Police Alert | 26/11 പോലെ മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി; ഉദയ്പുര്‍, സിദ്ധു മൂസാവാല കൊലപാതകത്തെ കുറിച്ചും പരാമര്‍ശം; സന്ദേശം പാകിസ്താനില്‍ നിന്നും; പൊലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കും ജാഗ്രതാനിര്‍ദേശം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) 26/11 പോലെ മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. മുംബൈ പൊലീസ് ട്രാഫിക് കണ്‍ട്രോള്‍ സെലി(Cell) ന്റെ വാട്സ് ആപ് നമ്പരിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉദയ്പുര്‍ കൊലപാതകം, സിദ്ധു മൂസാവാല കൊലപാതകം എന്നിവയെക്കുറിച്ചും സന്ദേശത്തില്‍ പരാമര്‍ശമുണ്ട്.
Aster mims 04/11/2022

Police Alert | 26/11 പോലെ മുംബൈയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി; ഉദയ്പുര്‍, സിദ്ധു മൂസാവാല കൊലപാതകത്തെ കുറിച്ചും പരാമര്‍ശം; സന്ദേശം പാകിസ്താനില്‍ നിന്നും; പൊലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കും ജാഗ്രതാനിര്‍ദേശം

മുന്‍പും സമാന രീതിയിലുള്ള സന്ദേശങ്ങള്‍ വന്നിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചത് പാകിസ്താനിലെ നമ്പരില്‍ നിന്നായതിനാല്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ആറു പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തുകയെന്നും അജ്ഞാത സന്ദേശത്തില്‍ പറയുന്നു. ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ പൊലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കി.

മഹാരാഷ്ട്രയിലെ റായ്ഗഡിലെ ഹരിഹരേശ്വര്‍ ബീചില്‍ കഴിഞ്ഞദിവസം മൂന്ന് എകെ 47 ഉള്‍പെടെയുള്ള ആയുധങ്ങള്‍ നിറച്ച ആഡംബര ബോട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവം നടന്ന് രണ്ടുദിവസത്തിനുശേഷമാണ് ഭീകരാക്രമണ ഭീഷണി എത്തിയിരിക്കുന്നത്.

രാജ്യത്തെ നടുക്കിക്കൊണ്ടാണ് പാകിസ്താനില്‍ നിന്നുള്ള ഭീകരര്‍ 2008 നവംബര്‍ 26നാണ് മുംബൈയില്‍ ഭീകരാക്രമണം നടത്തിയത്. ലഷ്‌കര്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ നടുക്കം ഇന്നും മാറിയിട്ടില്ല.

Keywords: WhatsApp Texts Threatening 'Attack Like 26/11' Came from Number with Pak Code, Says Mumbai Police, Mumbai, News, Terror Attack, Message, Police, Warning, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script