Arrested | മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിച്ച് സമൂഹമാധ്യമത്തിലൂടെ പ്രതികരണം; വാട്സ് ആപ് ഗ്രൂപ് അഡ്മിന്‍ അറസ്റ്റില്‍

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിക്കുന്ന തരത്തില്‍ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചതിന് വാട്സ് ആപ് ഗ്രൂപ് അഡ്മിന്‍ അറസ്റ്റില്‍. വാട്സ് ആപ് ഗ്രൂപിലെ അംഗം ചെയ്ത കുറ്റത്തിനാണ് അഡ് മിനെ അറസ്റ്റ് ചെയ്തത്. സഹാബുദ്ദീന്‍ അന്‍സാരി എന്നയാളാണ് അറസ്റ്റിലായത്.

Arrested | മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപമാനിച്ച് സമൂഹമാധ്യമത്തിലൂടെ പ്രതികരണം; വാട്സ് ആപ് ഗ്രൂപ് അഡ്മിന്‍ അറസ്റ്റില്‍

യോഗിയെ അപമാനിച്ച മുസ്ലിം അന്‍സാരി എന്നയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണെന്നു പൊലീസ് പറഞ്ഞു. ഓഗസ്റ്റ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നാടിന്റെ വികസനവും പൊതുപ്രശ്‌നങ്ങളും ചര്‍ച ചെയ്യുന്ന ജനപ്രതിനിധികള്‍ അടക്കമുള്ളവരുള്ള അനൗദ്യോഗിക ഗ്രൂപില്‍ യോഗിയെ അപമാനിക്കുന്ന തരത്തില്‍ പ്രതികരിക്കുകയായിരുന്നു.

തുടര്‍ന്ന് എക്‌സ് പ്ലാറ്റ്ഫോം (ട്വിറ്റര്‍) വഴിയാണ് പൊലീസിന് പരാതി ലഭിച്ചത്. സംഭവത്തില്‍ ഐടി നിയമപ്രകാരവും ക്രിമിനല്‍ നിയമപ്രകാരവും ആണ് പൊലീസ് കേസ് എടുത്തത്.

Keywords:  WhatsApp group admin held in Uttar Pradesh for comment against Yogi Adityanath, UP, News, Police, Politics, Arrested, Complaint, WhatsApp Rroup Admin Held, Yogi Adityanath, National News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia