Mosquitoes | എന്തുകൊണ്ട് സന്ധ്യാ സമയമാകുന്നതോടെ കൊതുകൾ കൂട്ടത്തോടെയെത്തുന്നു, അതുവരെ അവർ എവിടെയാണ് 'ഒളിച്ചിരിക്കുന്നത്'? കൗതുകകരമായ വിശേഷങ്ങൾ അറിയാം

 


ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) പൂമുഖത്ത് ഇരിക്കുകയോ വീട്ടുമുറ്റത്ത് വിശ്രമിക്കുകയോ ഒക്കെ ചെയ്യുന്ന സന്ധ്യാ സമയമാകുന്നതോടെ കൊതുകളുടെ ശല്യവും വർധിക്കുകയായി. ഈ കുഞ്ഞുജീവികൾ മൂലമുണ്ടാകുന്ന രോഗങ്ങൾ മനുഷ്യന്റെ ജീവനും അപഹരിക്കുന്നു. സന്ധ്യാ സമയത്ത് പെട്ടെന്ന് ധാരാളം കൊതുകുകൾ നിങ്ങളുടെ തലയ്ക്ക് മുകളിൽ കൂട്ടമായി ചുറ്റിത്തിരിയുന്നതും കാണാം. വീടിനകത്തും മറ്റും പകലിനേക്കാൾ കൂടുതൽ കൊതുകുകൾ സന്ധ്യാ സമയത്ത് എത്താറുണ്ട്. എന്തുകൊണ്ടാണ് ഇതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?.

  
Mosquitoes | എന്തുകൊണ്ട് സന്ധ്യാ സമയമാകുന്നതോടെ കൊതുകൾ കൂട്ടത്തോടെയെത്തുന്നു, അതുവരെ അവർ എവിടെയാണ് 'ഒളിച്ചിരിക്കുന്നത്'? കൗതുകകരമായ വിശേഷങ്ങൾ അറിയാം



കൊതുകുകളിൽ നിരവധി ഇനങ്ങൾ ഉണ്ട്. വ്യത്യസ്ത ജീവിവർഗങ്ങൾക്ക് വ്യത്യസ്ത പ്രവർത്തന നിലകളും ശീലങ്ങളും ഉണ്ട്. ചിലർ പകൽ സമയത്ത് കൂടുതൽ സജീവമാണ്. മറ്റുള്ളവ രാത്രിയിലോ സന്ധ്യയിലോ പ്രഭാതത്തിലോ ആണ് ഏറ്റവും സജീവമാവുക. ഇന്ത്യയിലെ ഒട്ടുമിക്ക ഇനം കൊതുകുകൾക്കും, സന്ധ്യാസമയത്താണ് അവയുടെ പ്രവർത്തനം ഏറ്റവും ഉയർന്നത്. വൈകുന്നേരങ്ങളിൽ, പ്രത്യേകിച്ച് മരങ്ങൾ നിറഞ്ഞ സ്ഥലത്ത് അല്ലെങ്കിൽ തണലുള്ള പ്രദേശങ്ങളിൽ അതുമല്ലെങ്കിൽ വെള്ളം കെട്ടിനിൽക്കുന്നതോ ചതുപ്പുനിലമോ ഉള്ള ഇടങ്ങളിൽ കൊതുക്കളുടെ കടിയേൽക്കാൻ കൂടുതൽ സാധ്യതയുണ്ട്.

സൂര്യൻ അസ്തമിക്കുകയും ഇരുട്ടാവുകയും ചെയ്തുകഴിഞ്ഞാൽ, ചില ജീവിവർഗങ്ങൾക്ക് അത് പുതിയ ദിവസത്തിന്റെ തുടക്കമാണ്. ആ സമയത്ത് അവർ ആഹാരം തേടി ഇറങ്ങുന്നു. എല്ലാത്തരം കൊതുകുകളും പകലിന്റെ മധ്യഭാഗത്ത് വെയിലും ചൂടും അതിന്റെ ഉച്ചസ്ഥായിയിലായിരിക്കുമ്പോൾ കടിക്കാൻ സാധ്യത കുറവാണ്. ഒരു കൊതുക് വീട്ടിലേക്കോ കെട്ടിടത്തിലേക്കോ പ്രവേശിച്ചുകഴിഞ്ഞാൽ, അവ നിർജലീകരണത്തിൽ നിന്ന് സംരക്ഷിക്കപ്പെടുന്നു, മാത്രമല്ല അവ സാധാരണയേക്കാൾ കൂടുതൽ മണിക്കൂറുകളോളം പറക്കാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ വീട്ടിലെ താപനിലയും വെളിച്ചവും നിയന്ത്രണാവസ്ഥയിലായതിനാൽ അവ കൂടുതൽ സമയം സജീവമായി തുടരും. കൂടുതൽ പ്രവർത്തന സമയം, എന്നത് കൊണ്ട് കടിക്കുന്നതിനുള്ള വലിയ സാധ്യത എന്നാണ് അർത്ഥമാക്കുന്നത്.

മിക്ക ഇനം കൊതുകുകളും ഇരുളായാലാണ് ഏറ്റവും സജീവമാവുക. സൂര്യപ്രകാശം നിർജലീകരണത്തിന് കാരണമാവുകയും കൊതുകുകളുടെ ജീവനെടുക്കുകയും ചെയ്യും എന്നതിനാൽ അവ പകൽ വെളിച്ചം ഒഴിവാക്കുന്നു. പകൽ സമയത്ത്, ഈ ഇനം കൊതുകുകൾ സന്ധ്യ വരെ തണുത്തതും തണലുള്ളതും നനഞ്ഞതുമായ പ്രദേശങ്ങളിൽ വിശ്രമിക്കുന്നു. രാത്രിയിൽ ഏറ്റവും സജീവമായ കൊതുക് ഇനങ്ങൾ വൈകുന്നേരങ്ങളിൽ ആദ്യം അവരുടെ 'ഒളിയിടങ്ങളിൽ' നിന്ന് പുറത്തുവരുമ്പോൾ കടിക്കാൻ സാധ്യതയുണ്ട്. രാത്രികാല പ്രവർത്തനത്തിന് ശേഷം, നേരം പുലരുന്നതിന് മുമ്പ് അവർ വിശ്രമിക്കാനുള്ള അടുത്ത സ്ഥലങ്ങൾ തേടിപ്പോവും. ആ പ്രവർത്തന ചക്രം ആവർത്തിച്ച് കൊണ്ടേയിരിക്കും. ഒരുകൊതുക് വീടിന് അകത്ത് കയറിയാൽ, മറ്റ് ലക്ഷ്യങ്ങളില്ലാത്തതിനാൽ രാത്രി മുഴുവൻ അത് ആവർത്തിച്ച് കടിക്കും.
Aster_MIMS

Keywords:  News, News-Malayalam-News, National, National-News, Mosquitoes, Science, Lifestyle, When Are Mosquitoes Most Active?

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk KAPPA
Desk KAPPA

154168 Articles

Tags

Share this story

wellfitindia