New Feature | യുപിഐ ഡിജിറ്റല്‍ ഇടപാട് കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയ ഫീചറുമായി വാട്സ് ആപ്
Mar 20, 2024, 13:13 IST
ന്യൂഡെല്‍ഹി: (KVARTHA) യുപിഐ ഡിജിറ്റല്‍ ഇടപാട് കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയ ഫീചര്‍ അവതരിപ്പിക്കാനുള്ള തയാറെടുപ്പുമായി വാട്സ് ആപ്. ആപില്‍ നിന്നുകൊണ്ട് തന്നെ ഇടപാടുകള്‍ വേഗത്തിലാക്കാന്‍ കഴിയുന്ന ഫീചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്.
തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീചര്‍ ലഭ്യമാവുകയെന്നും വേഗത്തില്‍ ഇടപാട് നടത്താന്‍ കഴിയുന്ന ഷോര്‍ട് കട്ട് മാതൃകയിലായിരിക്കും ഫീചര്‍ അവതരിപ്പിക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കി. ചാറ്റ് ലിസ്റ്റില്‍ നിന്ന് കൊണ്ട് തന്നെ യുപിഐ ക്യൂആര്‍ കോഡ് നേരിട്ട് സ്‌കാന്‍ ചെയ്യാന്‍ ഉപയോക്താവിനെ ഈ ഫീചര്‍ സഹായിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്ന ഫീചര്‍ വൈകാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുമെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.
നിലവില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് വിവിധ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പുതിയ ഫീചര്‍ അവതരിപ്പിക്കുന്നതിലൂടെ ഇത് ഒഴിവാക്കി വേഗത്തില്‍ ഇടപാട് നടത്താന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.

Keywords: WhatsApp testing new feature to enhance UPI digital transactions; check details here, New Delhi, News, WhatsApp, New Feature, UPI Digital Transactions, Report, Payment, Online, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.