WhatsApp | പുതിയ വോയിസ് ചാറ്റ് ഫീചര്‍ അവതരിപ്പിച്ച് വാട്സ് ആപ്; പ്രയോജനമാകുക വലിയ ഗ്രൂപുകളില്‍ ഉള്ളവര്‍ക്ക്; പ്രവര്‍ത്തനരീതികള്‍ അറിയാം
Nov 14, 2023, 20:28 IST
മുംബൈ: (KVARTHA) വോയിസ് കോളിനും വോയിസ് നോട് ഫീചറിനും പിന്നാലെ പുതിയ വോയിസ് ചാറ്റ് ഫീചര്‍ അവതരിപ്പിച്ച് വാട്സ് ആപ്. വലിയ ഗ്രൂപുകളിലുള്ളവര്ക്ക് ഏറെ പ്രയോജനകാരമായ ഫീചറാണിത്. ക്ലബ് ഹൗസ് ഉപയോഗിച്ചവര്‍ക്ക് വാട്സ് ആപിലെ 'വോയിസ് ചാറ്റ്' ഒരു പുതുമയായി തോന്നില്ല, കാരണം, ക്ലബ് ഹൗസിന് സമാനമായ പ്രവര്‍ത്തനരീതിയാണ് പുതിയ ഫീചറില്‍.
പൊതുവേ, വലിയ ഗ്രൂപുകളില്‍ അംഗങ്ങളായവര്‍ ഒരേസമയം എന്തെങ്കിലും വിഷയത്തില്‍ പരസ്പരം സംവദിക്കാനായി ഗ്രൂപ് വീഡിയോ കോളുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍, അതില്‍ പങ്കെടുക്കാന്‍ കഴിയുന്ന അംഗങ്ങളുടെ എണ്ണത്തിന് ഒരു പരിധിയുണ്ട്. വോയിസ് ചാറ്റ് ഫീചര്‍ എത്തിയതോടെ അതില്‍ മാറ്റമുണ്ടാകും.
നിങ്ങള്‍ വോയിസ് ചാറ്റ് ആരംഭിക്കുമ്പോള്‍ ഗ്രൂപിലെ എല്ലാ അംഗങ്ങള്‍ക്കും വ്യക്തിഗതമായി അതിന്റെ സന്ദേശം പോകുമെങ്കിലും കോള്‍ വരുന്നത് പോലെ റിങ് ചെയ്യില്ല. പകരം സൈലന്റായുള്ള പുഷ് നോടിഫികേഷനാകും ലഭിക്കുക. വേണമെങ്കില്‍ അതില്‍ ജോയിന്‍ ചെയ്ത് പരസ്പരം സംവദിക്കാം. അല്ലെങ്കില്‍ ക്ലബ് ഹൗസിലെ റൂമുകള്‍ പോലെ അവരുടെ സംഭാഷണങ്ങള്‍ കേട്ടിരിക്കാം. പക്ഷെ, ഗ്രൂപ് അംഗങ്ങള്‍ക്ക് മാത്രമാകും അതിന് കഴിയുക.
പുതിയ ഫീചറില്‍ ചാറ്റിങ്ങിലുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇറങ്ങിപ്പോകാനും വീണ്ടും തിരിച്ച് കയറാനും സാധിക്കും. വോയിസ് ചാറ്റ് സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ വാട്സ് ആപിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനും തടസമുണ്ടാകില്ല. 33 മുതല്‍ 128 വരെ അംഗങ്ങളുള്ള ഗ്രൂപുകള്‍ക്ക് മാത്രമാണ് നിലവില്‍ ഈ ഫീചര്‍ ലഭ്യമാകുന്നത്. അല്ലാത്തവര്‍ ഗ്രൂപ് വോയിസ് കോളുകളെ തന്നെ ആശ്രയിക്കേണ്ടി വന്നേക്കും.
അതായത്, 33 അംഗങ്ങളില്‍ താഴെയുള്ള ഗ്രൂപുകള്‍ക്ക് ആദ്യം ഫീചര്‍ ഉപയോഗിക്കാന്‍ കഴിയില്ല. കൂടാതെ, ഫീചര്‍ നിങ്ങളുടെ പ്രൈമറി ഉപകരണത്തില്‍ മാത്രമേ ലഭ്യമാകൂ. അതുപോലെ വോയ്സ് ചാറ്റില്‍ ഇല്ലാത്ത ഗ്രൂപ് അംഗങ്ങള്‍ക്ക് ചാറ്റ് ഹെഡറില്‍ നിന്നും കോള്‍ ടാബില്‍ നിന്നും വോയ്സ് ചാറ്റിലുള്ളവരുടെ പ്രൊഫൈലുകള്‍ കാണാനാകും. വോയ്സ് ചാറ്റ് ആരംഭിക്കുമ്പോള്‍ ചെറിയൊരു ബാനറായി വാട്സ് ആപിന് മുകളിലായി ആക്റ്റീവ് ചാറ്റിന്റെ വിവരങ്ങള്‍ കാണാം.
വോയിസ് ചാറ്റ് എങ്ങനെ തുടങ്ങാം:
വോയ്സ് ചാറ്റ് ആരംഭിക്കേണ്ട ഗ്രൂപ് ചാറ്റ് തുറക്കുക. സ്ക്രീനിന്റെ മുകളില്‍ വലത് കോണില്‍ പുതുതായി വന്ന ഐകണില്‍ ടാപ് ചെയ്യുക. പോപ് അപായി വരുന്ന വിന്‍ഡോയില്‍ 'സ്റ്റാര്‍ട് വോയിസ് ചാറ്റ്' എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക. വോയ്സ് ചാറ്റില്‍ ചേരാന്‍ ക്ഷണിച്ചുകൊണ്ട് ഗ്രൂപ് അംഗങ്ങള്‍ക്ക് ഒരു പുഷ് നോടിഫികേഷന് ലഭിക്കും. സ്ക്രീനിന്റെ താഴെയുള്ള ബാനറില്‍ ആരാണ് വോയ്സ് ചാറ്റില്‍ ചേര്‍ന്നതെന്ന് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. വോയ്സ് ചാറ്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍, റെഡ് ക്രോസ് ബടന് ടാപുചെയ്യുക.

Keywords: WhatsApp introduces voice chat feature for with large groups: What is it, how to use, Mumbai, News, WhatsApp, Introduced, Voice Chat Feature, Notification, Banner, Profile, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.