WhatsApp | ഇനി സൂക്ഷിച്ച് സ്റ്റാറ്റസ് ഇട്ടില്ലെങ്കില്‍ പണികിട്ടും; അശ്ലീല വീഡിയോ കണ്ടന്റുകള്‍ റിപോര്‍ട് ചെയ്യാനുള്ള അവസരവുമായി വാട്‌സ് ആപ് വരുന്നു; കംപനി പുത്തന്‍ ഫീചറിന്റെ പണിപ്പുരയിലെന്ന് റിപോര്‍ട്
Dec 26, 2022, 09:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഇനി വാട്‌സ് ആപില്‍ സൂക്ഷിച്ച് സ്റ്റാറ്റസ് ഇട്ടില്ലെങ്കില്‍ പണികിട്ടും. വാട്‌സ് ആപ് സ്റ്റാറ്റസ് റിപോര്‍ട് ചെയ്യാനുള്ള അവസരവും കംപനി ഒരുക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപോര്‍ടുകള്‍. പുത്തന്‍ ഫീചറിന്റെ പണിപ്പുരയിലാണ് കംപനിയെന്നും റിപോര്‍ടുകള്‍ പറയുന്നു.

ഉപയോക്താവിന്റെ കോണ്‍ടാക്ട് ലിസ്റ്റിലിലുള്ള ആരെങ്കിലും അശ്ലീല വീഡിയോയോ വാട്‌സ് ആപിന്റെ പോളിസി പാലിക്കാത്ത കണ്ടന്റുകളോ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന അപ്ഡേറ്റോ സ്റ്റാറ്റസിലൂടെ പങ്കുവച്ചാല്‍ പുതിയ ഫീചറിന്റെ സഹായത്തോടെ റിപോര്‍ട് ചെയ്യാനാകും. ഡെസ്‌കടോപ് വേര്‍ഷനില്‍ ഈ ഫീചര്‍ വാട്‌സ് ആപ് പരീക്ഷിച്ച് വരുന്നതായാണ് വിവരങ്ങള്‍. ഭാവി അപ്ഡേറ്റുകളില്‍ ഈ ഫീചര്‍ വന്നേക്കാം.
2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍ അനുസരിച്ച് കഴിഞ്ഞ ഒക്ടോബറില്‍ മാത്രം 23 ലക്ഷം ഇന്‍ഡ്യക്കാരുടെ അകൗണ്ടുകള്‍ വാട്‌സ് ആപ് നിരോധിച്ചിരുന്നു. ഈ 23 ലക്ഷം അകൗണ്ടുകളില്‍ 8,11,000 അകൗണ്ടുകള്‍ ഉപയോക്താക്കളുടെ പരാതി ലഭിക്കുന്നതിന് മുന്‍പ് തന്നെ വാട്‌സ് ആപ് നിരോധിച്ചു. കംപനിയുടെ ഒക്ടോബര്‍ മാസത്തെ സുരക്ഷാ റിപോര്‍ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
സ്പാം മെസേജുകളെക്കുറിച്ച് മറ്റ് ഉപയോക്താക്കളില്‍ നിന്ന് ഒന്നിലധികം പരാതികള്‍ ലഭിക്കുകയോ കംപനിയുടെ മാര്‍ഗനിര്‍ദേശം ലംഘിക്കുകയോ ചെയ്താല്‍ വാട്‌സ് ആപ് അകൗണ്ടുകള്‍ നിരോധിക്കും. കംപനിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന അകൗണ്ടുകള്‍ കണ്ടെത്താന്‍ ഓടോമേറ്റഡ് സംവിധാനവും വാട്‌സ് ആപ് ഏര്‍പെടുത്തിയിട്ടുണ്ട്.
Keywords: News,National,India,New Delhi,Whatsapp,Technology,Business,Finance,Top-Headlines, WhatsApp will soon let users report status updates, says report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.