോദ ആശുപത്രിയിലായിരുന്നു സംഭവം. വീണ് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിനെ കാണാനെത്തിയതായിരുന്നു റെഡ്ഡി. നിരവധി സുരക്ഷ ഉദ്യോഗസ്ഥരും അനുചരന്‍മാരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

Telangana CM | 'രേവന്ത് അണ്ണാ' എന്ന് യുവതി; വിളി കേട്ട് തിരിഞ്ഞുനോക്കി മുഖ്യന്‍; ആശുപത്രിയിലെ ബില്‍ അടയ്ക്കാന്‍ നിവൃത്തിയില്ലെന്ന് സങ്കടം പറച്ചില്‍; പിന്നീട് സംഭവിച്ചത്

ഇവര്‍ക്കൊപ്പം മുഖ്യമന്ത്രി നടന്നു നീങ്ങുമ്പോഴാണ് കുറച്ചകലെ നില്‍ക്കുകയായിരുന്ന യുവതി രേവന്ത് അണ്ണാ എന്ന് ഉച്ചത്തില്‍ വിളിക്കുന്നത്. അവരുടെ വിളി ശ്രദ്ധിച്ചയുടന്‍ രേവന്ത് റെഡ്ഡി അരികിലെത്തി. കാര്യം അന്വേഷിച്ചു. തുടര്‍ന്ന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ സ്ത്രീ അവരുടെ സങ്കടങ്ങള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.

സുഖമില്ലാത്ത കുഞ്ഞിനെയുമായി ആശുപത്രിയിലെത്തിയതായിരുന്നു അവര്‍. ചികിത്സക്കായി ഒറ്റ ദിവസം കൊണ്ട് തന്നെ ലക്ഷങ്ങളുടെ ബില്‍ അടയ്‌ക്കേണ്ടതായി വന്നു. എന്നാല്‍ അത്രയും തുക അടക്കാന്‍ നിര്‍വാഹമില്ലാതായതോടെയാണ് യുവതി മുഖ്യമന്ത്രിയുടെ സഹായം തേടിയത്. അവരുടെ പ്രശ്‌നം പരിഹരിക്കണമെന്ന് ആശുപത്രി അധികൃതരെ ചുമതലപ്പെടുത്തിയിട്ടാണ് രേവന്ത് മടങ്ങിയത്.

ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങ ളില്‍ വൈറലായതോടെ നിരവധിയാളുകളാണ് പ്രതികരണവുമായി എത്തിയത്. നിങ്ങള്‍ സൂപറാണ് അണ്ണാ...എന്നാണ് നെറ്റിസണ്‍സ് പ്രതികരിച്ചത്. ഡിസംബര്‍ ഏഴിനാണ് രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി അധികാരമേറ്റത്.

Keywords:  When Telangana CM responded to call of ‘Revanth Anna’, Hyderabad, News, Politics, Telangana CM, Revanth Anna, Social Media, Hospital, Bill, Woman, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script